ഭാര്യക്ക് നല്ല ഹ്യൂമർ സെൻസാണ്.. ഒരേ സ്വഭാവമാണ്… പക്ഷേ ജല്ലായി പോകാൻ ബുദ്ധിമുട്ടാണ്… തമാശകൾ വലിയ അടിയായി മാറും..

ഒരേ സ്വഭാവത്തിലുള്ളവര്‍ ജെല്ലായി പോകാന്‍ പ്രയാസമാണ്, ഞങ്ങളുടെ പ്രശ്നം അതാണ്; ഭാര്യയുമായുള്ള വഴക്കുകളെ കുറിച്ച് പ്രശാന്ത് തുറന്ന് പറയുന്നു.ഞങ്ങളുടേത് ഒരു പ്രണയ വിവാഹമാണ്. വാല്‍ക്കണ്ണാടി എന്ന ഷോ ഒക്കെ ഒരുമിച്ച് ചെയ്തിരുന്നു. അന്ന് മുതല്‍ തുടങ്ങിയ പ്രണയമാണ് വിവാഹത്തില്‍ എത്തിയത്. അതേ കുറിച്ച് കൂടുതല്‍ എന്ത് പറയാനാണ്. ഒരേ സ്വഭാവമുള്ളവര്‍ ജെല്ലായി പോകാന്‍ വളരെ എളുപ്പം ആണ് എന്ന് എല്ലാവരും വിചാരിയ്ക്കും. എന്നാല്‍ അത് വലിയ പ്രയാസമുള്ള കാര്യമാണ് എന്ന് എനിക്ക് എന്റെ അനുഭവത്തില്‍ നിന്ന് പറയാന്‍ സാധിയ്ക്കും.ടെലിവിഷന്‍ അവതാരകനായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ പ്രശാന്ത് അലക്‌സാണ്ടര്‍ നമ്മള്‍ എന്ന സിനിമയിലൂടെയാണ് ബിഗ്ഗ് സ്‌ക്രീനിലേക്ക് കടക്കുന്നത്. അവിടെ നിന്ന് ഇങ്ങോട്ട് ഒരുപാട് സിനിമകളില്‍ ചെറിയ റോളുകള്‍ ചെയ്തു. നെഗറ്റീവ് വേഷങ്ങളിലേക്ക് തിരിഞ്ഞപ്പോഴാണ് പ്രശാന്തിന് കൂടുതല്‍ അവസരങ്ങള്‍ വന്ന് തുടങ്ങിയത്. പിന്നീട് മലയാളത്തില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ പ്രശാന്ത് ഇരുപത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നായകനായി എത്തിയിരിയ്ക്കുന്നു.പുരുഷ പ്രേതം എന്ന സിനിമയിലൂടെയാണ് പ്രശാന്ത് നായകനായി അരങ്ങേറിയിരിയ്ക്കുന്നത്. സിനിമയിലെ പ്രശാന്തിന്റെ അഭിനയത്തിന് മികച്ച പ്രതികരണങ്ങളും ലഭിയ്ക്കുന്നു. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് റെഡ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ തന്റെ പ്രണയ വിവാഹത്തെ കുറിച്ചും, ഭാര്യയുമായുള്ള ചെറിയ ചെറിയ വഴക്കുകളെ കുറിച്ചും പ്രശാന്ത് തുറന്ന് പറയുകയുണ്ടായി.ഞങ്ങളുടേത് ഒരു പ്രണയ വിവാഹമാണ്. വാല്‍ക്കണ്ണാടി എന്ന ഷോ ഒക്കെ ഒരുമിച്ച് ചെയ്തിരുന്നു. അന്ന് മുതല്‍ തുടങ്ങിയ പ്രണയമാണ് വിവാഹത്തില്‍ എത്തിയത്. അതേ കുറിച്ച് കൂടുതല്‍ എന്ത് പറയാനാണ്. ഒരേ സ്വഭാവമുള്ളവര്‍ ജെല്ലായി പോകാന്‍ വളരെ എളുപ്പം ആണ് എന്ന് എല്ലാവരും വിചാരിയ്ക്കും. എന്നാല്‍ അത് വലിയ പ്രയാസമുള്ള കാര്യമാണ് എന്ന് എനിക്ക് എന്റെ അനുഭവത്തില്‍ നിന്ന് പറയാന്‍ സാധിയ്ക്കും- ചിരിയോടെ പ്രശാന്ത് പറഞ്ഞു തുടങ്ങി.

ഷീബയ്ക്ക് അത്യാവശ്യം നല്ല ഹ്യൂമര്‍ സെന്‍സ് ഉണ്ട്. എനിക്കും ഉണ്ട് എന്നാണ് എന്റെ വിശ്വാസം. എനിക്ക് എന്റേതായ ചില പിടിവാശികളുണ്ട്, ഷീബയ്ക്കും ഉണ്ട് പിടിവാശികള്‍. എല്ലാം കൊണ്ടും രണ്ട് പേരും ഒരേ സ്വഭാവമാണ്. ഇത് ചേര്‍ന്ന് പോകാന്‍ വലിയ പ്രയാസം ആണ്. ഓപ്പോസിറ്റ് സ്വഭാവക്കാരാണ് ചേര്‍ന്ന് പോകാന്‍ എളുപ്പം എന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.ഷീബ ഒരു തമാശ പറയുമ്പോള്‍ അതിന്റെ അപ്പുറത്തെ തമാശ പറയാന്‍ ഞാന്‍ ശ്രമിയ്ക്കും. അതിനപ്പുറം ഉള്ള ഒരു തമാശ അപ്പോള്‍ ഷീബ പറയും. അവസാനം അത് അടിയില്‍ കലാശിയ്ക്കും. ഓപ്പോസിറ്റ് സ്വഭാവം ആണ് എങ്കില്‍ ഒരാള്‍ തമാശ പറയുമ്പോള്‍ മറ്റെയാള്‍ അത് ആസ്വദിച്ച് ഇരിക്കുമല്ലോ. അങ്ങിനെയൊക്കെ ആണെങ്കിലും ഇപ്പോള്‍ എനിക്ക് ഇതെല്ലാം തുറന്ന് പറയാന്‍ പറ്റുന്നത് ഷീബയ്ക്ക് നല്ല ഹ്യൂമര്‍ സെന്‍സ് ഉള്ളത് കൊണ്ടും ഇതൊക്കെ അങ്ങിനെ മാത്രമേ എടുക്കൂ എന്ന് അറിയാവുന്നത് കൊണ്ടും ആണ്- പ്രശാന്ത് പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *