“അച്ഛൻ മരിച്ചപ്പോൾ 18 വയസ്സായിരുന്നു”! ഇല്ലല്ലോ എന്ന ചിന്ത ഇടയ്ക്കിടെ വരും; കുതിരവട്ടം പപ്പുവിന്റെ ഓർമ്മകളിൽ മകൻ ബിനു!

എന്നും ഓർമ്മയിൽ സൂക്ഷിക്കാവുന്ന ഒരുപിടി നല്ല കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച് പോയ പ്രിയപ്പെട്ട നടനാണ് കുതിരവട്ടം പപ്പു. മരിച്ചിട്ട് വർഷങ്ങളായിട്ടും അദ്ദേഹം ഇന്നും പ്രേക്ഷക മനസ്സിൽ നില നിൽക്കുന്നു. കോമഡിയുടെ വ്യത്യസ്ത തലങ്ങൾ ആയിരുന്നു അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചത്. ഏയ് ഓട്ടോ, മിന്നാരം, മണിച്ചിത്രത്താഴ്, തേൻമാവിൻ കൊമ്പത്ത് തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷക ഹൃദയം കവർന്ന കുതിരവട്ടം പപ്പുവിന്റെ മിക്ക ഡയലോഗുകളും ഇന്നും പ്രേക്ഷകർക്ക് സുപരിചിതമാണ്. വ്യത്യസ്തമായ സംസാര ശൈലി ആയിരുന്നു അദ്ദേഹത്തെ കോമഡിയിൽ വ്യത്യസ്തനാക്കി നിർത്തിയിരുന്നത്.

അച്ഛന്റെ പാതയിൽ സിനിമയിലേക്ക് എത്തിയ ആളാണ് അദ്ദേഹത്തിന്റെ മകൻ ബിനു പപ്പു. ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കി മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്താൻ ബിനു പപ്പുവിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. 2014ൽ പുറത്തിറങ്ങിയ ഗുണ്ട എന്ന സിനിമയിലൂടെയാണ് ബിനു സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അച്ഛന്റെ ഓർമ്മകളും അച്ഛന്റെ സിനിമാ അഭിനിവേശവും ഇടയ്ക്കിടെ ബിനു പല വേദികളിലും സംസാരിച്ചിട്ടുള്ളതാണ്.

ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ ബിനു പങ്കുവച്ച ഒരു ചിത്രമാണ് ഏറെ വൈറൽ ആവുന്നത്. അച്ഛൻ എന്ന ക്യാപ്ഷ്യനോടെ ബിനോയ് വർഗീസ് വരച്ച ഒരു ഡിജിറ്റൽ ആർട്ട് ചിത്രമാണ് ബിനു പങ്കുവച്ചിരിക്കുന്നത്. നിരവധി ആരാധകർ ആണ് ബിനു പങ്കുവച്ച ചിത്രത്തിന് താഴെ പപ്പുവിന്റെ ഓർമ്മകൾ പങ്കുവയ്ക്കുന്നത്. തന്റെ അച്ഛൻ മരിച്ചപ്പോൾ തനിക്ക് പതിനെട്ട് വയസ്സായിരുന്നു എന്നും അന്ന് തനിക്ക് അച്ഛന്റെ മരണം ഉൾക്കൊള്ളാൻ പറ്റിയില്ല എന്നും അച്ഛനില്ലല്ലോ എന്ന ചിന്ത ഇടയ്ക്ക് വരും എന്നും ബിനു മുൻപ് പല തവണ പറഞ്ഞിട്ടുണ്ട്.

2000 ൽ ഫെബ്രുവരി മാസത്തിലാണ് കുതിരവട്ടം പപ്പു മരിക്കുന്നത്. ഹൃദയാഘാതം മൂലമായിരുന്നു അദ്ദേഹത്തിന്റെ മരണം. കുതിരവട്ടം പപ്പുവിന്റെ മകൻ എന്ന ലേബലില്ല ബിനു പപ്പു സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. ഏതൊരു തുടക്കക്കാരനെയും പോലെ കഠിനമായ പാതകളിലും കഷ്ടപ്പാടുകൾക്കും യാതനകൾക്കും ഒടുവിലും തന്നെയാണ് ഇന്ന് കാണുന്ന നിലയിലേക്ക് അദ്ദേഹം വളർന്നത്. ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ എത്തിയ ബിനു പപ്പുവിന് നടന് കരിയറിൽ വഴിത്തിരവായത് തരുൺ മൂർത്തി സംവിധാനം ചെയ്ത ഓപ്പറേഷൻ‌ ജാവയാണ്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *