നാല് മാസം കൊണ്ട് ഞങ്ങള്‍ തെറ്റിപ്പിരിഞ്ഞു, ഇനി മുന്നോട്ട് പോകില്ല എന്നോര്‍ത്ത ബന്ധം, ആറ് വര്‍ഷത്തെ പ്രണയത്തെ കുറിച്ച് റിഷിയും ഐശ്വര്യയും
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ പ്രേക്ഷക പ്രിയം നേടിയതാണ് മുടിയന് എന്ന റിഷി. ബിഗ് ബോസിലൂടെ റിഷിയോടുള്ള ആരാധകരുടെ ഇഷ്ടം കൂടെ. പക്ഷേ ഐശ്വര്യ ഉണ്ണിയുമായുള്ള പ്രണയവും വിവാഹവും ആരാധകര്‍ക്ക് വലിയൊരു സര്‍പ്രൈസിങ് ന്യൂസ് തന്നെയായിരുന്നു. ആറ് വര്‍ഷത്തെ പ്രണയമാണെന്ന് വിവാഹ സമയത്ത് റിഷി പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ വിവാഹവും, ഹണിമൂണും എല്ലാം കഴിഞ്ഞു. ഇത്രയും കാലം രഹസ്യമാക്കി വച്ച പ്രണയത്തെ കുറിച്ച് ഇരുവരും സംസാരിക്കുന്നു.
റിഷിയുടെ ഒരു മ്യൂസിക് ആല്‍ബത്തിന് വേണ്ടിയാണ് ഐശ്വര്യ ഉണ്ണിയെ പരിഗണിക്കുന്നത്. പല പ്രൊഫൈലുകളും വന്നിരുന്നു, അതില്‍ റിഷിയുമായി മാച്ച് ചെയ്യുന്ന പെണ്‍കുട്ടിയെയാണ് ടീം തിരഞ്ഞത്. ഐശ്വര്യ ഉണ്ണിയുടെ പ്രൊഫൈല്‍ കണ്ടപ്പോള്‍ ആല്‍ബത്തിലേക്ക് മാത്രമല്ല, ജീവിതത്തിലും തനിക്ക് ചേരുന്നതാണെന്ന് റിഷിക്ക് സ്പാര്‍ക്ക് അടിച്ചു. പക്ഷേ അപ്പോഴൊന്നും പറഞ്ഞില്ല. ആല്‍ബത്തിന് വേണ്ടി ഐശ്വര്യയെ പ്രത്യേകം ഓഡിഷനൊക്കെ ചെയ്തു സെലക്ട് ചെയ്തു.
ആ ബന്ധം സൗഹൃദമായി. റിഷിയുടെ പെരുമാറ്റത്തില്‍ നിന്ന് തന്നോട് ഇഷ്ടമുള്ള കാര്യം ഐശ്വര്യയ്ക്ക് അറിയാമായിരുന്നു. താന്‍ അവളെ കഷ്ടപ്പെട്ട് ഇംപ്രസ് ചെയ്യിപ്പിക്കുകായയിരുന്നു എന്ന് റിഷിയും പറയുന്നു. പക്ഷേ ഐശ്വര്യ ശരിക്കും ഇംപ്രസ്സ് ആയത്, ഒരിക്കല്‍ രാത്രി പതിനൊന്ന് മണിക്ക് തനിക്കേറ്റവും ഇഷ്ടപ്പെട്ട ബോണട്ട് കൊണ്ടു തന്നപ്പോഴാണ്. എനിക്ക് വേണ്ടി ആരും അത്രയും കഷ്ടപ്പെട്ട് റിസ്ക് എടുത്ത് സര്‍പ്രൈസ് ഒന്നും തന്നില്ല. റിഷി അങ്ങനെ ചെയ്തപ്പോള്‍ എന്തോ താത്പര്യം തോന്നി.
പിന്നീട് പ്രണയത്തിലായി. മൂന്നാല് മാസം നല്ല രീതിയില്‍ മുന്നോട്ട് പോയി. ഐശ്വര്യ പഠിക്കുന്ന സേലത്ത് വന്ന് റിഷി പിക്ക് ചെയ്ത് വരുമായിരുന്നു. പിന്നീട് ചില അസ്വാരസ്യങ്ങളൊക്കെ വന്നു തുടങ്ങി. എന്നും വഴക്ക്, പറയുന്നതൊന്നും പരസ്പരം മനസ്സിലാക്കാന്‍ പറ്റുന്നില്ല. അവസാനം ബ്രേക്കപ് ആകാം എന്ന് ആദ്യം പറഞ്ഞത് ഐശ്വര്യയാണത്രെ. ഞാനും പറയാന്‍ ഓര്‍ത്തിരിക്കുവായിരുന്നു, ബ്രേക്കപ് എന്ന് റിഷിയും പറഞ്ഞു.
ഒന്നര മാസത്തോളം ഇരുവരും പിരിഞ്ഞിരുന്നു. റിഷിയെ ഓര്ക്കാറുണ്ടായിരുന്നെങ്കിലും, വഴക്കോര്‍ത്ത് ഐശ്വര്യ മനപൂര്‍വ്വം മറക്കാന്‍ ശ്രമിച്ചു. പക്ഷേ റിഷിക്ക് അതിന് സാധിക്കുമായിരുന്നില്ല. ഒന്നര മാസത്തിന് ശേഷം വീണ്ടും ഐശ്വര്യയെ വന്നു കണ്ടു. നമുക്കൊന്ന് കൂടെ നോക്കാം, ഒരു മാസം കൂടെ നോക്കിയിട്ട് പറ്റിയില്ലെങ്കില്‍ വേണ്ട എന്ന് വയ്ക്കാം എന്ന് റിഷി പറഞ്ഞു. താത്പര്യമില്ലായിരുന്നുവെങ്കിലും, പിന്നീട് റിഷിയെ കണ്ടപ്പോള്‍ സങ്കടം തോന്നി. ഓകെ പറഞ്ഞു.
ആ പാച്ച് അപ് ആണ് ഇതുവരെ വന്നു നില്‍ക്കുന്നത്. സത്യത്തില്‍ ആ ബ്രേക്കപ്പിന് ശേഷം ഞങ്ങള്‍ കൂടുതല്‍ അടുത്തു, പരസ്പരം മനസ്സിലാക്കി. ഒരാള്‍ വിട്ടു കൊടുത്താല്‍ മാത്രമേ ഏതൊരു ബന്ധവും നിലനില്ക്കുകയുള്ളൂ. തെറ്റ് പറ്റി എന്ന് തിരിച്ചറിഞ്ഞാല്‍ റിഷി സോറി പറയുന്നതും അംഗീകരിക്കുന്നതും ഐശ്വര്യയ്ക്ക് ഇഷ്ടമായി. ആറ് വര്‍ഷത്തോളം പ്രണയിച്ചു, പക്ഷേ ഞങ്ങള്‍ ഏറ്റവും കൂടുതല്‍ അടുത്തതും അറിഞ്ഞതും കഴിഞ്ഞ ഒരു വര്‍ഷത്തിലാണ്.
ബിഗ് ബോസില്‍ വച്ച് ഈ പ്രണയത്തെ കുറിച്ച് പറയാതിരുന്നത് മനപൂര്‍വ്വമാണ്. ചില രഹസ്യങ്ങള്‍ അത് പേഴ്സണലാണ്, അത് അങ്ങനെ തന്നെ വയ്ക്കുന്നതാണ് ആ ബന്ധത്തിന് നല്കുന്ന മര്യാദ. പറയേണ്ട എന്ന് ഐശ്വര്യയും പറഞ്ഞിരുന്നു. വിവാഹം പെട്ടന്ന് ആക്കാന്‍ കാരണം, ഐശ്വര്യയുടെ അച്ഛന് സുഖമില്ലായിരുന്നു. സ്ട്രോക്ക് വന്ന് കിടപ്പിലാണ്, അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു വിവാഹം. മാത്രമല്ല, ബിഗ് ബോസ് കഴിഞ്ഞ് വന്ന് നൂറ് ദിവസത്തെ മിസ്സിങ് ഒക്കെയായി ഫീലിലായിരുന്നു. പിന്നെ പെട്ടന്ന് വിവാഹത്തിലേക്ക് കടന്നു- റിഷിയും ഐശ്വര്യയും പറഞ്ഞു.
@All rights reserved Typical Malayali.
Leave a Comment