ഈ സന്തോഷമാണ് ഞങ്ങൾക്കും വേണ്ടത്; വിവാഹശേഷം തല മുണ്ഡലം ചെയ്‌തു, പഴനി മുരുകന്റെ നടയിൽ പാഷാണം ഷാജിയും ഭാര്യയും
മിമിക്രിതാരം എന്നതിലുപരി നടന്‍ കൂടിയാണ് സാജു നവോദയ. പാഷാണം ഷാജി എന്ന പേരില്‍ അറിയപ്പെടുന്ന നടന്‍ ബിഗ് ബോസിലും പങ്കെടുത്തിരുന്നു. അങ്ങനെ കരിയറുമായി സജീവമായി നില്‍ക്കുകയാണ് താരം. ഇതിനിടെ നടി വീണ നായര്‍ക്കൊപ്പം തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് താരമിപ്പോള്‍.
കഴിഞ്ഞ ദിവസം ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു സാജു നവോദയയും വീണ നായരും. അവതാരകന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ രസകരമായ പല കാര്യങ്ങളും താരങ്ങള്‍ പങ്കുവെച്ചു. അതില്‍ ശ്രദ്ധേയം ഭാര്യയ്ക്കിട്ട് അടി കൊടുക്കേണ്ടി വന്നൊരു സാഹചര്യത്തെ പറ്റിയായിരുന്നു.
സാജുവേട്ടന്റെ കൂടെ കിടക്കാന്‍ പോലും ഇപ്പോള്‍ ഭാര്യ രശ്മി ചേച്ചിയ്ക്ക് പേടിയാണെന്നാണ് തമാശരൂപേണ പറയുന്നത്. അതിന്റെ കാരണവും താരം പറഞ്ഞു. ഇദ്ദേഹത്തിന് ഭയങ്കരമായിട്ടുള്ള സ്വപ്‌നം കാണുന്നൊരു പ്രശ്‌നമുണ്ട്. കഴിഞ്ഞ ദിവസവും ചേച്ചി വിളിച്ചപ്പോള്‍ പറഞ്ഞത് ‘മോളേ ഞാന്‍ ഹോസ്പിറ്റലില്‍ പോവുകയാണെന്നാണ്.’ എന്താ ചേച്ചി പറ്റിയതെന്ന ചോദ്യത്തിനാണ് രാത്രിയില്‍ നടുവിനിട്ട് ഒരു ചവിട്ട് കിട്ടിയതാണെന്ന കാര്യം മനസിലായത്.
വീണ ഇത്രയും പറഞ്ഞതോടെ എന്താണ് ശരിക്കും സംഭവിച്ചതെന്ന് സാജുവും പറയുന്നു. ‘സോംബി പടം കാണുന്ന ശീലമുള്ള ആളാണ് ഞാന്‍. ദിവസവും രണ്ടെണ്ണമെങ്കിലും കാണും. രാത്രിയിലായിരിക്കും കൂടുതലും ഈ പടം കാണുക. എന്നിട്ട് ഞാന്‍ തന്നെ അതിലൊക്കെ അഭിനയിക്കുന്നതായി സ്വപ്‌നം കാണും
ഞാനൊരു കാട്ടില്‍ പോകുമ്പോള്‍ അവിടെ കുറേ വണ്ടികള്‍ നിര്‍ത്തിയിട്ടിരിക്കുന്നു. അവിടെയുണ്ട് പെട്ടെന്ന് സോംബികള്‍ വരുന്നു. ഞാനും എന്റെ സുഹൃത്തും അവരുമായി ഫൈറ്റ് ചെയ്യുകയാണ്. കുറച്ച് കഴിഞ്ഞപ്പോള്‍ കൂട്ടുകാരനെ കാണുന്നില്ല. അവന്റെ കരച്ചില്‍ വീട്ടില്‍ നിന്നും കേള്‍ക്കുന്നു. ഞാന്‍ ചവിട്ടിയിട്ട് ഇങ്ങ് പോന്നതാണ്. പിന്നെ കൈയ്യില്‍ കിട്ടിയ പൈപ്പ് എടുത്തിട്ട് ഒറ്റയടി കൊടുത്തു. അയ്യോ എന്ന കരച്ചിലും കേട്ടു. നോക്കുമ്പോള്‍ ഭാര്യ രശ്മിയാണ് കരയുന്നത്.
ഇത് രണ്ടാമത്തെ തവണയാണ് ഭാര്യയ്ക്ക്് ഇതുപോലെ അടി കിട്ടുന്നത്. മുന്‍പ് ഒരു ഓട്ടോറിക്ഷക്കാരനെ തല്ലിയതായിരുന്നു. ഞാനും ഭാര്യയും കൂടി ഓട്ടോറിക്ഷയില്‍ പോയി കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് അയാള്‍ കൈ പുറകോട്ട് ഇട്ടു. എന്റെ വിചാരം അയാള്‍ ഭാര്യയെ തോണ്ടാന്‍ നോക്കുകയാണെന്ന്. ഒറ്റ അടി കൊടുത്തു. അത് കൊണ്ടതും ഭാര്യയ്ക്കിട്ട് തന്നെയാണ്. അങ്ങനെ രണ്ടേ രണ്ട് തവണ എനിക്കെന്റെ ഭാര്യയെ തല്ലേണ്ടി വന്നിട്ടുണ്ട്. അതിലൊരു പേടി അവള്‍ക്കുമുണ്ട്. ഇപ്പോള്‍ ഹെല്‍മെറ്റും വെച്ചോണ്ടാണ് അവളെന്റെ കൂടെ കിടക്കുന്നത്. വീണയെ പോലെയുള്ള ഭാര്യമാര്‍ ആരെങ്കിലും ആയിരുന്നെങ്കില്‍ സ്വന്തം പേരും വീട്ടുകാരെയും തുടങ്ങി അടി കിട്ടിയിട്ട് എല്ലാ കാര്യങ്ങളും മറന്ന് പോയേനെ. അങ്ങനെ എന്റെയൊരു സുഹൃത്തിനും അബദ്ധം പറ്റി. കാരണം അവന്റെ ഭാര്യ കരോട്ടക്കാരിയായിരുന്നു എന്നാണ് തമാശരൂപേണ സാജു പറയുന്നത്.
@All rights reserved Typical Malayali.
Leave a Comment