രേഖ ചേച്ചിയെ മറന്നോ …സാരിയിൽ ലെജൻഡറി ലുക്കിൽ മലയാളത്തിന്റെ പ്രിയ നടി
തൊണ്ണൂറുകളില്‍ മലയാളിയുടെ പ്രിയതാരമായിരുന്നു രേഖ. വിവാഹത്തിനു ശേഷം ഏതാനും വർഷം സിനിമാ മേഖലയിൽ നിന്ന് രേഖ മാറിനിന്നെങ്കിലും 2005ൽ ഉടയോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ വീണ്ടും രേഖ വരവറിയിച്ചിരുന്നു. ജീവിതത്തിലെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന താരത്തിന് പുതിയ തലമുറയിലും ആരാധകരേറെയാണ്. ഇപ്പോഴിതാ സാരിയില്‍ എലഗന്റ് ലുക്കിലുള്ള പുതിയ ഫോട്ടോകൾ ചിത്രങ്ങളാണ് താരം പങ്കുവച്ചത്. സാരിയുടെ ബോർഡറിലും ബോഡിയിൽ ചിലയിടങ്ങളും സിൽവർ ലേസ് വർക്ക് ചെയ്തിരിക്കുന്നു. സാരിക്കിണങ്ങുന്ന വിധത്തിലുള്ളതാണ് ആക്സസറീസ്.
സിൽവര്‍ വളകളും ഹെവി ഹാങ്ങിങ് കമ്മലുകളുമാണ് താരം അണിഞ്ഞിരിക്കുന്നത്. സമൂഹമാധ്യമത്തിലെത്തിയ താരത്തിന്റെ ചിത്രങ്ങൾക്കു താഴെ ഹൃദ്യമായ നിരവധി കമന്റുകളും എത്തി. ‘എന്തൊരു അഴകാണ്’ എന്നായിരുന്നു ചിത്രത്തിനു താഴെ ചിലർ കമന്റ് ചെയ്തത്. മമ്മി സുന്ദരിയായിരിക്കുന്നു എന്നായിരുന്നു മറ്റൊരു കമന്റ്. ദശരഥത്തിലെ ആനിയെ മലയാളി എങ്ങനെ മറക്കും? എന്നു ചോദിച്ചവരും നിരവധിയാണ്.
@All rights reserved Typical Malayali.
Leave a Comment