അയ്യോ മമ്മി ബേബി കരയുന്നു’… നിലു എടുത്തപ്പോൾ നിർത്താതെ കരഞ്ഞു.. പക്ഷേ വേഗം ചെയ്തത് കണ്ടോ ?

വളരെ സിംപിള്‍, പേളി മാണി മക്കളെ എങ്ങനെയാണ് ഹാന്റില്‍ ചെയ്യുന്നത് എന്ന് വെളിപ്പെടുത്തുന്നു; മക്കളെ വളര്‍ത്താന്‍ പ്രയാസമുള്ള അമ്മമാര്‍ക്കുള്ള ടിപ്!

മക്കളെ വളര്‍ത്തുകയാണെങ്കില്‍ പേളി മാണിയെ പോലെ വളര്‍ത്തണം എന്ന് താരം പങ്കുവയ്ക്കുന്ന പല വീഡിയോകള്‍ക്കും താഴെ വരുന്ന കമന്റുകളാണ്. തന്റെ ടിപ് എന്താണെന്ന് വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് ഇപ്പോള്‍ പേളി. ഹൈപ്പര്‍ ആക്ടീവായ കുഞ്ഞിനെ എങ്ങനെ ഹാന്റില്‍ ചെയ്യണം എന്ന് പേളി പറയുന്നു
അഭിനയത്തിലോ ആങ്കറിങിലോ ഒന്നും സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് പേളി മാണി. വെറുതേ വന്ന് തന്റെയും കുടുംബത്തിന്റെയും വിശേഷം പറയുന്നു എന്നതിനപ്പുറം മോട്ടിവേഷന്‍ സ്പീക്കര്‍ കൂടെയായ പേളി മാണി ജീവിതത്തെ എങ്ങനെ പോസിറ്റീവായി കാണാം എന്ന കാര്യങ്ങളെ കുറിച്ച് വളരെ വിശാലമായി സംസാരിക്കാറുണ്ട്. നിലു ബേബിയുടെ അമ്മയായതിന് ശേഷം ഒരുപാട് പാരന്റിങ് ടിപ്പുകളും താരം പങ്കുവയ്ക്കുന്നുണ്ടായിരുന്നു.

പേളിയും നിലു ബേബിയും തമ്മിലുള്ള കോമ്പോയെ കുറിച്ചും, നിലുവിനെ പേളി ഹാന്റില്‍ ചെയ്യുന്നതിനെ കുറിച്ചും എല്ലാം പലപ്പോഴും ആളുകള്‍ വളരെ കാര്യമായി സംസാരിക്കാറുണ്ട്. പേളി കുഞ്ഞിനെ വളര്‍ത്തുന്നത് പോലെ എന്ന ഒരു പറച്ചിലും സോഷ്യല്‍ മീഡിയയിലുള്ള് എന്ന് പറഞ്ഞാല്‍ അധികമല്ല. ഇപ്പോള്‍ രണ്ടാമതും അമ്മയായതിന് ശേഷം പേളി മക്കളെ വളര്‍ത്തുന്നത് പോലെ എന്ന് പറയുന്നതാവും ശരി. അനുഭവത്തിന്റെ വെളിച്ചത്തില്‍ നിന്ന് പലതും പേളിയിക്ക് ആധികാരികതയോടെ പറയാന്‍ സാധിക്കും.
pearle maaney kids2

