ധൈര്യം ഇല്ലാത്തതുകൊണ്ടാണ് ഇത്രയും ദിവസം പറയാതിരുന്നത്, എങ്ങനെ എഴുതി പൂര്‍ത്തിയാക്കും എന്നറിയില്ല; സുനു ചേട്ടന്റെ വേര്‍പാടിനെ കുറിച്ച് രഞ്ജിനി ജോസ്

ഏറ്റവും വേണ്ടപ്പെട്ടവര്‍ വേര്‍പിരിയുമ്പോഴുള്ള വേദന, അത് അനുഭവച്ചവര്‍ക്ക് മാത്രമേ അറിയൂ എന്നാണ് പറയാറുള്ളത്. അങ്ങനെ ഒരു വേദനയിലൂടെ കടന്ന് പോകുകയാണ് ഗായിക രഞ്ജിനി ജോസും. തന്നെ ടെലിവിഷന്‍ ലോകത്തേക്ക് കൊണ്ടുവന്ന സുനു ചേട്ടനെ കുറിച്ച് രഞ്ജനി പറയുന്നു. എത്രത്തോളം വികാരഭരിതമായ സാഹചര്യത്തിലൂടെയാണ് രഞ്ജിനി കടന്നു പോകുന്നത് എന്ന് വാക്കുകളില്‍ വ്യക്തം.

‘കുറച്ച് ദിവസമായി ഞാന്‍ ഇത് പോസ്റ്റ് ചെയ്യാതെ മാറ്റി വച്ചിട്ട്. ധൈര്യമില്ലായിരുന്നു. പക്ഷേ ഒടുവില്‍ ഞാന്‍ ഓര്‍ത്തെടുക്കുന്നത് ഇതാ..’ എന്ന് പറഞ്ഞുകൊണ്ടാണ് രഞ്ജിനി ജോസിന്റെ പോസ്റ്റ് തുടങ്ങുന്നത്. സുനു ചേട്ടനൊപ്പമുള്ള പഴയകാലത്തെ ഒരുപാട് ഫോട്ടോകള്‍ക്കൊപ്പമാണ് പോസ്റ്റ്

‘ടിവിയിലെ എന്റെ കരിയര്‍ ആരംഭിച്ചത് ഈ മനുഷ്യനില്‍ നിന്നാണ്. ഇന്നും എനിക്ക് എന്റെ സ്വന്തം സഹോദരന്‍, സുനുച്ചേട്ടന്‍! ഞാന്‍ ഇത് എങ്ങനെ എഴുതി പൂര്‍ത്തിയാക്കുമെന്ന് എനിക്കറിയില്ല, പക്ഷേ ഞാന്‍ ശ്രമിക്കാന്‍ പോകുന്നു. നിങ്ങളെ ഇനിയൊരിക്കലും കാണില്ല എന്ന് തിരിച്ചറിയുമ്പോള്‍ എന്റെ ഹൃദയം തകരുന്നു. ഞങ്ങലെ ഞെട്ടിച്ചുകൊണ്ടാണ് സുനുചേട്ടന്‍ പോയത്. സുനുചേട്ടാ, നിങ്ങള്‍ എങ്ങും പോയിട്ടില്ല, എന്റെ ചുറ്റും ഉണ്ടെന്ന് എനിക്ക് ഇപ്പോഴും തോന്നുന്നു, അല്ലെങ്കില്‍ ഒരു ഫോണ്‍ കോളിനപ്പുറത്തെ ദൂരത്തുണ്ട്.’

കോളേജ് കാലഘട്ടത്തില്‍ ഏഷ്യാനെറ്റ്, സൂര്യ ടിവി തുടങ്ങിയ ചാനലുകളിലെ വിവിധ യാത്രകളിലൂടെയും സംഗീത പരിപാടികളിലൂടെയും എന്നെ ടെലിവിഷന്‍ ലോകത്തേക്ക് കൊണ്ടുവന്നപ്പോള്‍ മുതല്‍ എനിക്ക് സുനുച്ചേട്ടനെ അറിയാം. ആ കൂട്ടുകെട്ട് ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരു കുടുംബബന്ധമായി മാറി. ഈ ചിത്രങ്ങളില്‍ കാണാന്‍ കഴിയുന്നതുപോലെ.

ഇത് എന്നെന്നും വേദനിപ്പിക്കും. പക്ഷേ, ഒരു യുഗത്തിന്റെ അവസാനമാണെന്ന് നന്ദിയോടെ അംഗീകരിച്ചുകൊണ്ട് എല്ലാ മനോഹരമായ ഓര്‍മ്മകളും ഞാന്‍ മുറുകെ പിടിക്കാന്‍ പോകുന്നു. ഞാന്‍ നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നു, നിങ്ങീ എന്നും എന്റെ സഹോദരന്‍ അയ്യപ്പന്‍, എന്റെ സുനുച്ചേട്ടന്‍. മറ്റൊരു ലോകത്ത് കാണുന്നത് വരെ സമാധാനത്തോടെ വിശ്രമിക്കൂ’ എന്നാണ് രഞ്ജിനി ജോസ് കുറിച്ചത്.

രഞ്ജിനി ജോസിനെ ആശ്വസിപ്പിച്ചുകൊണ്ടുള്ള നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. സുനുവിനൊപ്പമുള്ള സൗഹൃദത്തെ കുറിച്ച് ഓര്‍മകള്‍ പങ്കുവയ്ക്കുന്നവരുമുണ്ട്.

മേലേവാര്യാത്തെ മാലാഖക്കുട്ടികള്‍ എന്ന ചിത്രത്തില്‍ പാട്ടുപാടിക്കൊണ്ടാണ് രഞ്ജിനി ജോസ് സിനിമാ പിന്നണി ഗാന ലോകത്തേക്ക് വരുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 200 ഓളം സിനിമകളില്‍ രഞ്ജിനി പാടിയിട്ടുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *