മരിക്കുന്നതിന്റെ അന്ന് പോലും തമാശ പറഞ്ഞ് ആശുപത്രിക്കാരെ ചിരിപ്പിച്ചു പിന്നാലെ വലിയ അറ്റാക്കും കോട്ടയം പ്രദീപിന്റെ മകൻ പറയുന്നു

പപ്പ കണ്ടെത്തിയ പയ്യൻ ആണ് മോളുടെ വിവാഹത്തിനുള്ള സ്വർണ്ണം വരെ എടുത്തു വച്ചിരുന്നു അദ്ദേഹം ഇപ്പോഴും ഇവിടെയൊക്കെയുണ്ട് പ്രദീപിന്റെ കുടുംബം.രാവിലെ ഞാൻ ഇറങ്ങാൻ നിൽക്കുമ്പോൾ എന്റെ ഷൂ വരെ അദ്ദേഹം തുടച്ചു വച്ചിട്ടുണ്ടാകും. ഇപ്പോഴും അദ്ദേഹം ഇവിടെ ഒക്കെ തന്നെയുണ്ട്. പപ്പാ പോയെന്ന് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. പപ്പയുടെ അവസാന നിമിഷങ്ങൾ ആണ് അതെന്നു പോലും തോന്നൽ ഉണ്ടായിരുന്നില്ല.ഒറ്റ ഡയലോഗ് കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിലേക്ക് കയറിക്കൂടിയ നടൻ ആണ് കോട്ടയം പ്രദീപ്. കോട്ടയം കുമാരനല്ലൂർ സ്വദേശിയായിരുന്നു പ്രദീപ് . എൽഐസി ജീവനക്കാരനായിരുന്ന പ്രദീപ് ഐവി ശശിയുടെ ഈ നാട് ഇന്നലെ വരെ എന്ന സിനിമയിലൂടെടെയാണ് ചലച്ചിത്ര രംഗത്തെത്തുന്നത്. ജൂനിയർ ആർട്ടിസ്റ്റായി കരിയർ ആരംഭിച്ച ഇദ്ദേഹം എഴുപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അപ്രതീക്ഷിത മരണമായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹം മരണമടഞ്ഞിട്ട് ഏകദേശം ഒരു വർഷം ആകുന്നതിന്റെ ഇടയിലാണ് ആദ്യമായി കുടുംബം മാധ്യമങ്ങൾക്ക് മുൻപിൽ എത്തുന്നത്. ഞങ്ങളുടെ പപ്പയെ കുറിച്ച് ഞങ്ങൾക്ക് ചിലത് പറയാൻ ഉണ്ട് എന്ന് പറയുകയാണ് കുടുംബം വിശദമായി വായിക്കാം.സിനിമയിൽ മാത്രമല്ല കുടുംബത്തിലും ഏറെ എനെർജെറ്റിക് ആയ ഒരു മനുഷ്യൻ ആയിരുന്നു അദ്ദേഹം എന്ന് പറയുകയാണ് പ്രദീപിന്റെ മക്കളും ഭാര്യയും ബിഹൈൻഡ് വുഡ്‌സ് നു നൽകിയ അഭിമുഖത്തിലൂടെ. എപ്പോഴും പോസിറ്റീറ്വ് ആയി ഇരിക്കാൻ ആണ് അദ്ദേഹം ആഗ്രഹിച്ചത്. നെഗറ്റീവ് ആയ ഒരു ചിന്തയും വേണ്ട എന്ന പോളിസി ആയിരുന്നു അദ്ദേഹത്തിന്. മക്കൾ ജനിച്ചു, അദ്ദേഹം പോകുന്നതുവരെ അവർക്ക് ഒരു സങ്കടവും അറിയിക്കാതെയാണ് വളർത്തിയത്. അത് മാത്രം ആയിരുന്നു അദ്ദേഹത്തിന് വേണ്ടിയിരുന്നത്- പ്രദീപിന്റെ ഭാര്യ മായ പറയുന്നു.

എന്റെ കാര്യത്തിന് ആയിരുന്നു പപ്പാ കൂടുതൽ ശ്രദ്ധിച്ചിരുന്നത്. എനിക്ക് ഇപ്പോൾ ഹോസ്റ്റലിൽ പോകേണ്ട ദിവസം എത്തിയാൽ പോകേണ്ട ദിവസത്തേക്കുള്ള ഡ്രസ്സ് വരെ അദ്ദേഹം തേച്ചു വയ്ക്കും. പപ്പാ പോയതിനു ശേഷമാണു ഞാൻ എന്റെ കാര്യങ്ങൾ ഒക്കെ ചെയ്തു തുടങ്ങിയത് – മകൾ വാചാലയാകുന്നു.നമ്മളെ രണ്ടുപേരെയും എപ്പോഴും അങ്ങനെ കൊണ്ട് നടന്നിരുന്നു. ജനിച്ചിട്ട് ഈ നിമിഷം വരെ മക്കളെ വഴക്ക് പറഞ്ഞിട്ടില്ല എന്നും പ്രദീപിന്റെ ഭാര്യ പറയുന്നു. നിനക്ക് ആരെയെങ്കിലും ഇഷ്ടം ആണെങ്കിൽ എന്നോട് പറയണം പപ്പാ നടത്തി തരാം എന്നാണ് അദ്ദേഹം മോളോട് പറഞ്ഞിരുന്നത്.പപ്പാ ചെയ്തു വച്ച കാര്യങ്ങൾ പോയ സമയത്താണ് നമുക്ക് അറിയാൻ കഴിഞ്ഞത്. അദ്ദേഹത്തിനുണ്ടായിരുന്ന ബന്ധങ്ങൾ പോലും! അത് അങ്ങനെ നിലനിർത്തി കൊണ്ട് പോകണം എന്നാണ് ഞങ്ങൾക്ക്- കുടുംബം പറയുന്നു.മോളുടെ വിവാഹത്തെ കുറിച്ച് വരെ പുള്ളിക്ക് വ്യക്തമായ ധാരണ ഉണ്ടായിരുന്നു. അതിനുള്ളത് എല്ലാം അദ്ദേഹം ചെയ്തു വച്ചിരുന്നു. ഗോൾഡ് പോലും അദ്ദേഹം ആണ് എടുത്തു വച്ചിരുന്നത്. ഓരോ കാര്യങ്ങളും അദ്ദേഹം നേരത്തെ പ്ലാൻ ചെയ്തു വച്ചിരുന്നു, ഈവൻ വിവാഹത്തിന് വരുന്ന വണ്ടി പാർക്ക് ചെയ്യുന്ന ഓഡിറ്റോറിയംവരെ അദ്ദേഹം പ്ലാൻ ചെയ്തു വച്ചിരുന്നു. പപ്പ കണ്ടെത്തിയ ചെറുക്കൻ കൂടിയാണ് ഇപ്പോൾ വന്നത്. സാധാരണ കുടുംബം മതി എന്നായിരുന്നു അദ്ദേഹത്തിന്. ചെക്കന്റെ വീട് കാണാൻ പോകുന്നതിന്റെ അതലേ ദിവസമാണ് വയ്യാതെ ആകുന്നത്- കുടുംബം പറഞ്ഞു.
പപ്പാ പോയി എന്ന് പറയുമ്പോഴും നമ്മൾക്ക് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. അന്ന് മുതൽ ഇന്ന് വരെ റിയാലിറ്റയെ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. ആഷിക്കിന്റെത് പപ്പയുടെ നാളാണ്, അത് നമുക്ക് നോക്കാം എന്നാണ് അന്ന് പറയുന്നത്, പ്രദീപിന്റെ ഭാര്യ പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *