ഈശ്വരാ! പോലീസുകാരന്‍ ജോബി അവസാനമായി എഴുതിയ കുറിപ്പ് പുറത്ത്.! എന്റെ എന്റെ അപ്പൂം അമലൂം വിഷമിക്കല്ലേ!

പൊലീസുകാരെ സാദാരണക്കാർക്ക് ഭയമാണ്.മദ്യപിച്ചും കൈക്കൂലി വാങ്ങിയും മറ്റുള്ളവരെ മെക്കിട്ട് കയറുകയും ചെയ്യുന്ന പൊലീസുകാരെ സിനിമയിൽ കാണുന്നത് കൊണ്ട് ആകാം ഇത്തരം ഒരു ഭയം.ഇപ്പോൾ ഇതാ ഒരു പോലീസുകാരന്റെ ആത്‍മഹത്യ കുറിപ്പ് പുറത്തു വന്നിരിക്കുന്നു.കഴിഞ്ഞ ദിവസം ജീവനൊടുക്കിയ മുവ്വാറ്റുപുഴയിലെ ജോബി ദാസ് എന്ന പോലീസ്‌കാരൻ വിട പറയും മുൻപ് കുറിച്ച വരികൾ ആരെയും ഒന്ന് കരയിക്കും.ജീവിച്ചു കൊതി തീരും മുന്നേ അത് അവസാനിപ്പിക്കേണ്ടി വന്ന കഥയാണ് ജോബി കുറിപ്പിൽ എഴുതിയത്.

മക്കളെയും ഭാര്യയെയും അളവറ്റു സ്നേഹിച്ച ജോബിയുടെ കത്തു വായിച്ചു അലമുറയിടുകയാണ് കുടുംബം.മുവാറ്റുപുഴയിലാണ് സംഭവം.കളമശേരി എ ആർ ക്യാമ്പിലെ ഡ്രൈവർ ജോബി ദാസാണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്.ഇന്നലെ ഉച്ചക്ക് റാക്കാട് നൻതോട് ശക്തിപുരത്തെ വീട്ടിലാണ് ജോബി ദാസിന്റെ മൃതദേഹം കണ്ടെത്തിയത്.സ്‌കൂളിൽ താത്കാലിക ജീവനക്കാരി ആയ ഭാര്യയും വിദ്യാർത്ഥികൾ ആയ മക്കളും സ്‌കൂളിൽ പോയ സമയത്താണ് ജോബി കടുംകൈ ചെയ്തത്.ആത്മഹത്യ കുറിപ്പിൽ പറയുന്നത് ഇങ്ങനെ.‘അപ്പുവും അമുലുവും വിഷമിക്കരുത്… നന്നായി പഠിക്കുക…പൊലീസിൽ അല്ലാതെ ഏതെങ്കിലും ജോലി നേടിയെടുക്കുക. അമ്മയെ നോക്കണം’. ജോബി ദാസിന്റെ ആത്മഹത്യാക്കുറിപ്പിൽ മക്കൾക്കുള്ള ഉപദേശം ഇതുമാത്രമാണ്. ‘കുറച്ചു നാളായി ഞാൻ കടുത്ത മാനസിക സമ്മർദത്തിലായിരുന്നു’ എന്നു തുടങ്ങുന്ന ആത്മഹത്യാക്കുറിപ്പിൽ മരണത്തിന് ഉത്തരവാദികൾ പൊലീസ് ഡിപ്പാർട്മെന്റും രണ്ട് മേലുദ്യോഗസ്ഥരും ആണെന്നും അവർ മൃതദേഹം കാണാൻ വരരുതെന്നും ജോബി ദാസ് വ്യക്തമാക്കിയിട്ടുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *