ആലപ്പുഴ സ്വദേശിയുമായുള്ള വിവാഹം ആലോചിച്ച് ഉറപ്പിച്ച വിവാഹം ആയിരുന്നു ! അറിഞ്ഞതൊന്നും സത്യമല്ലായിരുന്നു. ഒരാൾക്കും ഈ ഗതി വരരുതെന്ന് രചന നാരായണൻ കുട്ടി.
മറിമായം എന്ന ടെലിവിഷന്‍ ഹാസ്യ പരമ്പരയിലൂടെ കരിയര്‍ ആരംഭിച്ചതാണ് രചന നാരായണന്‍ കുട്ടി എന്ന നടി. വളരെ പെട്ടന്ന് തന്നെ സഹതാര വേഷങ്ങളിലൂടെ മലയാളത്തില്‍ തന്റേതായ ഇടം കണ്ടെത്താന്‍ രചനയ്ക്ക് സാധിച്ചു. സിനിമകളില്‍ ഒന്നിന് പിറകെ ഒന്നായി തിരക്കുകളിലായിരിയ്ക്കുമ്പോഴും തന്റെ സ്വകാര്യ ജീവിതത്തിലെ കാര്യങ്ങള്‍ രചന അധികം പരസ്യപ്പെടുത്താറില്ല. നിരന്തരമുള്ള ഗോസിപ്പുകള്‍ക്ക് ശേഷം 2015 ല്‍ ആണ് താന്‍ വിവാഹ മോചിതയാണെന്ന് രചന വെളിപ്പെടുത്തിയത്. ഇപ്പോഴിതാ താന്‍ പ്രണയത്തിലാണ് എന്നും രചന പറയുന്നു.ബിഹൈന്റ്വുജിന് നല്‍കിയ അഭിമുഖത്തില്‍ ‘ഐ നെവര്‍ ഹാവ് ആന്റ് എവര്‍’ എന്ന സെഗ്മെന്റില്‍ പങ്കെടുക്കവെയാണ് പ്രണയത്തിലാണ് എന്ന് നടി വെളിപ്പെടുത്തിയത്. ഇപ്പോള്‍ ജീവിതത്തില്‍ ഒരു പ്രണയമുണ്ടോ എന്ന ചോദ്യത്തിന്, ചരിച്ച് കൊണ്ട് അല്പം നാണത്തോടെ അതെ എന്ന് സമ്മതിയ്ക്കുകയായിരുന്നു. ആരാണെന്നോ എന്താണെന്നോ ഒന്നും നടി പറഞ്ഞിട്ടില്ല.കൂടെ അഭിനയിച്ച ഏതെങ്കിലും നടനോട് പ്രണയം തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ആസിഫ് അലിയുടെ പേരാണ് രചന പറഞ്ഞത്. താന്‍ ആസിഫിന്റെ വലിയ ആരാധികയായിരുന്നു എന്നും രചന പറയുന്നു. യൂ ടൂ ബ്രൂട്ടസ് എന്ന ചിത്രത്തില്‍ ആസിഫിന്റെ പെയര്‍ ആയി അഭിനയിക്കാന്‍ അവസരം ലഭിച്ചു. അതോടെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി മാറി, അപ്പോള്‍ ക്രഷും മാറി. ക്രഷ് ഉണ്ടായിരുന്നു എന്ന് ആസിഫിനോട് ഒരിക്കലും പറഞ്ഞിട്ടില്ല എന്നാണ് നടി പറഞ്ഞത്.
2011 ല്‍ ആണ് രചന നാരായണന്‍ കുട്ടിയുടെ വിവാഹം കഴിഞ്ഞത്. അന്ന് സ്‌കൂള്‍ അധ്യാപികയായിരുന്നു നടി. ആ ദാമ്പത്യം അധികദൂരം പോയില്ല. 2012 ല്‍ വിവാഹ മോചിതയാകുകയും ചെയ്തു. അതിന് ശേഷമാണ് ടെലിവിഷനിലും സിനിമയിലും രചന നാരായണന്‍ കുട്ടി സജീവമായത്. ഇക്കാര്യം 2015 ല്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആണ് രചന വ്യക്തമാക്കിയത്.സിനിമില്‍ കഥാപാത്രം ആവശ്യപ്പെടുന്ന തരത്തിലുള്ള ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നതിനോട് എതിര്‍പ്പില്ല എന്നും രചന പറയുന്നു. തിലോത്തമ എന്ന ചിത്രത്തില്‍ ബാര്‍ ഡാന്‍സറായിട്ടാണ് ഞാന്‍ അഭിനയിച്ചത്. അത്യാവശ്യം ഗ്ലാമറായ വേഷവും ആയിരുന്നു. അതുകൊണ്ട് അത്തരം വേഷങ്ങളോട് എതിര്‍പ്പില്ല എന്ന് രചന വ്യക്തമാക്കി.സിനിമയില്‍ കാസ്റ്റിങ് കൗച്ച് അനുഭവം ഒന്നും നേരിടേണ്ടി വന്നിട്ടില്ല എന്നും ഒരു ചോദ്യത്തിന് ഉത്തരമായി രചന പറഞ്ഞു. സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്ത് മാറി നില്‍ക്കുന്നത് ഒന്നും എന്നെ സംബന്ധിച്ച് പേടിയുള്ള കാര്യമല്ല. ഞാന്‍ അത് ചെയ്തിട്ടുണ്ട്. കുച്ചുപ്പുടിയുടെ മാസ്റ്റര്‍ ഡിഗ്രി ചെയ്യാന്‍ വേണ്ടി ഒന്ന് രണ്ട് വര്‍ഷത്തെ ബ്രേക്ക് എടുത്തിരുന്നു. പക്ഷെ അത് കരിയറിനെ ബാധിച്ചിട്ടില്ല – രചന പറഞ്ഞു.
@All rights reserved Typical Malayali.
Leave a Comment