ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കാറിന് തീ ആളിപ്പടര്‍ന്നത് പ്രജിത്ത് ചെയ്ത ഈ തെറ്റിനാല്‍.
കേരളക്കരയെ മുഴുവൻ നടുക്കിയ അ,പ,ക,ടം ആണ് കണ്ണൂരിൽ നടന്നത്. പ്രസവവേദനയിൽ പുളഞ്ഞ ഭാര്യയെ കൂട്ടി ആശുപത്രിയിലേക്ക് തിരിച്ച ഭർത്താവും ഭാര്യയും കാറിനുള്ളിൽ വെ,ന്തു മ,രി,ച്ച സംഭവം ആരെയും നടുക്കുന്നതാണ്. മാരുതി സുസുക്കിയുടെ എക്സ്പ്രസോ കാറിലാണ് തീപടർന്നത്. ദമ്പതികളായ പ്രജിത്തും റീഷയും കത്തിയമർന്നത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ആണ് ഇപ്പോൾ പുറത്തെത്തുന്നത്. കണ്ണൂർ പ്രഭാത് ജങ്ഷനിൽ എത്തിയപ്പോൾ തന്നെ കാറിൽ നിന്നും വയർ കത്തിയതുപോലെയുള്ള മണം ഉയരുന്നുണ്ടായിരുന്നു.
റീഷയുടെ അച്ഛൻ വിശ്വംഭരൻ മരുമകനോട് ഇതേപ്പറ്റി പറഞ്ഞെങ്കിലും പ്രസവവേദനയിൽ കരയുന്ന ഭാര്യയെ ആശുപത്രിയിൽ എത്തിക്കാനുള്ള തത്രപ്പാടിൽ അത് സാരമാക്കിയില്ല. എന്നാൽ ഫയർഫോഴ്സ് ഓഫീസിന് സമീപം കഴിയുമ്പോഴേക്കും കരിഞ്ഞ മണം ചെറിയ പുകയായി മാറി.ഇത് ഞൊടിയിടയിലാണ് കാറിനെ വിഴുങ്ങിയ തീഗോളമായി മാറിയത്. എന്നാൽ ഒരു വിധത്തിൽ പിൻ സീറ്റിലിരുന്ന മകൾ ഉൾപ്പെടെയുള്ളവരെ പ്രജിത്ത് പുറത്തെത്തിച്ചിരുന്നു. പക്ഷേ നാട്ടുകാർക്ക് രക്ഷാപ്രവർത്തനം പോലും നടത്താൻ ആകും മുമ്പേ പ്രജിത്തും റീഷയും ഉൾപ്പെടെ കത്തിയമർന്നു. കാറിൻ്റെ ഡാഷ് ബോർഡിൽനിന്നും ആണ് തീ പടർന്നത്. എന്നാൽ പെട്രോൾ ടാങ്കിലേക്കോ ബോണറ്റിലേക്കോ തീ പടർന്നില്ല.
പിന്നെ എങ്ങനെ കാർ തീഗോളമായി മാറി എന്നതാണ് പോലീസിനെ കുഴക്കിയത്. എന്നാൽ ഇപ്പോൾ ഫോറൻസിക്കും, മോട്ടോർ വാഹന വകുപ്പും അതിനുള്ള ഉത്തരമാണ് നൽകുന്നത്.സംഭവത്തിൽ പലരും ചെയ്യാറുള്ള ചെറിയ ഒരു തെറ്റാണ് തീ ആളിപ്പടരാൻ ഇടയാക്കിയതെന്ന വിവരങ്ങളാണ് മോട്ടോർ വാഹന വകുപ്പ് പുറത്തുവിടുന്നത്. പലപ്പോഴും വാഹനങ്ങൾ തീ പിടിക്കാനുള്ള പ്രധാനകാരണം ഷോർട്ട് സർക്യൂട്ടാണ്. ഇതുതന്നെയാണ് കണ്ണൂരിലും സംഭവിച്ചത്. എന്നാൽ പ്രജിത്തിൻ്റെ കാറിൽ ദുരന്ത തീവ്രത കൂട്ടിയത് ജെസിബി ഡ്രൈവർ കൂടിയായ പ്രജിത്ത് ഡ്രൈവർ സീറ്റിനടിയിൽ സൂക്ഷിച്ച രണ്ടു കുപ്പികളിലെ പെട്രോൾ ആണ്.
ഇതാണ് മുൻ സീറ്റുകളിലേക്ക് തീ ആളിപ്പടരാൻ ഇടയാക്കിയതെന്നാണ് മോട്ടോർ വാഹന വകുപ്പിൻ്റെ നിഗമനം. ഷോർട്ട് സർക്യൂട്ട് മുമ്പ് കാറിലെ ഫ്യൂസ് എരിഞ്ഞമർന്നു. ഇതിൽനിന്ന് ഒരു തീപ്പൊരി സീറ്റിനടിയിലെ പെട്രോളിലേക്ക് വീണു. അങ്ങനെ ദുരന്തം ഉണ്ടായി.ആ പെട്രോൾ കുപ്പികൾ കാറിൻ്റെ പുറകുവശത്ത് ആയിരുന്നെങ്കിൽ പോലും അ,പ,ക,ടം ഉണ്ടായിരുന്നില്ല എന്ന് സങ്കടപ്പെടുത്തുന്ന റിപ്പോർട്ടാണ് പുറത്തെത്തുന്നത്. തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് ആണെങ്കിലും പെട്രോൾ സൂക്ഷിച്ച കുപ്പികളാണ് തീ ആളിപ്പടരാൻ ഇടയാക്കിയതെന്നാണ് നിഗമനം. എയർ പ്യൂരിഫയറും അപകടത്തിൻ്റെ ആഘാതം കൂട്ടിയതായാണ് കണ്ടെത്തൽ.
@All rights reserved Typical Malayali.
Leave a Comment