മുന്നോട്ട് പോയേ മതിയാവൂ! എങ്ങനെ എന്നറിയില്ല! ആ വേദനയില്‍ നിന്നും പുറത്ത് കടക്കാനാവുന്നില്ല! അച്ഛനോര്‍മ്മകളില്‍ വിങ്ങി പാര്‍വതി കൃഷ്ണ
കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെല്ലാം സോഷ്യല്‍മീഡിയയിലൂടെ പങ്കിടാറുണ്ട് പാര്‍വതി കൃഷ്ണ. അപ്രതീക്ഷിതമായി അച്ഛനെ നഷ്ടമായതിന്റെ സങ്കടത്തിലാണ് നടി. അച്ഛനൊപ്പമുള്ള ചിത്രങ്ങളും, ഓര്‍മ്മകളുമെല്ലാം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കിട്ടിരുന്നു. പ്രിയപ്പെട്ടവരെല്ലാം പാര്‍വതിയെ ആശ്വസിപ്പിച്ചിരുന്നു. ഉള്ളപ്പോള്‍ ആവുന്നത്ര ചേര്‍ത്ത് പിടിച്ചോണം, ഇല്ലാതാകുമ്പോള്‍ ഒന്ന് കാണാനും ചേര്‍ത്ത് പിടിക്കാനും തോന്നിപ്പോകുമെന്നായിരുന്നു ആദ്യം പാര്‍വതി കുറിച്ചത്. ക്ഷണനേരം കൊണ്ടായിരുന്നു പോസ്റ്റ് വൈറലായത്. സഹതാരങ്ങളും ആരാധകരുമെല്ലാം ആശ്വാസവാക്കുകളുമായി എത്തിയിരുന്നു. ആ വേദന ഇപ്പോഴും മാറിയിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പാര്‍വതി.
അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പിന്നെയും പാര്‍വതി പങ്കുവെച്ചിരുന്നു.മീഡിയ പ്രൊഫഷനിലേക്ക് ഞാന്‍ വരണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് അച്ഛനായിരുന്നു. എന്നെപ്പറ്റി വാനോളം പുകഴ്ത്തുമ്പോൾ ഞാൻ പലപ്പോഴും അച്ഛനോട് പറയുമായിരുന്നു, അച്ഛാ എല്ലാരും കളിയാക്കും ഇനി അങ്ങനെ പറയരുത് എന്നൊക്കെ ഞാൻ പറയുമായിരുന്നു. പെൺമക്കൾക്ക് അച്ഛൻ എന്നത് ഒരു ശക്തി തന്നെയാണ്. ആളുകളോട് ഇനി എന്നെക്കുറിച്ച് പറയാൻ അച്ഛൻ ഇല്ല. അത് വിശ്വസിക്കാൻ പറ്റുന്നില്ല.
ഇടയ്ക്കിടയ്ക്ക് ഞാൻ അച്ഛനുമായി വഴക്കിടാറുണ്ടായിരുന്നു. എത്ര വഴക്കിട്ടാലും നമ്മളെ വിഷമിപ്പിക്കാതെ അച്ഛനും അമ്മയും നമ്മുടെ കൂടെത്തന്നെയുണ്ടാവും. വഴക്കുണ്ടാക്കാനും, പിണങ്ങി ഇരിക്കാനുമൊന്നും ഇനി അച്ഛനില്ല. അതെനിക്ക് വിശ്വസിക്കാനാവുന്നില്ല. ആ സത്യം ഉൾക്കൊള്ളാൻ കഴിയുന്നില്ല. ഇത്രേ ഉള്ളൂ എല്ലാവരും. അച്ഛനേം അമ്മേയുമൊക്കെ ആവോളം സ്നേഹിച്ചോളണേ. ഇല്ലാണ്ടാവുമ്പോഴുള്ള വേദന സഹിക്കാനാവില്ല. അമർത്തി കെട്ടിപ്പിടിക്കാനും വീണ്ടും വീണ്ടും ഉമ്മ കൊടുക്കാനുമൊക്കെ തോന്നും എന്നും താരം എഴുതിയിരുന്നു.
സ്ട്രോക്ക് വന്നതിന് ശേഷം അച്ഛന് ഞങ്ങളെ ആരേയും മനസിലാവുന്നുണ്ടായിരുന്നില്ല. അവസാനം വരെയും അച്ഛനെ പൊന്നുപോലെ നോക്കാൻ കഴിഞ്ഞു. അതൊരു ആശ്വാസം. എല്ലാം കാണുന്നുണ്ടാകുമെന്നായിരുന്നു പിന്നീടുള്ള കുറിപ്പിൽ ഉണ്ടായിരുന്നത്. ഇപ്പോഴും ആ വേദനയിൽ നിന്നും പുറത്ത് കടക്കാനായിട്ടില്ലെന്ന് വ്യക്തമാക്കിയാണ് പുതിയ പോസ്റ്റ്. മുന്നോട്ട് പോയേ പറ്റൂ, പക്ഷേ, എങ്ങനെ എന്നറിയില്ലെന്നായിരുന്നു പാർവതി കുറിച്ചത്.
കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷേ, മുന്നോട്ട് പോയേ മതിയാവൂ. നിങ്ങളെക്കൊണ്ട് സാധിക്കും എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. ശ്രമിക്കെടോ, സാധിക്കും. യാഥാര്‍ത്ഥ്യം മനസിലാക്കി മുന്നേറുക. സത്യം ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുക. നല്ല ഓര്‍മ്മകളെ കൂടെക്കൂട്ടി മുന്നേറുക, അങ്ങനെ പോവുന്നു കമന്റുകള്‍. നിരവധി പേരായിരുന്നു ആശ്വാസ വാക്കുകളുമായി എത്തിയിട്ടുള്ളത്.
@All rights reserved Typical Malayali.
Leave a Comment