എന്തൊക്കെയാ ഇവിടെ നടക്കുന്നേ; പേളിയോടും ശ്രീനിയോടും കുഞ്ഞു നില
മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ ആരാധകരുള്ള അവതാരകയാണ് പേളി മാണി. രസകരമായ സംസാര ശൈലിയും ലളിതമായ പെരുമാറ്റവുമാണ് പേളിയെ പ്രിയങ്കരിയാക്കിയത്. മഴവിൽ മനോരമയിലെ ‘ഡി ഫോർ ഡാൻസ്’ റിയാലിറ്റി ഷോയിലെ അവതാരകയായെത്തിയാണ് പേളി പ്രേക്ഷക മനസ്സിലിടം നേടിയത്.
ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിലൂടെയാണ് പേളി ശ്രീനിഷ് അരവിന്ദിനെ പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. പ്രേക്ഷകരുടെ ഇഷ്ട ജോഡികളായി മാറിയ പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റെയും അഞ്ചാം വിവാഹവാർഷികമാണ് ഇന്ന്. സ്പെഷൽ ഡേ ആഘോഷമാക്കാനായി മക്കളായ നിലയ്ക്കും നിതാരയ്ക്കുമൊപ്പം മൂന്നാറിലാണ് പേളിയും ശ്രീനിയും ഉള്ളത്.
അമ്മയുടെയും അച്ഛന്റെയും വിവാഹ വാർഷികാഘോഷങ്ങൾ കണ്ട് കുഞ്ഞു നിലയുടെ പ്രതികരണമാണ് ഇപ്പോൾ വൈറലാവുന്നത്. പേളി പങ്കുവച്ച വീഡിയോയിൽ, “എന്തൊക്കെയാ ഇവിടെ നടക്കുന്നേ,” എന്നാണ് കുഞ്ഞു നിലയുടെ ചോദ്യം.
“ഇത് ഞങ്ങളുടെ അഞ്ചാം വിവാഹവാർഷികമാണ്, നില ഇതിനകം തന്നെ മടുത്തു കഴിഞ്ഞു.
നില : “എന്താ ഇവിടെ നടക്കുന്നത് ഗയ്സ്?”
ഞങ്ങളുടെ ഒരു റീൽ വരുന്നുണ്ട്, പക്ഷേ എനിക്ക് ഈ നിമിഷം പങ്കിടേണ്ടിവന്നു, കാരണം അവൾ ഇത് പറയുന്നത് കേട്ട് ഞങ്ങൾ ഒരുപാട് ചിരിച്ചു,” എന്നാണ് വീഡിയോ പങ്കിട്ട് പേളി കുറിച്ചത്.
2019 മേയ് അഞ്ചിനായിരുന്നു പേളിയുടെയും ശ്രീനിഷിന്റെയും വിവാഹം. യൂട്യൂബ് ചാനലും വ്ളോഗുമൊക്കെയായി സോഷ്യൽ മീഡിയയിൽ സജീവമാണ് ഈ ദമ്പതികൾ. അടുത്തിടെ,
കൊച്ചിയിൽ പുതിയ ഫ്ളാറ്റും ഇരുവരും സ്വന്തമാക്കി കഴിഞ്ഞു. വൈറ്റിലയിലെ സിൽവർ സാൻഡ് ഐലൻഡിലാണ് പേളിയുടെയും ശ്രീനിഷിന്റെയും പുതിയ ഫ്ളാറ്റ്. കഴിഞ്ഞ ദിവസം, പുതിയ ഫ്ളാറ്റിന്റെ കീ ഹാൻഡ് ഓവർ ചടങ്ങിൽ നിന്നുള്ള വീഡിയോയും പേളി ഷെയർ ചെയ്തിരുന്നു.
@All rights reserved Typical Malayali.
Leave a Comment