രാധികയുടെ കാലിലെ ഇഞ്ച്വറി! അമ്മ കൂടെത്തന്നെയുണ്ട് ഒറ്റമോൾ അല്ലേ; ആറന്മുള പൊന്നമ്മയുടെ സൗന്ദര്യം അങ്ങനെയെകിട്ടി; ചർച്ചകൾ

സുരേഷ് ഗോപി എന്ന കേന്ദ്രമന്ത്രിയേക്കാൾ ആരാധകർ ഉള്ളത് നടനായ സുരേഷിന് ആണ്. രാഷ്ട്രീയപരമായ എതിർപ്പുകൾ ഉള്ളവർ പോലും അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ ആരാധിക്കുന്ന ആളുകൾ ആണ്. അദ്ദേഹത്തെ പോലെ തന്നെ കുടുംബവും പ്രേക്ഷകർക്ക് ഏറെ പ്രിയപെട്ടതാണ്. പ്രത്യേകിച്ചും സഹധർമ്മിണി രാധിക സുരേഷ് ഗോപിയെ.

രാധികയുടെ സൗന്ദര്യവും എളിമയോടെയുള്ള സംസാരരീതിയും എല്ലാം മലയാളികൾക്ക് ഏറെ പ്രിയങ്കരമാണ്. ആറന്മുള പൊന്നമ്മയുടെ ചെറുമകൾ കൂടിയായ രാധിക അച്ഛനമ്മമ്മാർക്ക് ഏകമകൾ ആണ്. അമ്മയ്ക്ക് ഒപ്പം വിവിധ ചടങ്ങുകളിൽ രാധിക എത്താറുമുണ്ട്. അടുത്തിടെ ആയിരുന്നു മകളുടെ വിവാഹം. ഗുരുവായൂർ ക്ഷേത്രനടയിൽ വച്ച് നടന്ന ചടങ്ങിലൊക്കെ പെൺമക്കൾക്ക് ഒപ്പം തന്നെ രാധികയുടെ സൗന്ദര്യവും ചർച്ച ആയിരുന്നു.

ഡിഗ്രി ചെയ്തുകൊണ്ടിരുന്നപ്പോഴാണ് രാധികയുടെ വിവാഹം നടക്കുന്നത്. മികച്ച ഗായിക കൂടിയായ രാധികയ്ക്ക് സിനിമയിൽ പിന്നണി ഗാരംഗത്തേക്ക് അവസരങ്ങളും ലഭിച്ചിരുന്നു. എന്നാൽ കുടുംബത്തിനാണ് രാധിക പ്രാധാന്യം നൽകിയത്.

സുരേഷ് ഗോപിയുടെ സ്വപ്നത്തിലെ ഭാര്യ സങ്കൽപ്പത്തിന് അർഥം നൽകുകയായിരുന്നു പിന്നീട് രാധിക. വിവാഹം കഴിഞ്ഞു അധികം വൈകാതെ അമ്മയായി എന്നും പിന്നീട് പഠനം തുടരാൻ കഴിഞ്ഞില്ലെന്നും മുൻപൊരിക്കൽ രാധിക പറഞ്ഞിരുന്നു.

ഏട്ടൻ തിരക്കുകളിൽ ആകുമ്പോൾ മക്കളുടെ പഠനം അവരുടെ ആവശ്യങ്ങൾ എല്ലാം നോക്കണമായിരുന്നു അങ്ങനെയാണ് സംഗീത ലോകത്തിലേക്ക് എത്താൻ ആകാഞ്ഞതെന്നും രാധിക പറഞ്ഞിരുന്നു.

മകളുടെ വിവാഹസമയത്തും എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നതിൽ രാധിക മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു. മാത്രമല്ല വിവാഹത്തിന് ശേഷം നടന്ന ഇലക്ഷൻ പ്രചാരണത്തിലും പറ്റുന്നതിലൊക്കെ രാധിക എത്തിയിരുന്നു. എന്നാൽ അപ്പോഴൊക്കെ രാധികയുടെ കാലിനു എന്താണ് സംഭവിച്ചത് എന്നുള്ള ചർച്ചകൾ സജീവമായിരുന്നു. ഗുരുവായൂർ അമ്ബലത്തിൽ ദർശനത്തിനു എത്തിയപ്പോഴാണ് രാധികയുടെ കാലിലെ പ്രശ്നം ആദ്യമായി കാമറ ഒപ്പി എടുക്കുന്നത്.

എന്താണ് വിഷയം എന്ന് അന്നുമുതൽ ആരാധകർ തേടുന്നുണ്ടായിരുന്നു. കാൽ മുട്ടിന് തേയ്മാനം ഉണ്ടായതാണോ, അതോ അന്ന് മൂത്ത മകളുടെ മരണത്തിനു ഇടയാക്കിയ ആക്സിഡന്റ്റ്ൽ സംഭവിച്ച എന്തെങ്കിലും പ്രശ്നത്തിൻറെ ബാക്കി പത്രമാണോ ഈ ഇഞ്ച്വറി എന്നാണ് ഇപ്പോൾ ആരാധകരുടെ ചോദ്യം. അതേസമയം അമ്മയെ പൊന്നുപോലെ നോക്കുന്ന രാധികയെ കുറിച്ചുള്ള ചർച്ചകളും ഇപ്പോൾ സോഷ്യൽ മീഡിയ പറയുന്നുണ്ട്.

അമ്മയെ ഇപ്പോഴാണ് കാണുന്നത്. മാധ്യമങ്ങൾ അമ്മമാരെ ഒഴിവാക്കുന്നത് തെറ്റാണ്. എവിടെ പോയാലും അമ്മയെ ഒപ്പം കൂട്ടുന്ന രാധിക ശരിക്കും മാതൃകയാണൈന്നും ആരാധകർ വൈറൽ വീഡിയോയിൽ കമന്റ് ചെയ്യുന്നുണ്ട്. ആ അമ്മ വളർത്തിയ ആളാണ് രാധിക അതാണ് ഇത്രയും എളിമയോടെയുള്ള ജീവിതം എന്നും. ആ പേരന്റിംഗ് സൂപ്പർ ആയിരുന്നു എന്നുള്ള കമന്റുകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *