എന്തൊക്കെ കേട്ട ആളാണ്, ഇപ്പൊ എന്തായി! എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് മക്കളെന്ന് പേളി
എന്തൊക്കെ കേട്ട ആളാണ് പേളി മാണി എന്ന് സോഷ്യൽ മീഡിയക്ക് കൃത്യമായി അറിയാം. ശരിക്കും അന്ന് ഗോസിപ്പുകൾ അടിച്ചിറക്കിയ ആളുകൾ എല്ലാം ഇപ്പൊ താരത്തിന് കൈയ്യടിക്കുകയാണ്. കുടുംബം നോക്കാൻ ഒന്നും ആൾക്ക് ആകില്ല, സെലിബ്രിറ്റിയല്ലേ സെലിബ്രിറ്റി എന്നായിരുന്നു അന്നത്തെ പരാതികൾ. എന്നാൽ സന്തുഷ്ട കുടുംബജീവിതം നയിക്കുകയാണ് പേളി മാണി. അക്ഷരാർത്ഥത്തിൽ കുടുംബത്തിന്റെ നെടും തൂൺ എന്ന് പേളിയെ വിശേഷിപ്പിക്കാം. സ്വന്തം കുടുംബവും ഭർത്താവിന്റെ കുടുംബവും എല്ലാം വെടുപ്പായിട്ടാണ് അവർ നോക്കുന്നത്. അഭിനേത്രി, അവതാരക സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ, തിരക്കുള്ള യൂട്യൂബർ ഒക്കെയാണ് പേളി എങ്കിലും കുടുംബം വിട്ടൊന്നും പേളിക്ക് ഇല്ല.
ബിഗ് ബോസിൽ എത്തിയപ്പോൾ ആ വീടിന്റെ ഉള്ളിൽ നിന്ന് പോലും താരത്തിന് അറ്റാക്ക് ഏൽക്കേണ്ടി വന്നു. വിവാഹം കഴിഞ്ഞാൽ കുടുംബം ഒന്നും നോക്കില്ല എന്ന് വരെ സോഷ്യൽ മീഡിയയിൽ ചിലർ വാദിച്ചു. എന്നാൽ ഇന്ന് രണ്ടുകുഞ്ഞുങ്ങളുടെ അമ്മയാണ് താരം. കഴിഞ്ഞദിവസം സോഷ്യൽ മീഡിയ ഇന്റെറാക്ഷൻറെ ഇടയിലാണ് തന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം തന്റെ മക്കൾ ആണെന്ന് പേളി പറയുന്നത്. ആരാണ് ജീവിതത്തൈൽ ഏറ്റവും കൂടുതൽ പിന്തുണക്കുന്നത് എന്ന് ചോദിച്ചാൽ ഉറപ്പായുംപേളി പറയും അത് തന്റെ ശ്രീനി ആണെന്ന്. കഴിഞ്ഞദിവസം കൂടി പേളി ഇക്കാര്യമാണ് ആരാധകരോട് സംസാരിച്ചത്.
ഇന്റർ റിലീജ്യൻ വിവാഹം ആയിരുന്നത് കൊണ്ടുതന്നെ വിവാഹസമയത്ത് ഇരുമതക്കാരുടെയും ആചാരപ്രകാരം ആണ് വിവാഹം നടന്നത്. ഇവരുടെ വീട്ടിൽ മുരുകനെയും ഉണ്ണി ഈശോയെയും വച്ച് ആരാധിക്കുന്നുണ്ട് ശ്രീനിയും പേളിയും. അത് ഇവരുടെ വീഡിയോ സ്ഥിരമായി കാണുന്നവർക്ക് അറിയുന്ന കാര്യവുമാണ് .
മാത്രമല്ല അവർ എല്ലാ ദൈവങ്ങളെയും ഒരുപോലെ കാണുന്നു എന്നതിന് ഉത്തമ ഉദാഹരങ്ങൾ ആണ് ഏറ്റവും ഒടുവിൽ പേളി പങ്കുവച്ച ഒരു വീഡിയോ. നവരാത്രി പൂജയുടെ ഭാഗമായി പേളി തന്റെ പണി ആയുധങ്ങൾ പൂജ വച്ചതും മകൾ നില ശ്രീനിയുടെ അമ്മ തെളിയിച്ച നിലവിളക്കിനു മുൻപിൽ നിന്നും പ്രാർത്ഥിക്കുന്നതും എല്ലാം. പേളിയുമായുള്ള വിവാഹത്തിന് വേണ്ടി ശ്രീനിഷ് എന്തോ ത്യാഗം ചെയ്തു, മതം മാറി എന്ന് പറഞ്ഞവർക്കുള്ള മറുപടി കൂടിയായിരുന്നു ഏറ്റവും പുത്തൻ വീഡിയോ.
ഇരുമതചാരപ്രകാരവും നടന്ന വിവാഹച്ചടങ്ങിനു ശേഷം ആയിരുന്നു ഇരുവരും ജീവിതത്തിലേക്ക് കടന്നത്. മതമോ സാമ്പത്തികമോ പേരോ പ്രശസ്തിയോ ഒന്നും നോക്കിയല്ല ഇവരുടെ കുടുംബജീവിതം എന്ന് മക്കളുടെ മാമോദീസ ചടങ്ങുകൾ മുതൽ ഏറ്റവും ഒടുവിലായി നടന്ന നവരാത്രി പൂജയുടെ ചടങ്ങുകൾ വരെ അതിനുള്ള തെളിവുകൾ ആണ്. . അത്രയും സന്തുഷ്ടകരമായ കുടുംബജീവിതം ആണ് പേളിയും ശ്രീനിയും നടത്തുന്നത്. ആർക്കും മാതൃകയാക്കാൻ പറ്റുന്ന ദാമ്പത്യജീവിതം….
@All rights reserved Typical Malayali.
Leave a Comment