രണ്ട് മക്കളെയും മടിയിലിരുത്തി പേളി മാണി, ഈ അവസ്ഥയിലും സമാധാനം കണ്ടെത്തുന്നു; മറീന മൈക്കിളിന്റെ ആരോപണത്തിന് മറുപടി!
കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് മറീന മൈക്കിള്‍ കുരിശിങ്കല്‍ നല്‍കിയ അഭിമുഖം വൈറലായിരുന്നു. പേരെടുത്ത് പറയാതെ പറയാതെ ഒറു ആങ്കര്‍ക്ക് നേരെ ഉന്നയിച്ച മറീനയുടെ ആരോപണം പേളി മാണിയെ കുറിച്ചാണെന്ന് അധികം വൈകാതെ തന്നെ സോഷ്യല്‍ മീഡിയ കണ്ടെത്തി. അന്ന് എന്താണ് സംഭവിച്ചത് എന്ന് വ്യക്തമാക്കിയ ശേഷം, ഇപ്പോള്‍ പേളി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഫോട്ടോകളും കുറിപ്പും വൈറലാവുന്നു
‘2017 ല്‍, താന്‍ എബി എന്ന സിനിമയൊക്കെ ചെയ്ത് നില്‍ക്കുന്ന കാലത്ത്, തന്നെ അഭിമുഖം ചെയ്യാന്‍ ഒരു ആങ്കര്‍ തയ്യാറായില്ല. ഞങ്ങള്‍ കാണാന്‍ ഒരുപോലെയാണ്. അവരൊരു മോട്ടിവേഷന്‍ സ്പീക്കര്‍ ആണെന്നൊക്കെയാണ് പറയുന്നത്. എന്നിട്ടും എന്നോട് എന്തുകൊണ്ട് ഇങ്ങനെ പെരുമാറി എന്നറിയില്ല. എന്നെ അഭിമുഖം ചെയ്യാന്‍ രണ്ട് തവണ വിളിച്ചിട്ടും മുടങ്ങിപ്പോയി. അതിന് ശേഷം വിളിച്ചപ്പോള്‍, കണ്‍ഫോം ആണെങ്കില്‍ മാത്രം പറയൂ എന്ന് ഞാന്‍ ആവശ്യപ്പെട്ടു. എല്ലാം റെഡിയാക്കി ചെന്നപ്പോള്‍ സ്ഥിരം ആ ഷോ ആങ്കര്‍ ചെയ്യുന്ന ആളായിരുന്നില്ല എന്നെ അഭിമുഖം ചെയ്തത്. മറ്റൊരു ആര്‍ട്ടിസ്റ്റാണ്. എന്നെ അഭിമുഖം ചെയ്യാന്‍ താത്പര്യമില്ലാത്തതിനാല്‍ ആ ആങ്കര്‍ ഇറങ്ങിപ്പോയി എന്നാണ് എനിക്ക് ചാനലില്‍ നിന്ന് കിട്ടിയ വിവരം’- ഇതാണ് മെറീന മൈക്കല്‍ പറഞ്ഞ കാര്യം.
ഇതിന് മറുപടി നല്‍കി പേളി മാണി തന്റെ യൂട്യൂബ് കമ്യൂണിറ്റി ചാനലില്‍ ഒരു പോസ്റ്റിട്ടിരുന്നു. മറീന ഉദ്ദരിച്ച ആ ആങ്കര്‍ ഞാന്‍ തന്നെയാണ് എന്ന് പേളി മാണി സമ്മതിച്ചു. ‘കഴിഞ്ഞ ദിവസം എന്റെയും മറ്റൊരു ആര്‍ട്ടിസ്റ്റിന്റെയും പേരില്‍ യൂട്യൂബില്‍ നടക്കുന്ന ചര്‍ച്ചകള്‍ നടക്കുന്നതായി കണ്ടു. എന്റെ പേരും ഫോട്ടോയും ഉപഗോയിച്ചുകൊണ്ടുള്ള തംപ്‌നെയിലും വാര്‍ത്തകളും പ്രചരിക്കുമ്പോള്‍ ഇതിനൊനു ക്ലാരറ്റി നല്‍കേണ്ടതുണ്ട്. ഞാന്‍ ആ ആര്‍ട്ടിസ്റ്റുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍, എന്നെ ഉദ്ദേശിച്ചു തന്നെയാണ് അവര്‍ പറഞ്ഞത് എന്നറിഞ്ഞു. പക്ഷേ എന്താണ് സംഭവിച്ചത് എന്നത് എന്റെ ഭാഗത്ത് നിന്ന് പറയുന്നത് കേള്‍ക്കാന്‍ ആ ആര്‍ട്ടിസ്റ്റ് തയ്യാറായില്ല. ആ പ്രശ്‌നം ഇത്രയും വഷളാകുന്ന സാഹചര്യത്തില്‍ ഇവിടെ അത് പറയാന്‍ ആഗ്രഹിക്കുന്നു’ എന്ന് പറഞ്ഞുകൊണ്ടാണ് പേളിയുടെ പോസ്റ്റ്.
