പ്രണയിക്കുന്നവർക്ക് മാത്രമല്ല സന്തോഷം . !! “രണ്ടെണ്ണം അടിച്ചാലും സന്തോഷം വരും !! ദൈവമേ … രഞ്ജിനി ഹരിദാസ് പറയുന്നത് കേട്ടോ.
മലയാള ടെലിവിഷന് ലോകത്തെ റിയാലിറ്റി ഷോയുടെ ചരിത്രത്തില് നിന്നും എടുത്ത് മാറ്റാന് പറ്റാത്ത പേരാണ് രഞ്ജിനി ഹരിദാസിന്റേത്. നിരവധി റിയാലിറ്റി ഷോകളും സ്റ്റേജ് ഷോകളും എല്ലാം ചെയ്തിരുന്ന മലയാളത്തിലെ ഏറ്റവും തിരക്കുള്ള അവതാരിക. ഇപ്പോള് തിരക്കുകളില് നിന്ന് എല്ലാം മാറി നില്ക്കുകയാണ് എങ്കിലും സോഷ്യല് മീഡിയയില് സജീവമാണ് താരം. യൂട്യൂബില് തന്റെ വിശേഷങ്ങള് പങ്കുവച്ച് സ്ഥിരം രഞ്ജിനി എത്താറുണ്ട്.
മിഡില്‍ ലൈഫ് ക്രൈസസ്
ഏറ്റവും ഒടുവില് യൂട്യൂബില് പങ്കുവച്ച വീഡിയോയില് ആണ് തനിക്ക് മിഡില് ലൈഫ് ക്രൈസസിന്റെ ലക്ഷണങ്ങള് ഉണ്ട് എന്ന് രഞ്ജിനി ഹരിദാസ് പറയുന്നത്. കേട്ടപാടി കേള്ക്കാത്ത പാതി അത് എന്താണെന്ന് തിരഞ്ഞ് ആരാധകരും നാല് വഴി പാഞ്ഞു. മധ്യവയസ്സില് തോന്നുന്ന ചില വിരക്തികളാണ് മിഡില് ലൈഫ് ക്രൈസസ്. അത് 40 മുതല് 60 വരെ നീണ്ടു നില്ക്കും.
ലക്ഷണങ്ങള്‍
എല്ലാം നിഷേധിയ്ക്കുക എന്നതാണ് ആദ്യത്തെ ഘട്ടം. താന് പ്രായമാവുന്നു എന്നതിന് എതിരെ പോരാടാനോ അത് നിഷേധിക്കാനോ ശ്രമിയ്ക്കുമ്പോഴാണ് ഇത് സംഭവിയ്ക്കുന്നത്. എല്ലാത്തിനോടും ദേഷ്യം തോന്നുക, എല്ലാം ആവര്ത്തിച്ച് ചെയ്യുക, എല്ലാത്തില് നിന്നും പിന്വലിയുക, വിഷാദം അനുഭവപ്പെടുക, താത്പര്യ കുറവ് തോന്നുക എന്നൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങള്
അതിജീവിക്കാന്‍ സാധിയ്ക്കും
അതിജീവിക്കാന്‍ സാധിയ്ക്കും
ഇതിനെ അതിജീവിക്കാനും നിങ്ങള്ക്ക് സാധിയ്ക്കും. ഏറ്റവും വിശ്വാസമുള്ള ഒരാളോട് നിങ്ങളുടെ മനസ്സിലുള്ള കാര്യങ്ങള് തുറന്ന് സംസാരിക്കുക. ജീവിതതത്തില് പുതിയ ലക്ഷ്യങ്ങള് ഉണ്ടാക്കി എടുക്കുക. അങ്ങിനെ ഒരാളാണ് താങ്കള് എങ്കില് സഹതാപവും നെഗറ്റീവ് കമന്റുകളും നേരിട്ട് വരുന്നതിനെ പരമാവധി ഒഴിവാക്കാന് ശ്രമിയ്ക്കുക. മറ്റ് പ്രത്യേകിച്ച് ചികിത്സകള് ഒന്നും ഈ അവസ്ഥയ്ക്ക് ഇല്ല.
രഞ്ജിനി പറഞ്ഞത്
തന്റെ അവസ്ഥയെ കുറിച്ച് ഗവേഷണം ചെയ്തു നോക്കിയപ്പോള്, തനിക്ക് കാണിച്ച ലക്ഷണങ്ങള് എല്ലാം മിഡില് ലൈഫ് ക്രൈസസിന്റേതാണ് എന്ന് രഞ്ജിനി ഹരിദാസ് ഉറപ്പിച്ച് പറഞ്ഞിരുന്നു. ‘ഞാന് ഇപ്പോള് കടന്ന് പോകുന്ന അവസ്ഥയെ കുറിച്ച് എനിക്ക് പറയാന് പറ്റുന്നില്ല. ജീവിതം പട്ടി നക്കിയത് പോലെ എന്നൊക്കെ പറയില്ലേ ഏതാണ്ട് ആ അവസ്ഥയാണ്. ഒന്നിനോടും എനിക്ക് താത്പര്യം ഇല്ല. വീട്ടിലേക്ക് പോകാനേ തോന്നുന്നില്ല. എപ്പോഴും യാത്രകള് തന്നെ ചെയ്താല് മതി. എനിക്ക് ഒറ്റയ്ക്ക് ഇരിക്കണം എന്നൊക്കെ തോന്നുന്നു.’
എനിക്ക് 40 വയസ്സ്
‘എന്താണ് എന്റെ അവസ്ഥ എന്നതിനെ കുറിച്ച് ഞാന് ചെറുതായി ഒന്ന് റിസേര്ച്ച് ചെയ്തു. ഒന്നുകില് എനിക്ക് വിഷാദ രോഗമാണ്. അല്ലെങ്കില് മിഡില് ലൈഫ് ക്രൈസസ്. എന്റെ ലക്ഷണങ്ങള് എല്ലാം വച്ചു നോക്കുമ്പോള് നൂറ് ശതമാനം എനിക്ക് മിഡില് ലൈഫ് ക്രൈസസ് തന്നെയാണെന്നാണ് മനസ്സിലാവുന്നത്. എനിക്ക് നാല്പത് വയസ്സുണ്ട്. നാല്പത് മുതലാണ് മിഡില് ലൈഫ് ക്രൈസസ് വന്ന് തുടങ്ങുന്നത്. വിഷാദ രോഗത്തെക്കാള് ഭേദമാണ് മിഡില് ലൈഫ് ക്രൈസസ്. കുറച്ച് വര്ഷം കഴിഞ്ഞാല് പോകുമല്ലോ. എന്റെ പ്രധാന പ്രശ്നം എന്താണെന്ന് വച്ചാല് എനിക്ക് ജീവിതത്തില് ഇപ്പോള് ഒരു ലക്ഷ്യ ബോധം ഇല്ല എന്നതാണ്’ എന്നാണ് രഞ്ജിനി പറഞ്ഞത്.
@All rights reserved Typical Malayali.
Leave a Comment