ലളിതാമ്മ മുതല്‍ കൊച്ചു പ്രേമന്‍ വരെ ദിവസങ്ങളെണ്ണി മരണം കാത്തിരുന്നവര്‍ ഈ വര്‍ഷം മലയാളികളെ ഞെട്ടിച്ച മരണങ്ങള്‍

മറക്കില്ലൊരിക്കലും 2022 ന്റെ തീരാനൊമ്പരങ്ങൾ.അഭിനയവും എഴുത്തും നിര്‍മ്മാണവുമൊക്കെയായി സജീവമായിരുന്ന പ്രതാപ് പോത്തന്‍ വിട വാങ്ങിയത് ജൂലൈ 15നായിരുന്നു. ചെന്നൈയിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു അദ്ദേഹത്തെ. ചെറുപ്രായത്തില്‍ തന്നെ അച്ഛനെ നഷ്ടമായ അദ്ദേഹം ബിരുദ പഠനം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് സിനിമയിലേക്കെത്തിയത്.2022 വിട പറയാന്‍ ഇനി ദിവസങ്ങള്‍ കൂടിയേ ശേഷിക്കുന്നുള്ളൂ. പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ലോകം. പുതു തീരുമാനങ്ങളും പ്രതീക്ഷകളുമൊക്കെയായി വീണ്ടുമൊരു പുതുവര്‍ഷം. മറ്റേതൊരു മേഖലയിലേയും പോലെ സിനിമാരംഗത്തും നിരവധി മാറ്റങ്ങളുണ്ടായ വര്‍ഷമാണ് 2022. കൊവിഡിന് ശേഷമായി തിയേറ്ററുകള്‍ സജീവമായതും നിരന്തരം റിലീസുകളുമൊക്കെയായി മലയാള സിനിമയും സജീവമായിരുന്നു. പ്രേക്ഷകര്‍ക്കും സിനിമാപ്രവര്‍ത്തകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട ചിലര്‍ വിടവാങ്ങിയത് വലിയ ദു:ഖമായി അവശേഷിക്കുകയാണ്.നാടക വേദിയിലൂടെയായി സിനിമയിലേക്കെത്തിയ കെപിഎസി ലളിതയുടെ വിയോഗം ഇന്നും തീരാവേദനയാണ്. ചെറുപ്രായത്തില്‍ തന്നെ കുടുംബത്തിന്റെ ചുമതല ഏറ്റെടുത്തതാണ് കെപിഎസി ലളിത. സംവിധായകനായ ഭരതനെയാണ് താരം വിവാഹം ചെയ്തത്. ഭരതന്റെ അപ്രതീക്ഷിത വിയോഗത്തെ മനോധൈര്യത്തിലൂടെ നേരിടുകയായിരുന്നു അവര്‍. സാമ്പത്തികമായി വലിയൊരു ബാധ്യതയുണ്ടായിരുന്നുവെന്നും നിര്‍ത്താതെ ജോലി ചെയ്താണ് അത് വീട്ടിയതെന്നും അവര്‍ പറഞ്ഞിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്നായിരുന്നു ലളിതാമ്മ വിടവാങ്ങിയത്. അസുഖാവസ്ഥയിലായിരുന്ന സമയത്ത് ആളുകളെപ്പോലും തിരിച്ചറിയുന്നുണ്ടായിരുന്നില്ലെന്ന് പ്രിയപ്പെട്ടവര്‍ പറഞ്ഞിരുന്നു. കരള്‍ മാറ്റിവെക്കുന്നതിനെക്കുറിച്ചുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നതിനിടയിലായിരുന്നു വിയോഗം.
കോട്ടയം പ്രദീപ്.സ്വതസിദ്ധമായ അഭിനയവും സംഭാഷണ ശൈലിയുമായി മുന്നേറിയിരുന്ന കലാകാരനായ കോട്ടയം പ്രദീപ് വിടവാങ്ങിയത് ഫെബ്രുവരിയിലായിരുന്നു. ഈ നാട് ഇന്നലെ വരെ എന്ന ചിത്രത്തിലൂടെയായാണ് അദ്ദേഹം അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. സംസാര ശൈലിയിലെ വ്യത്യസ്തത അദ്ദേഹത്തിന് മുതല്‍ക്കൂട്ടായിരുന്നു. കരിമീനുണ്ട്, മട്ടനുണ്ട്, ഫിഷ് ഉണ്ട് എന്ന ഡയലോഗ് ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്.

കൊച്ചുപ്രേമന്‍.സിനിമയിലും സീരിയലുകളിലുമൊക്കെയായി സജീവമായിരുന്നു കൊച്ചുപ്രേമന്‍. അടുത്തിടെയായിരുന്നു അദ്ദേഹം വിട വാങ്ങിയത്. നാടകത്തിലൂടെയായാണ് അദ്ദേഹത്തിന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. ദില്ലിവാല രാജകുമാരനായിരുന്നു ആദ്യ സിനിമ. തന്റെ രൂപത്തിന് ചേരുമെന്ന് മനസിലാക്കിയാണ് അദ്ദേഹം പേരിനൊപ്പം കൊച്ചു എന്ന് ചേര്‍ത്തത്. ഇതേ പേരില്‍ വേറൊരാളും ട്രൂപ്പിലുണ്ടായിരുന്നു. അങ്ങനെയാണ് ചെറിയ പ്രേമന്‍ കൊച്ചുപ്രേമനായി മാറിയത്.പ്രതാപ് പോത്തന്‍.അഭിനയവും എഴുത്തും നിര്‍മ്മാണവുമൊക്കെയായി സജീവമായിരുന്ന പ്രതാപ് പോത്തന്‍ വിട വാങ്ങിയത് ജൂലൈ 15നായിരുന്നു. ചെന്നൈയിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു അദ്ദേഹത്തെ. ചെറുപ്രായത്തില്‍ തന്നെ അച്ഛനെ നഷ്ടമായ അദ്ദേഹം ബിരുദ പഠനം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് സിനിമയിലേക്കെത്തിയത്. കോപ്പി റൈറ്ററായി ജോലി ചെയ്തിരുന്നു. അതിനിടയിലായിരുന്നു സിനിമയിലേക്കെത്തിയത്. നൂറിലധികം സിനിമകളില്‍ അഭിനയിച്ച അദ്ദേഹം 12 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *