രാത്രിയിൽ റയിൽവേ സ്റ്റേഷനിൽ ട്രെയിനിന് പിന്നാലെ ഓടുന്ന വെളുത്ത സ്ത്രീ രൂപം: പിന്നീട് സംഭവിച്ചത്
ഒരു റെയിൽവേ സ്റ്റേഷനിലെ കഥയാണ് ഈ വീഡിയോയിൽ പറയാൻ പോകുന്നത്. ഈ സ്റ്റേഷനിലൂടെ 42 വർഷം ട്രെയിൻ ഓടിയിട്ടില്ല. കാരണമെന്തെന്നാൽ ഇവിടുത്തെ വിചിത്ര സംഭവങ്ങളോടുള്ള ഭയം മൂലം ജനങ്ങൾ ആരും ആ സ്റ്റേഷനിൽ പോകാത്തത് ആണ്. ഈ റെയിൽവേ സ്റ്റേഷൻ്റെ പേര് ബീഗാർബുദാർ എന്നാണ്. ഇതിന് പിന്നിലെ അത്ഭുദ കഥയാണ് ഈ വീഡിയോയിൽ നിങ്ങളോട് പറയാൻ പോകുന്നത്.ഇന്ത്യയിലെ വെസ്റ്റ് ബംഗാളിൽ ഒരു ഗ്രാമമുണ്ട്. ആ ഗ്രാമത്തിൻ്റെ പേര് ബിഗം ബുദാർ എന്നാണ്. 1960 -ൽ അവിടെ ഒരു റെയിൽവേ സ്റ്റേഷൻ ഇല്ലായിരുന്നു. അവിടത്തെ ജനങ്ങൾ ട്രെയിനിൽ കയറുന്നതിനുവേണ്ടി കിലോമീറ്ററുകളോളം നടന്നു പോകേണ്ടിയിരുന്നു. അങ്ങനെ ജനങ്ങളുടെ ആഗ്രഹപ്രകാരം ആ ഗ്രാമത്തിൽ ഒരു റെയിൽവേ സ്റ്റേഷൻ നിർമ്മിച്ചു. ആ കാലഘട്ടത്തിൽ ആ നാട്ടിലൊരു ഗോത്രക്കാരൻ താമസിച്ചിരുന്നു. ആ ഗോത്രത്തിലെ നേതാവിനെ പേര് ലക്ഷൺകുമാർ എന്നായിരുന്നു.അങ്ങനെ രണ്ടു വർഷത്തിനുള്ളിൽ അവിടെ ഒരു റെയിൽവേ സ്റ്റേഷൻ പണി കഴിഞ്ഞു. ആ ഗ്രാമത്തിലെ ജനങ്ങൾ വളരെ സന്തോഷിച്ചു. പക്ഷേ ഒരു വലിയ പരീക്ഷണം അവരെ കാത്തിരുന്നിരുന്നു. പക്ഷെ എന്താണ് വരാൻ പോകുന്നതെന്ന് ജനങ്ങൾക്ക് ആർക്കും അറിയുമായിരുന്നില്ല. ആദ്യത്തെ 15 വർഷം എല്ലാം സാധാരണപോലെ നടന്നു. പക്ഷേ 1967-ൽ അവിടെ ഒരു അത്ഭുത കഥയ്ക്ക് തുടക്കംകുറിച്ചു. 1967 മോഹൻ എന്ന് പേരുള്ള ഒരാൾ അവിടത്തെ സ്റ്റേഷൻ മാസ്റ്റർ ആയി വന്നു.അങ്ങനെ അദ്ദേഹം അവിടെ ജോലി തുടങ്ങി. ഒരു ദിവസം ശക്തമായ മഴയുള്ള ഒരു രാത്രി. സ്റ്റേഷനിൽ മറ്റ് ജനങ്ങൾ ആരുമില്ലാത്ത സമയം. മോഹൻ തൻ്റെ ചായകുടിച്ച് കൊണ്ടിരിക്കുകയായിരുന്നു. ആ സമയം മോഹൻ വിചിത്രമായ കാഴ്ച കണ്ടു. എന്തെന്നാൽ ഒരു പെൺകുട്ടി ട്രെയിനിൻ്റെ പിറകെ അതി വേഗത്തിൽ ഓടുന്നത് അദ്ദേഹം കാണാനിടയായി. ആ പെൺകുട്ടിയുടെ വേഗത കണ്ട് അമ്പരന്നു പോയി മോഹൻ.മോഹൻ ഈ കാഴ്ച കണ്ടു ഭയന്നു. ഉടൻതന്നെ റെയിൽവേ സ്റ്റേഷനിലുള്ള മറ്റൊരു ജോലിക്കാരോട് ഈ കാര്യം പറഞ്ഞു. പക്ഷേ ആർക്കും തന്നെ ഇത് മനസ്സിലായില്ല. പക്ഷേ കുറച്ചു ദിവസങ്ങൾക്ക് ശേഷം മോഹനും കുടുംബം താമസിക്കുന്ന സ്ഥലത്ത് വെച്ചുകൊണ്ട് അവരെല്ലാവരും തീ പിടിച്ചു കൊണ്ട് മരണപ്പെട്ടു. എന്നാൽ മോഹൻ റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു ഭീകരമായ പെൺകുട്ടിയെ കണ്ട കാഴ്ച കണ്ടു ശക്തമായി ഭയന്ന് എന്ന് എല്ലാരും അറിഞ്ഞിരുന്നു.