2017 ല്‍ ചാനലുമായി എനിക്ക് പേമന്റുമായി ബന്ധപ്പെട്ട പ്രശ്‌നമുണ്ടായിരുന്നു. അത് കാരണം പാതിയില്‍ വച്ച് ആ ഷോ നിര്‍ത്തി പോരേണ്ട അവസ്ഥയുണ്ടായി. ഈ വിഷയത്തെ കുറിച്ച് കൂടുതല്‍ എനിക്ക് സംസാരിക്കാന്‍ താത്പര്യമില്ല. എന്തെന്നാല്‍ ആ പ്രശ്‌നം പിന്നീട് പരിഹരിക്കപ്പെട്ടിരുന്നു. സ്വാഭാവികമായും, ഞാന്‍ പിന്മാറിയ സാഹചര്യത്തില്‍ ഷോ ഡിലേ ആവും. എനിക്ക് പകരം മറ്റൊരു ആര്‍ട്ടിസ്റ്റ് ആ ഷോയുടെ ആങ്കറായി വരികയും ചെയ്തു.
ഇപ്പോള്‍ ഞാന്‍ ഒരു ആര്‍ട്ടിസ്റ്റിന് അവരുടെ തൊഴിലിടം നിഷേധിച്ചു, അവരെ പ്രമോട്ട് ചെയ്യുന്നതില്‍ നിന്ന് പിന്മാറി എന്നൊക്കെയുള്ള വ്യാജ വാര്‍ത്തകള്‍ വരുമ്പോള്‍ അത് വ്യക്തമാക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. പ്രചരിക്കുന്നതൊന്നും സത്യമല്ല. ആ ആര്‍ട്ടിസ്റ്റിനെ തെറ്റിദ്ധരിപ്പിച്ചതാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഷോയില്‍ ആരൊക്കെ വരണം, ആരെയൊക്കെ അഭിമുഖം ചെയ്യണം എന്ന് തീരുമാനിക്കുന്നത് ആങ്കറല്ല. അത് പൂര്‍ണമായും ഷോ പ്രൊഡ്യൂസറുടെ താത്പര്യവും തീരുമാനവുമാണ്. ഷോ ഡിലേ ആയതിന്റെ ഉത്തരവാദിത്വം അവര്‍ ഏറ്റെടുക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അത് ചെയ്തില്ല എന്ന് മാത്രമല്ല, എന്റെ പേരില്‍ കുറ്റം ചാര്‍ത്തുകയും ചെയ്തു. കള്ളം പറയുകയും, ആ ആര്‍ട്ടിസ്റ്റിനോട് എന്നെ കുറിച്ച ആശയക്കുഴമുണ്ടാക്കുകയും ചെയ്തു. എനിക്ക് ആരോടും ഒരുതരത്തിലുള്ള വ്യക്തിവൈരാഗ്യവുമില്ല എന്ന് പറഞ്ഞ പേളി മാണി മറീന മൈക്കിളിന് ആശംസകളും അറിയിക്കുന്നുണ്ട്.
ഓസ്കാർ പ്രാഥമിക പട്ടികയിൽ ഇടം നേടി ആടുജീവിതത്തിലെ ഗാനങ്ങൾ
തന്‍രെ ഭാഗത്തെ ന്യായം വ്യക്തമാക്കിയതിന് ശേഷം ഇപ്പോള്‍ പേളി മാണി ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ഫോട്ടോ പങ്കുവച്ച് എത്തി. രണ്ട് മക്കളെയും മമടിയിലിരുത്തി ഒരു ക്ഷേത്രത്തിലിരിക്കുന്നതാണ് ചിത്രം. പേളിയുടെ മുഖത്ത് എപ്പോഴുമുള്ള പ്രസരിപ്പില്ല, മേക്കപ്പുമില്ല. പ്രശ്‌നങ്ങള്‍ക്കിടയിലും കണ്ടെത്താന്‍ കഴിയുന്ന ഒന്നാണ് സമാധാനം എന്ന് പേളി പോസ്റ്റിനൊപ്പം പറയുന്നു.
‘സമാധാനം എന്നത് കുഴപ്പത്തിലൂടെ വ്യക്തമായി കാണാനുള്ള കഴിവാണ്, കുഴപ്പം അപ്രത്യക്ഷമായതുകൊണ്ടല്ല, മനസ്സ് അതിനാല്‍ വഴിതെറ്റാത്തതുകൊണ്ടാണ്. ശാന്തമായി നിരീക്ഷിക്കുക, ജീവിതം നിനക്ക് എന്ത് പഠിപ്പിക്കാന്‍ ശ്രമിക്കുന്നു? കൃതജ്ഞത, കാരുണ്യം, ക്ഷമ എന്നിവയുടെ ലളിതമായ പാഠങ്ങള്‍. ജീവിതത്തിലൂടെ എങ്ങനെ നാവിഗേറ്റ് ചെയ്യാം എന്നതിനെക്കുറിച്ചുള്ള പാഠങ്ങള്‍.. അവയെല്ലാം നിങ്ങള്‍ക്ക് ജീവിത സാഹചര്യങ്ങളാല്‍ പഠിപ്പിക്കപ്പെടുന്നു. നിങ്ങള്‍ കൂടുതല്‍ നന്നായി പഠിക്കുന്തോറും നിങ്ങള്‍ വേഗത്തില്‍ വളരും. എല്ലാവര്‍ക്കും സമാധാനവും സ്‌നേഹവും സംഗീതവും ആശംസിക്കുന്നു’ എന്നാണ് പേളിയുടെ പോസ്റ്റ്.
@All rights reserved Typical Malayali.
Leave a Comment