പാലക്കാട് ഓണാഘോഷം കണ്ണീരായി.. 3 പെണ്‍കുട്ടികള്‍ക്ക് സംഭവിച്ചതറിഞ്ഞ് നടുങ്ങി നാട്ടുകാര്‍

ഈ ഓണ നാളുകളിൽ കെരളം മുഴുവൻ ആഘോഷ തിമിർപ്പിലാണ്.എന്നാൽ ഇപ്പോൾ ഓണ ആഘോഷത്തിനിടെ ഞെട്ടിക്കുന്ന വാർത്തയാണ് പാലക്കാട് നിന്നും വരുന്നത്.അച്ഛൻ നോക്കി നിൽക്കെ മൂന്നു പെൺകുട്ടികൾക്ക് ദാരുണ അന്ത്യം സംഭവിച്ചു.ഭീമനാട് സ്വദേശിനികൾ ആയ 23 കാരി റമീശ 18 കാരി റിന്ഷി 26 കാരി നാഷിദ എന്നിവരാണ് മരിച്ചത്.ഓണാഘോഷത്തിന് ഇടയിലാണ് മണ്ണാർക്കാടിന് സഹോദരികളുടെ വേർപാട് നോവ് ആയി മാറിയത്.മൂവരും ഓണ ആഘോഷത്തിന്റെ ഭാഗം ആയി സ്വന്തം വീട്ടിൽ ഒത്തു കൂടിയത് ആയിരുന്നു.നാഷിദ റമീശ എന്നിവർ വിവാഹിതരാണ്.ഇരുവരും ഓണത്തോട് അനുബന്ധിച്ചാണ് വീട്ടിൽ എത്തിയത്.മണ്ണാർക്കാട് കോട്ടോപാടത്തുള്ള കുളത്തിൽ വീണാണ് മൂന്നു സഹോദരിമാരും മരിച്ചത് എന്നത് നാടിനെ ആകെ ഞെട്ടിച്ചു.ഒന്നര ഏക്കർ വലിപ്പം ഉള്ള കുളത്തിൽ ആയിരുന്നു അപകടം.കണ്മുന്നിൽ മക്കൾ ജീവന് വേണ്ടി പിടയുന്നതിന് ഇടയിൽ അപകടത്തിന്റെ ആഘാതത്തിൽ സ്തംഭനായി പോയ പിതാവിനു മക്കൾ പിടഞ്ഞു താണത് ദയനീമായി നോക്കി നിൽക്കാനേ ആയുള്ളൂ.പിതാവിന് ഒപ്പം തുണി അലക്കാനും കുളിക്കാനും വേണ്ടിയാണ് മൂന്നു പെൺമക്കളും കോട്ടോപ്പാടത്തു കുളത്തിൽ എത്തിയത്.ഇവരുടെ സഹോദരൻ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞു കിടപ്പിലാണ്.ഇവരുടെ മാതാവാണ് സഹോദരന് വൃക്ക നൽകിയത്.ഇരുവരും ചികിത്സയിൽ ആയത് കൊണ്ട് പിതാവാണ് വീട്ടിലെ കാര്യങ്ങൾ നോക്കിയിരുന്നത്.

അത് കൊണ്ടാണ് പിതാവിന് ഒപ്പം പെണ്മക്കൾ മൂന്നു പേരും അലക്കാനും മറ്റും എത്തിയത്.സഹോദരിമാരിൽ ഒരാൾ കുളത്തിലേക്ക് തെന്നി വീണപ്പോൾ ബാക്കി ഉള്ളവർ രക്ഷിക്കാൻ വേണ്ടി ശ്രമിക്കവേ ആയിരുന്നു അപകടം എന്നാണ് വിലയിരുത്തൽ.മക്കൾ കണ്മുന്നിൽ പിടയുന്നത് കണ്ട പിതാവിന്റെ ശബ്ദം പുറത്തു വന്നില്ല.ശബ്ദിക്കാൻ ആവാതെ മക്കളെ രക്ഷിക്കാൻ ഉള്ള പിതാവിന്റെ വെപ്രാളം കണ്ടു സമീപത്തു കൂടി പോയ അതിഥി തൊഴിലാളികളാണ് അപകടം ആദ്യം അറിയുന്നത്.ഇവർ പറഞ്ഞത് അനുസരിച്ചു ആയിരുന്നു രക്ഷ പ്രവർത്തനം.മൂവരെയും വളരെ വേഗം ഹോസ്പിറ്റലിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.ജനവാസം കുറഞ്ഞ മേഖല ആയതും അപകടം പുറത്തു അറിയാൻ വൈകിച്ചു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *