ഇവളെന്റെ സ്വന്തം രക്തം, എനിക്ക് എന്നെ തിരിച്ചു തന്ന മുത്ത്! മകളുമൊത്ത് ആദ്യമായി രേവതി; എക്സ്ക്ലൂസീവ്
മികച്ച അഭിനേത്രിയെന്നു മാത്രമല്ല ഉറച്ച നിലപാടുകൾ കൊണ്ടും ശ്രദ്ധേയയാണ് രേവതി. സിനിമയുടെ മായിക പ്രപഞ്ചത്തിനപ്പുറം നിന്ന് തന്റേടത്തോടെ നിലപാടെടുക്കുന്ന കലാകാരി. ആറു വർഷത്തെ ഇടവേളയ്ക്കിപ്പുറം രേവതി സിനിമയിലേക്കെത്തുന്നുവെന്ന വാർത്ത പലരും അറിഞ്ഞിട്ടുണ്ടാകും. എന്നാൽ രേവതി അമ്മയായ വിവരം അധികമാരും അറിഞ്ഞിട്ടില്ല എന്നതാണ് സത്യം. പ്രേക്ഷരുടെ പ്രിയപ്പെട്ട രേവതി ഇതാ മനസു തുറക്കുകയാണ്. മകൾ മഹിക്കൊപ്പമുള്ള അസുലഭ നിമിഷങ്ങൾ ഇതാദ്യമായി വനിതയിലൂടെ രേവതി പങ്കുവയ്ക്കുന്നു.
ഞാനൊരു ബ്രേക്കെടുത്തു, അതിനു കാരണമുണ്ട്! ജയകൃഷ്ണന്‍ നടൻ മാത്രമല്ല, ബിസിനസ്സിലും സൂപ്പർസ്റ്റാർവലിയ ആഡംബരങ്ങളൊന്നുമില്ലാതെ പതിവ് പോലെ ബോബ് ചെയ്ത മുടിയും സിംപിൾ സാരിയും ധരിച്ച് നിറ ചിരിയുമായാണ് രേവതി എത്തിയത്. ഒപ്പം രേവതിയുടെ കയ്യിൽ തൂങ്ങി മകൾ മഹിയുമുണ്ടായിരുന്നു. വർഷങ്ങൾക്ക് ശേഷമാണ് മകൾക്കൊപ്പം ഒരു പൊതുപരിപാടിയിൽ രേവതി പ്രത്യക്ഷപ്പെടുന്നത്. അമ്മയെപ്പോലെ തന്നെ സിംപിൾ ലുക്കിലാണ് മഹിയും എത്തിയത്.
ചുവന്ന പട്ടുപാവടയും മുല്ലപ്പൂവും ചൂടി കേരള സ്റ്റൈലിലായിരുന്നു അമ്മയ്ക്കൊപ്പം മഹിയുടെ എൻട്രി. അമ്മയുടെ കൂട്ടുകാരികൾക്കൊപ്പം കഴിഞ്ഞ ദിവസം മുതൽ മഹിയും ആഘോഷിക്കുകയാണ്. സുഹാസിനി അടക്കമുള്ളവർക്കൊപ്പം നിൽക്കുന്ന മഹിയുടെ ചിത്രങ്ങളും കഴിഞ്ഞ ദിവസം വൈറലായിരുന്നു. രേവതിയുടെ എല്ലാമെല്ലാമാണ് മകൾ മഹി.
മഹി തന്റെ സ്വന്തം രക്തമാണെന്നും തനിക്ക് തന്നെ തിരിച്ച് തന്ന മുത്താണ് മകളെന്നുമാണ് മുമ്പൊരിക്കൽ മകളെ കുറിച്ച് സംസാരിച്ച് രേവതി പറഞ്ഞത്. ഐവിഎഫിലൂടെയാണ് രേവതിക്ക് മകൾ പിറന്നത്. ‘കുട്ടികളെ ദത്തെടുക്കാൻ ഒരുപാട് ശ്രമിച്ചിരുന്നു. എന്നാൽ നവജാത ശിശുക്കളെ നൽകാൻ ആരും തയ്യാറാകില്ലെന്ന് വൈകിയാണ് അറിഞ്ഞത്. ‘അങ്ങനെ ഐവിഎഫ് ചികിത്സയെക്കുറിച്ച് ചിന്തിച്ചു. മകളുടെ ജനനത്തെക്കുറിച്ച് അവൾ വലുതായതിനുശേഷം പറയാമെന്ന് കരുതി. ഈ പ്രായത്തിൽ കുഞ്ഞുണ്ടായാൽ കുട്ടി വലുതാകുമ്പോൾ പ്രയമായ അമ്മയെ അവൾ നോക്കുമോയെന്നും ഞാൻ സംശയിച്ചിരുന്നു. കുട്ടിയെ അധിക സമയം ടിവി കാണാൻ ഞാൻ അനുവദിക്കില്ല.
എന്നോടൊപ്പം ചെടി നടാനും കുക്ക് ചെയ്യാനുമൊക്കെ കൂടെക്കൂട്ടും. എന്റെ അച്ഛനെ അവൾ ഡാഡി താത്ത എന്നാണ് വിളിക്കുന്നത്. സ്കൂളിൽ അവളുടെ അച്ഛനെക്കുറിച്ച് കുട്ടികൾ ചോദിക്കുമ്പോൾ എനിക്ക് ഡാഡി താത്തയുണ്ടല്ലോ എന്നവൾ മറുപടി പറയും. ഒറ്റയ്ക്ക് കുട്ടിയെ വളർത്തുന്നതിന്റെ ബുദ്ധിമുട്ട് ശരിക്കും അനുഭവിക്കുന്നുണ്ട്.’ ‘അവളെക്കുറിച്ചുള്ള നിർണായക തീരുമാനങ്ങൾ എടുക്കുമ്പോൾ ഇത് തുറന്ന് സംസാരിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന് തോന്നിപ്പോകാറുണ്ട്. മക്കളെ കഴിയുന്നിടത്തോളം സ്നേഹിക്കുക വാരിപ്പുണരുക. അവർ വലുതായെന്ന് കരുതി മാറ്റി നിർത്തരുത്.’ ‘അതേസമയം നിങ്ങൾക്ക് മാത്രമായി ചെലവഴിക്കാനും സമയം കണ്ടെത്തണം’, എന്നാണ് ഒരിക്കൽ മകൾ പിറന്നതിനെ കുറിച്ച് സംസാരിച്ച് രേവതി പറഞ്ഞത്. ക്യാമറാമാനും സംവിധായകനും നടനുമായ സുരേഷ് മേനോനെയാണ് രേവതി വിവാഹം ചെയ്തത്. 1986ൽ വിവാഹിതരായ രേവതിയും സുരേഷ് മേനോനും 2002ൽ വിവാഹമോചിതരായി.
@All rights reserved Typical Malayali.
Leave a Comment