ഫോൺ ചെയ്തു വീട്ടിൽ നിന്ന ബസ് ഡ്രൈവർക്ക് സംഭവിച്ചതറിഞ്ഞ് നടുങ്ങി നാട്
അതിദാരുണമായ വാർത്തയാണ് ഇപ്പോൾ എറണാകുളം പെരുമ്പാവൂരിൽ നിന്ന് പുറത്തുവരുന്നത്. വീട്ടുമുറ്റത്ത് ഭാര്യയുമായി ഫോണിൽ സംസാരിച്ചിരിക്കെ യുവാവിന് ദാ,രു,ണാ,ന്ത്യം സംഭവിച്ചു.ഐമുറി മദ്രാസ് കവല വാഴയിൽ വീട്ടിൽ 35 വയസ്സുള്ള മനു എന്ന മനീഷാണ് മ,രി,ച്ച,ത്. വെള്ളിയാഴ്ച രാത്രി ഒമ്പതിനായിരുന്നു സംഭവം. മനീഷിൻ്റെ ഭാര്യ മഴുവന്നൂർ നെടുമറ്റത്തിൽ കവിതമോൾ കഴിഞ്ഞ ഒരാഴ്ചയായി സ്വന്തം വീട്ടിൽ ആയിരുന്നു. പതിവ് പോലെ ഭാര്യയെ ഫോൺ ചെയ്തപ്പോഴാണ് മനീഷിൻ്റെ വിയോഗം സംഭവിച്ചത്.
വീട്ടുമുറ്റത്തെ കിണറിൻ്റെ വക്കത്തിരുന്നായിരുന്നു മനീഷ് ഭാര്യയുമായി ഫോണിൽ സംസാരിച്ചിരുന്നത്. എന്നാൽ സംസാരത്തിനിടെ നിയന്ത്രണം തെറ്റി മനീഷ് കിണറിൽ പതിക്കുകയായിരുന്നു. സംസാരത്തിനിടെ ഫോൺ നിലച്ചതോടെ ഭാര്യ കവിത മനീഷിനെ പല പ്രാവശ്യം വിളിച്ചു നോക്കി. എന്നാൽ മറുതലയ്ക്കൽ നിന്ന് ഉത്തരം ലഭിച്ചില്ല. തുടർന്ന് അയൽവാസികളെ കവിത വിവരം അറിയിച്ചു.ഇവർ നടത്തിയ അന്വേഷണത്തിലാണ് മനീഷിനെ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആലുവ കോതമംഗലം റൂട്ടിലോടുന്ന യാത്രാസ് ബസിലെ ഡ്രൈവറാണ് മനീഷ്. മനീഷിനും കവിതയ്ക്കും ആയില്യ എന്ന മകളുമുണ്ട്.
@All rights reserved Typical Malayali.
Leave a Comment