ദൈവമേ.. എന്തിനാ എന്നോടീ ചതി..!! നെഞ്ചുപൊട്ടി രേണു.. ഇപ്പോഴത്തെ അവസ്ഥ..!! സഹിക്കാനാകില്ല..!!
എനിക്കങ്ങനെ മറക്കാന്‍ പറ്റുമോ! എന്റെ ജീവന്റെ പാതിയല്ലേ! കൊല്ലം സുധിയെക്കുറിച്ച് രേണു.കൊല്ലം സുധിയുടെ അപ്രതീക്ഷിത വിയോഗം ഇപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ല പ്രിയപ്പെട്ടവര്‍ക്ക്. അടുത്ത ദിവസം കാണാമെന്ന് പറഞ്ഞ് ഫോണ്‍ വെച്ച് പോയ അദ്ദേഹം ഇനിയില്ലെന്ന് വിശ്വസിക്കാന്‍ എനിക്ക് കഴിയില്ലെന്നായിരുന്നു ഭാര്യ രേണു പറഞ്ഞത്. പ്രണയവിവാഹത്തിലൂടെയായിരുന്നു രേണുവും സുധിയും ഒന്നിച്ചത്. ഞങ്ങളുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് സുധിച്ചേട്ടനായിരുന്നു. ഞങ്ങളെല്ലാം സന്തോഷത്തോടെ ഇരിക്കണമെന്നാണ് അദ്ദേഹം എപ്പോഴും ആഗ്രഹിച്ചത്.kollam sudhi wife renu shared a new post
എനിക്കങ്ങനെ മറക്കാന്‍ പറ്റുമോ! എന്റെ ജീവന്റെ പാതിയല്ലേ! കൊല്ലം സുധിയെക്കുറിച്ച് രേണു
സ്റ്റാര്‍ മാജിക്കും സ്റ്റേജ് ഷോകളും സിനിമകളുമായി മുന്നേറുന്നതിനിടയിലായിരുന്നു കൊല്ലം സുധിയുടെ മരണം. വടകരയിലെ പരിപാടി കഴിഞ്ഞ് തിരിച്ച് കോട്ടയത്തേക്ക് വരുന്നതിനിടയിലായിരുന്നു അപകടം സംഭവിച്ചത്. സുധി കൂടെയില്ലെന്ന യാഥാര്‍ത്ഥ്യം ഇപ്പോഴും ഉള്‍ക്കൊള്ളാനാവുന്നില്ല. അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകളാണ് എന്നെ ജീവിപ്പിക്കുന്നതെന്ന് ഭാര്യ രേണു പറഞ്ഞിരുന്നു. സോഷ്യല്‍മീഡിയയില്‍ ആക്ടീവായി ഇടപെടുന്ന രേണു പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. വീണ്ടും വിവാഹിതയാവാന്‍ പോവുകയാണെന്ന തരത്തിലുള്ള വാര്‍ത്ത ശരിയല്ലെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു.
സുധി കൂടെയുണ്ടായിരുന്ന സമയത്തെ ചിത്രങ്ങളും വീഡിയോകളുമെല്ലാം രേണു ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട്. എല്ലാം നേരത്തെ ചെയ്തുവെച്ചതാണ്. ഇങ്ങനെയൊരു അവസരത്തിലായിരിക്കും ഇതൊക്കെ പോസ്റ്റ് ചെയ്യേണ്ടി വരുന്നതെന്ന് അറിയില്ലായിരുന്നു. സ്റ്റാര്‍ മാജിക്ക് ഷോയിലെ ചിത്രം പങ്കിട്ടെത്തിയിരിക്കുകയാണ് രേണു. ചിരിച്ച മുഖത്തോടെ ടാസ്ക്ക് ചെയ്യുന്ന സുധിയുടെ ചിത്രങ്ങളായിരുന്നു പുതിയ പോസ്റ്റില്‍ ഉള്‍ക്കൊള്ളിച്ചത്. മറന്നോ ഈ ചിരിയും മുഖവും. എനിക്കങ്ങനെ മറക്കാന്‍ പറ്റുമോ, എന്റെ ജീവന്റെ പാതിയല്ലേ. സുധിച്ചേട്ടാ, എനിക്ക് മറക്കാന്‍ പറ്റില്ലല്ലോ ഏട്ടാ. ലവ് യൂ പൊന്നേ, മിസ്സ് യൂ. എനിക്ക് കരച്ചില് വരുന്നു. ദൈവമേ എന്തിനാ എന്നോട് ഇങ്ങനെ ചെയ്തതെന്നുമായിരുന്നു രേണുവിന്റെ ചോദ്യം.
അടുത്ത മാസം ക്രിസ്മസാണ്. ക്രിസ്മസിന് നമുക്ക് പുതിയ റെഡ് ഡ്രസ് വാങ്ങിക്കണ്ടേ, ഇങ്ങനെ ചോദിക്കാനും പുതിയ ഡ്രസ് എടുത്ത് തരാനും ഇത്തവണ എനിക്ക് എന്റെ ഏട്ടനില്ല. ഓണവും ക്രിസ്മസുമൊക്കെയാവുമ്പോള്‍ ഏട്ടനെ ശരിക്കും മിസ്സ് ചെയ്യുമെന്നും രേണു കുറിച്ചിരുന്നു.വാവക്കുട്ടനെന്നായിരുന്നു സുധി രേണുവിനെ വിളിച്ചിരുന്നത്. കുട്ടികളെ നോക്കുന്നത് പോലെയാണ് എന്നെയും നോക്കിയിരുന്നത്. സ്റ്റാര്‍ മാജിക്ക് ഷൂട്ടില്‍ ഇടയ്ക്ക് ഞങ്ങളും ഒപ്പം പോവാറുണ്ട്. കഴിക്കാന്‍ എന്തെങ്കിലും കിട്ടിയാല്‍ ഞങ്ങള്‍ക്കും കിട്ടിയോ എന്ന് അന്വേഷിച്ചിട്ടേ അദ്ദേഹം കഴിക്കാറുള്ളൂ. സ്വന്തമായി ഭക്ഷണം പാചകം ചെയ്ത് എല്ലാവരെയും കഴിപ്പിക്കാന്‍ ഇഷ്ടമാണ്. വിശേഷാവസരങ്ങളില്‍ എല്ലാവര്ക്കും പുത്തനുടുപ്പുകള്‍ മേടിക്കാറുണ്ടെങ്കിലും സ്വന്തമായി ഒന്നും വാങ്ങില്ല. നിങ്ങളൊക്കെ ഇടുന്നത് കണ്ടാല്‍ തന്നെ എനിക്ക് സന്തോഷമെന്നാണ് അദ്ദേഹം പറയാറുള്ളത്.
@All rights reserved Typical Malayali.
Leave a Comment