താന്‍ എങ്ങനെയാണ് മക്കളോട് പെരുമാറുന്നത്, അവരെ എങ്ങനെ സിംപിള്‍ ആയി ഹാന്റില്‍ ചെയ്യാം എന്നാണ് ഇപ്പോള്‍ പേളി പറയുന്നത്. ഒരു അമ്മ ആവശ്യപ്പെട്ടത് പ്രകാരമാണ് പേളി തന്റെ പാരന്റിങ് ടിപ് വെളിപ്പെടുത്തിയത്. ‘പലപ്പോഴും ഞാനൊരു മോശമായ അമ്മയാണെന്നാണ് എന്റെ തോന്നല്‍. എന്റെ മകള്‍ ഹൈപ്പര്‍ ആക്ടീവാണ്, പലപ്പോഴും അവളെ കൃത്യമായി ഹാന്റില്‍ ചെയ്യാന്‍ എനിക്ക് കഴിയുന്നില്ല. അവസാനം അത് ദേഷ്യത്തിലും കുറ്റബോധത്തിലും വന്നു നില്‍ക്കും. എന്തെങ്കിലും ഒരു പാരന്റിങ് ടിപ് പറഞ്ഞുതരാമോ’ എന്നായിരുന്നു ആ അമ്മയുടെ ചോദ്യം. അതിനുള്ള മറുപടിയായിട്ടാണ് പേളി വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്.

‘എന്തെങ്കിലും കുറുമ്പ് മക്കള്‍ കാണിക്കുമ്പോള്‍, അവരോട് സംസാരിക്കുമ്പോള്‍ എപ്പോഴും അവരുടെ ഐ കോണ്ടാക്ടിന് താഴെ നമ്മള്‍ ഉണ്ടാവണം. അതായത് അവര്‍ നമ്മളെ നോക്കുമ്പോള്‍ തല ഉയര്‍ത്തി മുകളിലോട്ടല്ല, താഴോട്ട് നോക്കണം. അതിന് നമ്മള്‍ മുട്ടുകുത്തി ഇരിക്കുകയോ, അവരെ എവിടെയെങ്കിലും ഉയരത്തില്‍ കയറ്റി നിര്‍ത്തുകയോ ചെയ്യുക. എന്നിട്ട് വാത്സല്യത്തോടെ എന്താണ് പറ്റിയത് എന്ന് ചോദിക്കുക. എന്ത് ചെയ്യരുത് എന്ന് പറയുന്നതിന് പകരം, എങ്ങനെ ചെയ്യണം എന്ന് പറഞ്ഞു കൊടുക്കുക’ എന്നാണ് പേളി ആ അമ്മയ്ക്ക് നല്‍കിയ മറുപടി.

‘ഒരു അച്ഛനും, ഒരു അമ്മയും പെര്‍ഫക്ട് അല്ല. പക്ഷേ എല്ലാ അച്ഛനമ്മമാരും മക്കളെ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്‌നേഹിക്കുന്നു. കുട്ടികളെ എങ്ങനെ ഡീല്‍ ചെയ്യണം എന്നറിഞ്ഞാല്‍ തീരുന്ന പ്രശ്‌നം മാത്രമേയുള്ളൂ. പിന്നെ ഓരോ കുട്ടിയും വ്യത്യസ്തരാണ്’ എന്ന് പേളി മറുപടി നല്‍കി പങ്കുവച്ച വീഡിയോയ്‌ക്കൊപ്പം പറഞ്ഞു.

പേളി പറഞ്ഞതിനോട് നൂറ് ശതമാനം യോജിക്കുന്നു എന്ന് പറഞ്ഞ് കമന്റുകള്‍ വരുന്നുണ്ട്. ‘ഇങ്ങനെയൊക്കെ പറയണം എന്നുണ്ട്, പക്ഷെ മറ്റുകുട്ടികളെ വേദനിപ്പിക്കുന്ന തരത്തിലേക്ക് കുറുമ്പുകള്‍ പോകുമ്പോള്‍ അവരുടെ അമ്മമാരെ തൃപ്തിപ്പെടുത്താനെങ്കിലും ഒന്ന് ശകാരിക്കുകയോ വഴക്ക് പറയുകയോ ചെയ്യാറുണ്ട്’ എന്ന തരത്തിലും കമന്റുകള്‍ വരുന്നുണ്ട്. പാരന്റിങിനെ കുറിച്ചുള്ള കാര്യമായ ചര്‍ച്ചകള്‍ പേളി പങ്കുവച്ച വീഡിയോയ്ക്ക് താഴെ നടക്കുന്നതും കാണാം.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *