21 വർഷത്തെ ദാമ്പത്യ ജീവിതം ….രമ്യ കൃഷ്ണയും കൃഷ്ണവംശിയും ഒടുവിൽ ആ തീരുമാനം എടുത്തോ ..സത്യാവസ്ഥ ഇതാണ് ..
തമിഴ് സിനിമാ ലോകത്ത് ഇപ്പോള്‍ വിവാഹ മോചനങ്ങളുടെ ബഹളമാണ്. 15 വര്‍ഷത്തെ ദാമ്പത്യ ജീവിതം ജയം രവിയും ആര്‍തിയും അവസാനിപ്പിച്ചു എന്നതായിരുന്നു ഏറ്റവുമൊടുവില്‍ പുറത്തു വന്ന വാര്‍ത്തകള്‍. ധനുഷും ഐശ്വര്യ രജിനികാനും 18 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ചതും, സംഗീത സംവിധായകന്‍ ജിവി പ്രകാശും ഗായിക സൈന്ധവിയും സ്‌കൂള്‍ കാലം മുതലുള്ള പ്രണയവും വിവാഹ ജീവിതവും അവസാനിപ്പിച്ചതും ആരാധകര്‍ക്ക് ഷോക്കിങ് ആയിരുന്നു.
കഴിഞ്ഞ കുറച്ചു മാസങ്ങളായി രമ്യ കൃഷ്ണനും ഭര്‍ത്താവും വേര്‍പിരിഞ്ഞു എന്ന വാര്‍ത്തകള്‍ ശക്തമായി പ്രചരിക്കുകയാണ്. തെലുങ്ക് സംവിധായകനായ കൃഷ്ണ വംശിയുമായി 2003 ല്‍ ആണ് രമ്യ കൃഷ്ണയുടെ വിവാഹം കഴിഞ്ഞത്. ഒരു മകനും ദമ്പതികള്‍ക്കുണ്ട്. സ്വകാര്യ ജീവിതത്തെ കുറിച്ച് എവിടെയും അധികം സംസാരിക്കാത്ത രമ്യ കൃഷ്ണന്‍ ഭര്‍ത്താവിന്റെയോ മകന്റെയോ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നും അധികം പങ്കുവയ്ക്കാറില്ല.
ഇതിന് പുറമെ കൃഷ്ണ വംശി ഹൈദരബാദിലേക്ക് താമസം മാറിയതും വാര്‍ത്തകള്‍ക്ക് ശക്തി പകര്‍ന്നു. മാസങ്ങളായി ഇരുവരും വേര്‍പിരിഞ്ഞ് ജീവിക്കുകയാണ് എന്ന വാര്‍ത്തകള്‍ തെലുങ്ക് – തമിഴ് സിനിമാ ലോകത്ത് കാട്ടുതീപോലെയാണ് പടര്‍ന്നത്. എന്നാല്‍ ഇപ്പോള്‍ പ്രചരിയ്ക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തിയെത്തിയിരിക്കുകയാണ് സംവിധായകന്‍.
ഞങ്ങള്‍ തമ്മില്‍ യാതൊരു തര പ്രശ്‌നങ്ങളുമില്ല, ഞങ്ങള്‍ ഇപ്പോഴും ഒരുമിച്ച് തന്നെയാണ്. ഞങ്ങള്‍ക്കിടയില്‍ വിവാഹ മോചനം സംഭവിച്ചിട്ടില്ല. ജോലിയുടെ ആവശ്യത്തിന് വേണ്ടിയാണ് ഞാന്‍ ഹൈദരബാദിലേക്ക് താമസം മാറിയത്. രമ്യയുമായി പിരിഞ്ഞു എന്ന വാര്‍ത്തകള്‍ വേദനയുണ്ടാക്കി. രമ്യ കൃഷ്ണ അവരുടെ കരിയറിലും ജീവിതത്തിലും വളരെ അധികം സന്തോഷവതയാണ്. നല്ല ഭാര്യയും അമ്മയുമാണ് രമ്യ- കൃഷ്ണ വംശി പറഞ്ഞു.
ഭാഷാഭേധമ്യനേ എല്ലാ ഭാഷകളിലും സജീവമാണ് ഇപ്പോഴും രമ്യ കൃഷ്ണന്‍. സിനിമകള്‍ മാത്രമല്ല, സീരിയലുകളും ടെലിവിഷന്‍ ഷോകളും വെബ്‌സീരീസുകളും എല്ലാം രമ്യ കൃഷ്ണ ഏറ്റെടുത്തു ചെയ്യുന്നു. അതിനൊപ്പം കുടുംബവും ബാലന്‍സ് ചെയ്ത് പോകുന്നു. അനാവശ്യ ഗോസിപ്പുകളോടൊന്നും ഒരിക്കലും രമ്യ പ്രതികരിക്കാറുമില്ല.
@All rights reserved Typical Malayali.
Leave a Comment