പിന്നീട് ആ സ്റ്റേഷനിലേക്ക് മറ്റൊരു സ്റ്റേഷൻ മാസ്റ്റർ കൂടി ജോലിക്ക് വന്നു. അയാളും ഇത്തരത്തിൽ ട്രെയിനിന് പിന്നാലെ ശക്തമായ വേഗത്തിൽ പായുന്ന പെൺകുട്ടിയെ കണ്ടു. അപ്രതീക്ഷിതമായി രാത്രി കണ്ട തൻ്റെ കാഴ്ചയിൽ ഞെട്ടിത്തെറിച്ചു കൊണ്ട് അയാൾ അന്ന് തന്നെ ജോലി ഒഴിവാക്കി നാടുവിട്ടു. ഇതോടെ ആ റെയിൽവേ സ്റ്റേഷൻ പ്രേതങ്ങൾ വസിക്കുന്ന സ്ഥലമായി പതിയെ പതിയെ അറിയപ്പെടാൻ തുടങ്ങി. പല നേരങ്ങളിലായി ആളുകൾ പെൺകുട്ടികളുടെ രൂപം കാണാൻ തുടങ്ങി.ഇക്കാര്യം കൊണ്ട് തന്നെ ആ സ്റ്റേഷനിലേക്ക് ജോലിക്കായി ആരും വരാൻ തയ്യാറായില്ല. ജനങ്ങൾക്കും രാത്രികാലങ്ങളിൽ റെയിൽവേ സ്റ്റേഷനിൽ എത്താനുള്ള ഭയം കാരണം വരാതെയായി. അങ്ങനെ ബീഗർ ബുദാർ എന്ന ഗ്രാമത്തിലെ റെയിൽവേ സ്റ്റേഷനിലേക്ക് മനുഷ്യരാരും അടുക്കാതെ ഉപേക്ഷിക്കപ്പെടാൻ തുടങ്ങി. ഗ്രാമവാസികൾ ആകെ സങ്കടത്തിലായി. ആ കാലങ്ങളിലും ട്രെയിനിന് പിന്നാലെ ഓടുന്ന പെൺകുട്ടിയുടെ രൂപ പലരും കണ്ടിരുന്നു. ട്രെയിൻ സഞ്ചരിക്കുന്നതിനേക്കാൾ ഇരട്ടി വേഗത്തിൽ ആയിരുന്നു പലപ്പോഴും ആ പെൺകുട്ടി ഓടിയിരുന്നത്. ട്രെയിൻ അവൾക്ക് പിറകെയും. ചില ആളുകൾ പറയുന്നത് ഇപ്രകാരമാണ്. റെയിൽവേ സ്റ്റേഷന് സമീപം ആയാ ഒരു വലിയ മരം ഉണ്ട്.
ഈ പെൺകുട്ടിയെ പല സമയങ്ങളിലും ആ മരത്തിൻ്റെ മുകളിൽ ഇരിക്കുന്നത് കണ്ടിട്ടുണ്ട്. ഈ കഥകളെല്ലാം സത്യമോ കളവോ ആയിരിക്കാം. പക്ഷേ ഇത് വളരെയധികം പ്രസിദ്ധി നേടി. ബേഗം ബുദാർ റെയിൽവേ സ്റ്റേഷൻ ഭീതിയുടെ ഒരു പര്യായമായി മാറി. ഈ റെയിൽവേ പാതയുടെ മറ്റു ഭാഗങ്ങളിലെല്ലാം ട്രെയിൻ നിർത്തുമായിരുന്നു. ഈ സ്റ്റേഷനിൽ നിന്നും ആരും കയറാനോ ഇറങ്ങാനോ ജോലി ചെയ്യാനോ ഉണ്ടായിരുന്നില്ല. അങ്ങനെ ഇന്ത്യൻ ഗവൺമെൻ്റ് റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടി. റെയിൽവേ റെക്കോർഡിൽ ഈ റെയിൽവേ സ്റ്റേഷൻ അടക്കാനുള്ള കാരണമായി പറയുന്നത് ഇപ്രകാരമാണ്. ആളുകളുടെ അഭിപ്രായത്തിൽ റെയിൽവേ സ്റ്റേഷനിൽ പ്രേതങ്ങളുടെ സാന്നിധ്യമുണ്ട്. അതിനാൽ റെയിൽവേ സ്റ്റേഷൻ ഉപേക്ഷിക്കുന്നു.അങ്ങനെ റെയിൽവേ സ്റ്റേഷൻ നാല്പത്തിരണ്ട് വർഷങ്ങളായി ഉപേക്ഷിക്കപ്പെട്ട് കിടക്കുകയായിരുന്നു. ഇന്ത്യയിലാകമാനം ഈ റെയിൽവേ സ്റ്റേഷൻ്റെ കുപ്രസിദ്ധികൾ വ്യാപിച്ചുകിടക്കുന്നു. 2009-ൽ അവിടുത്തെ ഗ്രാമീണരുടെ നിരന്തരമായ ആവശ്യപ്രകാരം റെയിൽവേ സ്റ്റേഷൻ വീണ്ടും പ്രവർത്തനമാരംഭിച്ചു. എന്നാൽ പണ്ടുണ്ടായ സംഭവങ്ങളും സ്റ്റേഷൻ മാസ്റ്റർ മോഹൻ്റെയും കുടുംബത്തിൻ്റെയും മരണവുമെല്ലാം നാട്ടുകാർ ഇപ്പോഴും സങ്കടത്തോടെ ഓർക്കുന്നു.
@All rights reserved Typical Malayali.
Leave a Comment