മ,രി,ച്ചി,ട്ടും അശ്വതിയെ ചേര്‍ത്തുപിടിച്ച് രമേശും മകനും ഇങ്ങനെയുമുണ്ടോ ഇതൊക്കെയാണ് യഥാര്‍ഥ പ്രണയം

പ്രിയപ്പെട്ടവരുടെ വേർപാടുകൾ നമ്മെ പിടിച്ചുലയ്ക്കുന്നത് സാധാരണമാണ്. ചിലർ ആ മരണത്തോടെ സങ്കടക്കടൽ ആഴ്ന്ന് പോകുമ്പോൾ, മറ്റു ചിലർ ആ ഓർമ്മകളെ കരുത്താക്കി മുന്നോട്ടു കുതിക്കും. തന്നെ പിരിഞ്ഞുപോയ പ്രിയതമയുടെ ഓർമ്മകൾ വേട്ടയാടുമ്പോഴും കരഞ്ഞിരിക്കാതെ മകനെയും ചേർത്തു പിടിച്ച് തോറ്റ് കൊടുക്കാതെ മുന്നേറുന്ന രമേശ് എന്ന ചെറുപ്പക്കാരൻ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ആളാണ്. ക്യാൻസർ ബാധിച്ച് ഭാര്യ അശ്വതി എന്ന അച്ചു വിട്ടുപോയിട്ടും, ഇപ്പോഴും അച്ചുവിൻ്റെ ഓർമ്മകളിൽ മകൻ കൃഷ്ണഹരിക്കൊപ്പം ജീവിതം ആഘോഷിക്കുന്ന പാലക്കാട് പട്ടാമ്പിക്കാരൻ രമേശിൻ്റെ ജീവിതം എല്ലാവർക്കും ഒരു മാതൃക കൂടിയാണ്.എട്ടുവർഷം പ്രണയിച്ച് കൂടെ കൂട്ടി അഞ്ചു വർഷം ഒന്നിച്ചു ജീവിച്ച അശ്വതിയുടെ മരണം ശരിക്കും ഒരിക്കലും മറക്കാനാകാത്ത മുറിവ് ആണെങ്കിലും ഭാര്യക്ക് നൽകിയ വാക്കിൻ്റെ പുറത്താണ് രമേശിൻ്റെ ജീവിതം. അശ്വതി മരിച്ച് രണ്ടുവർഷം കഴിഞ്ഞിട്ടും ഞാനും മോനും ചേർന്ന് നിന്നെ ഇവിടെ ജീവിപ്പിച്ചു നിർത്തുമെന്നാണ് രമേശ് പറയുന്നത്. വിവാഹശേഷമുള്ള സന്തോഷ ജീവിതത്തിന് പൂർണത നൽകിയാണ് ഇവരുടെ ജീവിതത്തിലേക്ക് മകൻ കൃഷ്ണ ഹരി വന്നത്. എന്നാൽ മകന് ഒന്നര വയസുള്ളപ്പോഴാണ് നടുവേദനയുടെ രൂപത്തിൽ അശ്വതിക്ക് ക്യാൻസർ എത്തുന്നത്. ഓവേറിയൻ ക്യാൻസറായിരുന്നു.
പിന്നീട് ഇവർക്ക് പോരാട്ടത്തിൻ്റെ നാളുകളായിരുന്നു. പരസ്പരം അവർ ആശ്വസിപ്പിച്ചു. മകനുവേണ്ടി തിരികെ വരുമെന്ന് ഉറപ്പിച്ചാണ് ഇവർ ചികിത്സകൾ നേരിട്ടത്. കീമോ ചെയ്താൽ മുടി കൊഴിഞ്ഞപ്പോൾ ബിഗിന് പകരം അച്ചു തൊപ്പി വെച്ചു. ഒടുവിൽ അവസാന കീമോ കഴിഞ്ഞപ്പോൾ ക്യാൻസറിൻ്റെ അംശം ബോഡിയിൽ ഇല്ലെന്ന് ഉറപ്പിച്ചു. എന്നാലും ഒരു തിരിച്ചുവരവിൻ്റെ സാധ്യത ഡോക്ടർ പറഞ്ഞിരുന്നു. എങ്കിലും അശ്വതിയുടെ ആരോഗ്യം മെച്ചപ്പെട്ടു. പിന്നീടുള്ള ടെസ്റ്റുകളിലും ക്യാൻസർ കണ്ടെത്തിയില്ല. വീണ്ടും പഴയ ജീവിതത്തിലേക്ക് അവർ മടങ്ങി.

എന്നാൽ പണ്ട് ആഗ്രഹങ്ങളിൽ പലതും മാറ്റിവെച്ച ഇവർ പിന്നീട് ആഗ്രഹങ്ങൾ ഉടനടി നടത്താൻ തുടങ്ങി. വീടിനുള്ളിൽ ചടങ്ങ് ഇരിക്കാതെ അച്ചു വീണ്ടും ജീവിതം ആസ്വദിച്ചു. എന്നാൽ ഈ സന്തോഷങ്ങൾക്ക് കാൻസർ നൽകിയ ആയുസ്സ് പത്തുമാസം മാത്രമായിരുന്നു. ഇതോടെ വീണ്ടും ചികിത്സ തുടങ്ങി. ഇനി ഒരു തിരിച്ചുവരവ് ഇല്ലെന്നും, മ,ര,ണം തൊട്ടടുത്തുണ്ടെന്നും അശ്വതിക്ക് അറിയാമെങ്കിലും, ഭർത്താവും ഏക മകനുമായിരുന്നു അശ്വതിക്ക് ആദി. ഏറ്റവുമൊടുവിലായി സച്ചിൻ ടെണ്ടുൽക്കറെ കാണണം എന്ന അശ്വതിയുടെ ആഗ്രഹം സാധിക്കാൻ രണ്ടാം ഘട്ട കീമോക്കിടയിലും രമേശ് ഐഎഫ്എൽ കാണിക്കാൻ രമേശ് കൊച്ചിയിലെ സ്റ്റേഡിയത്തിൽ എത്തിച്ചിരുന്നു.അവസാന കീമോയ്ക്ക് മുൻപ് മകനെ മടിയിലിരുത്തി അശ്വതി ബന്ധുക്കളുടെ ചിത്രങ്ങൾ മുഴുവൻ കാട്ടിക്കൊടുത്തു. മകൻ്റെ കാര്യങ്ങൾ നോക്കാൻ അച്ഛനായ രമേശിനെ നിർബന്ധിച്ചു. അതുവരെ ആർസിസിയിലെ ചികിത്സയ്ക്ക് മകനെ കൊണ്ടുപോയിരുന്ന അശ്വതി അവസാന യാത്രയിൽ മകനെ കൊണ്ടുപോകേണ്ട എന്ന് തീരുമാനിച്ചു. മകൻ അമ്മയെ രോഗക്കിടക്കയിൽ കാണേണ്ട എന്നതായിരുന്നു ആ തീരുമാനത്തിന് പിന്നിൽ. രോഗം തീരെ വഷളായി കൊണ്ടിരുന്ന ഒരു ദിവസം അശ്വതി രമേശനോട് പറഞ്ഞത്, ഒരു ദിവസം രാവിലെ വിളിച്ചാൽ ഞാൻ ഉണരില്ല. ബഹളം ഉണ്ടാക്കാതെ പുറത്തുപോയി എല്ലാവരോടും പറഞ്ഞ് സമാധാനമായിട്ട് ഇരിക്കണം എന്നാണ്. അശ്വതി പറഞ്ഞപോലെ പിന്നീട് ഒരു പുലരിയിൽ അവൾ ഉണർന്നില്ല.
തൻ്റെ മ,ര,ണ,ത്തോടെ തളർന്നു പോകരുത് എന്നും, മകൻ്റെ കയ്യിൽ മുറുകെ പിടിച്ച് ഒരു തരിമ്പുപോലും ഇളകാതെ, മുന്നോട്ട് തന്നെ പോയി കൊണ്ടിരിക്കണം, ലൈവിൽ നിൽക്കണമെന്നുമാണ് അശ്വതി രമേശിനോട് പറഞ്ഞത്. അശ്വതിയെ കുറിച്ചുള്ള രമേശിൻ്റെ ഓരോ എഴുത്തിനും ഫേസ്ബുക്കിൽ ആയിരക്കണക്കിന് ആണ് ലൈക്കും ഷെയറും. അവ കണ്ണീർ കഥകളല്ല, ജീവിക്കാൻ പ്രേരിപ്പിക്കുന്ന പച്ചത്തുരുത്തുകൾ ആണ് പലർക്കും. കാൻസർ വന്നാൽ എല്ലാം കഴിഞ്ഞു എന്ന് ചിന്തിക്കുന്നവർ, മാതൃകയാക്കണം രമേശിനെയും മകൻ കൃഷ്ണ ഹരിയേയും. മരണം ശരീരത്തെ മാത്രമാണ് ഇല്ലാതാക്കുന്നത്, അശ്വതി ഇപ്പോഴും തനിക്കും മകനുമൊപ്പമുണ്ടെന്നും രമേശ് പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *