ആ കുടുംബത്തെ മുഴുവൻ ഇപ്പോഴും നോക്കുന്നു .. ഇപ്പോഴും ആ ബന്ധം നിലനിർത്തി റിമി..
മികച്ച ഒരു ഗായിക എന്നതിനപ്പുറം നല്ല ഹ്യൂമര്‍ സെന്‍സുള്ള വ്യക്തിത്വമാണം റിമി ടോമിയുടേത്. പല ടെലിവിഷന്‍ ഷോകളിലും അത് പ്രേക്ഷകര്‍ കണ്ടതാണ്. ഒന്നും ഒന്നും മൂന്ന്, സൂപ്പര്‍ സിംഗര്‍ പോലുള്ള ഷോകളില്‍ തഗ്ഗ് റാണിയായി റിമി വിലസി. എന്നാല്‍ അതൊന്നുമല്ല റിമി, നിശ്ചദാര്‍ഢ്യം ഒന്നുണ്ടെങ്കില്‍ എന്തും മാറ്റി മറിക്കാന്‍ കഴിയും എന്ന് തെളിയിച്ച പെണ്ണാണ്. അതിന് തെളിവാണ് കഴിഞ്ഞ ആറ് വര്‍ഷങ്ങളായുള്ള റിമി ടോമിയുടെ മാറ്റം.
സ്വയം വെല്ലുവിളിച്ച് റിമി ടോമി മാറാന്‍ തുടങ്ങിയിട്ട് ആറ് വര്‍ഷം പൂര്‍ത്തിയാകുന്നു. ആ സന്തോഷം പങ്കുവച്ച് ഗായിക ഇന്‍സ്റ്റഗ്രാമില്‍ എത്തി. പലപ്പോഴായി ജിമ്മില്‍ നിന്നും എടുത്ത വീഡിയോകള്‍ കോര്‍ത്തിണക്കിയാണ് റിമിയുടെ പോസ്റ്റ്. ”നിങ്ങള്‍ ചാലഞ്ച് ഏറ്റെടുത്തില്ലെങ്കില്‍, മാറ്റം ഉണ്ടാവുകയില്ല. ഫിറ്റ്‌നസ്സ് യാത്രയുടെ ആറ് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു. (2018 -2024. ദൈവത്തിന് നന്ദി” എന്നാണ് റിമി കുറിച്ചത്. വിക്ടറിയുടെ സൂചനയായ ഇമോജിയും പോസ്റ്റിനൊപ്പം വച്ചിട്ടുണ്ട്.
2018, ല്‍ റോയിസുമായുള്ള വിവാഹ ബന്ധം തകര്‍ച്ചയില്‍ നില്‍ക്കുന്ന ഘട്ടത്തിലാണ് റിമി ടോമി ജിമ്മില്‍ ജോയിന്‍ ചെയ്തത്. അപ്പോഴേക്കും ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങിയിരുന്നു. 2019 ല്‍ നിയമപരമായി വേര്‍പിരിഞ്ഞു. വിവാഹ മോചനത്തെ തുടര്‍ന്നുള്ള മാനസികാവസ്ഥയില്‍ നിന്ന് പുറത്തുകടക്കാന്‍ റിമിടോമിയെ ഈ ഫിറ്റ്‌നസ്സ് യാത്ര ഒരുപാട് സഹായിച്ചിരുന്നു. വിവാഹ മോചനത്തിന് ശേഷമുള്ള റിമിയുടെ മാറ്റം എന്ന രീതിയിലാണ് റിമി ടോമിയുടെ ഈ ട്രാന്‍സ്ഫര്‍മേഷന്‍ ചര്‍ച്ച ചെയ്യപ്പെട്ടത്.
ഏയ്ഞ്ചല്‍ വോയിസ് എന്ന ട്രൂപ്പില്‍ പാട്ട് പാടിക്കൊണ്ടാണ് റിമി ടോമിയുടെ തുടക്കം. പിന്നീട് ടെലിവിഷന്‍ ആങ്കറായി വന്ന്. എനര്‍ജെറ്റിക്കായ പാട്ടുകാരിയ്ക്ക് സിനിമയിലേക്കുള്ള വലിയ വാതില്‍ തുറന്ന് കൊടുത്തത് നാദിര്‍ഷയാണ്. നാദിര്‍ഷ റെക്കമെന്റ് ചെയ്തത് പ്രകാരമാണ് ലാല്‍ ജോസ് സംവിധാനം ചെയ്ത മീശ മാധവന്‍ എന്ന ചിത്രത്തില്‍, വിദ്യസാഗര്‍ സംഗീതം നല്‍കിയ ചിങ്ങമാസം എന്ന പാട്ട് പാടാന്‍ അവസരം ലഭിച്ചത്. ആ പാട്ട് ഹിറ്റായതിനൊപ്പം റിമിയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
നൂറോളം ചലച്ചിത്രഗാനങ്ങള്‍ പാടിയ റിമി ടോമി അന്‍പതിലധികം ടെലിവിഷന്‍ ഷോകളില്‍ അവതാരകയായും വിധികര്‍ത്താവായും ഗസ്റ്റായും എല്ലാം എത്തിയിട്ടുണ്ട്. നായികയായും, അതിഥിതാരമായും ഏഴ് സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. സ്റ്റേജ് ഷോകളിലൊക്കെ റിമി എല്ലാ കാലത്തും സജീവമാണ്.
@All rights reserved Typical Malayali.
Leave a Comment