കല്യാണം കഴിഞ്ഞ സമയത്ത് ജിപിയ്ക്ക് കുറച്ച് ജാഡയുണ്ടായിരുന്നു എന്ന് പേളി, 10 വര്‍ഷം കൊണ്ട് നേടിയെടുത്ത ഇമേജ് ഒറ്റ എപ്പിസോഡ് കൊണ്ട് അവള്‍ ഇല്ലാതാക്കി എന്ന് ജിപി

പേളി മാണിയും ഗോവിന്ദ് പദ്മസൂര്യയും തമ്മിലുള്ള സൗഹൃദം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ചതാണ്. ഡി ഫോര്‍ ഡാന്‍സിന്റെ ഫ്‌ളോറില്‍ വച്ച് ആദ്യമായി കണ്ടതുമുതല്‍, പിന്നീടുണ്ടായ മനോഹരമായ കുറേ നിമിഷങ്ങളെ കുറിച്ച് സംസാരിക്കുകയാണ് പേളിയും ജിപിയും. മനോരാജ്യം എന്ന ജിപിയുടെ പുതിയ സിനിമയുടെ പ്രമോഷനാര്‍ത്ഥം പേളി മാണി ഷോയില്‍ എത്തിയതായിരുന്നു ജിപി. എന്നാല്‍ ഷോയില്‍ മനോരാജ്യങ്ങളുടെ പ്രമോഷനെക്കാള്‍, ഇരുവരുടെയും രസകരമായ വര്‍ത്തമാനവും കൗണ്ടറുകളും തന്നെയാണ് ശ്രദ്ധ നേടിയത്.

ജിപി എത്തുന്ന പേളി മാണി ഷോയുടെ രണ്ടാം പതിപ്പ് മണിക്കൂറുകള്‍ക്ക് മുന്‍പാണ് പുറത്ത് വന്നിരുന്നത്. ഇരുവരും ഒന്നിച്ചുള്ള ഷോയ്ക്ക് വേണ്ടി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. പ്രതീക്ഷയ്ക്ക് വിലയുണ്ടായി, അത്രയും രസകരമായിരുന്നു രണ്ട് എപ്പിസോഡുകളും എന്നാണ് ആരാധകരുടെ കമന്റുകള്‍. പരസ്പരം പ്രശംസിക്കുന്നതിനപ്പുറം, കൗണ്ടറുകളിടിക്കുന്നതിലായിരുന്നു പേളിയുടെയും ജിപിയുടെയും മുഴുവന്‍ ശ്രദ്ധ.

ഷോയുടെ ഒരു ഗെയിമിന്റെ ഭാഗമായി ജിപിയോട് പേളി പ്രസന്ന മാസ്റ്ററയെ പ്രിയമാണിയെയോ നീരവ് ബവ്‌ലേച്ചയെയും വിളിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ മൂന്ന് പേരെയും ഫോണില്‍ കിട്ടാതായപ്പോള്‍, അല്ലു അര്‍ജുനെ വിളിക്കാന്‍ ആവശ്യപ്പെട്ടു. അല്ലുവിന്റെ അല വൈകുണ്ഠപുരമലു എന്ന ചിത്രത്തിലെ മെയിന്‍ വില്ലനായിരുന്നു ജിപി. എന്നാല്‍ ഒരു ഫണ്‍ ഗെയിമിന് വേണ്ടി വിളിച്ച് അല്ലുവുമായുള്ള ഇപ്പോഴത്തെ സൗഹൃദം നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്ന് ജിപി പറഞ്ഞു. അതിന് ശേഷം ജിപിയെ ഇരുത്തി അപമാനിക്കുകായയിരുന്നു പേളി മാണി.

അല്ലു അര്‍ജുന്‍ എന്ന പേരില്‍ സേവ് ചെയ്ത് വച്ചത് ഭാര്യ ഗോപികയുടെ നമ്പറാണെന്നും, അല്ലു അര്‍ജുനുള്ള സൈമയുടെ അവാര്‍ഡ് ഷോയിലേക്ക് ജിപി തള്ളിക്കയറി പോകുകയായിരുന്നു എന്നൊക്കെയുള്ള തരത്തില്‍ ഇരുത്തി അപമാനിച്ചതിന് ശേഷം പേളി പറഞ്ഞ ഡയലോഗാണ്, കല്യാണ സമയത്ത് നിനക്ക് കുറച്ച് ജാഡയുണ്ടായിരുന്നു. അതെന്തായാലും ഇപ്പോള്‍ പോയികിട്ടും എന്ന്. ‘പത്ത് വര്‍ഷം കൊണ്ട് ഞാന്‍ കഷ്ടപ്പെട്ടുണ്ടാക്കിയെടുത്ത ഇമേജാണ് ഒറ്റ എപ്പിസോഡ് കൊണ്ട് നീ ഇല്ലാതാക്കിയത്’ എന്നായിരുന്നു അതിന് ജിപിയുടെ മറുപടി.

ഡി ഫോര്‍ ഡാന്‍സില്‍ വച്ച് പേളി തെറികേട്ടതിനെ കുറിച്ചും, അതിന്റെ ബാക്കി ഞാന്‍ സഹിച്ചതിനെ കുറിച്ചും, പേളിയുടെ കുറേ മണ്ടത്തരങ്ങളെ കുറിച്ചും ജിപിയും വെളിപ്പെടുത്തുന്നുണ്ട്. ആകെ മൊത്തം ടോട്ടലായി പറഞ്ഞാല്‍ ഫുള്‍ എന്റര്‍ടൈന്‍മെന്റ് ആയിരുന്നു ജിപി വന്ന പേളി മാണി ഷോയുടെ രണ്ട് എപ്പിസോഡുകളും. ഈ കോമ്പോയില്‍ ഇനിയും വീഡിയോകള്‍ വരണം എന്നാണാ ആരാധകരുടെ ആവശ്യം.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *