അമ്മ ഇനി തനിച്ചായിരിക്കുമോ, ഗ്രീഷ്മ ബോസ് ഇനി അഖില്‍ വിദ്യാധറിന് സ്വന്തം; കുത്തി നോവിച്ചവര്‍ക്കും കളിയാക്കിയവര്‍ക്കും ഇത് മറുപടി!
റിഷിയുടെയും ഐശ്വര്യയുടെയും, ദിയ കൃഷ്ണയുടെയും അശ്വിന്‍ ഗണേഷിന്റെയും വിവാഹം കഴിഞ്ഞു. അവരോടൊപ്പം മറ്റൊരു സെലിബ്രിറ്റി വിവാഹവും ഇന്ന് നടന്നു. സോഷ്യല്‍ മീഡിയ റീലുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ഗ്രീഷ്മ ബോസ് വിവാഹിതയായി. അഖില്‍ വിദ്യധര്‍ ആണ് വരന്‍. ക്ഷേത്രത്തില്‍ വച്ച് നടന്ന വിവാഹത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
മൂന്ന് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഗ്രീഷ്മ ബോസിന്റെയും അഖില്‍ വിദ്യാധറിന്റെയും വിവാഹം കഴിഞ്ഞത്. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. അത് പിന്നെ ഇങ്ങനെയൊക്കെയായി എന്നാണ് ഗ്രീഷ്മ ലവ് സ്റ്റോറിയെ കുറിച്ച് പറഞ്ഞത്. 29 വയസ്സാണ് വിദ്യധറിന്, എനിക്ക് 28ഉം. വീഡിയോയ്‌ക്കെല്ലാം വളരെ സപ്പോര്‍ട്ട് ആണെന്നും, തന്റെ വിഷമ ഘട്ടങ്ങളിലെല്ലാം ആശ്വാസമായത് പുള്ളിക്കാരനാണെന്നും ഒരു വീഡിയോയില്‍ ഗ്രീഷ്മ വ്യക്തമാക്കിയിരുന്നു.
അമ്മയ്‌ക്കൊപ്പമുള്ള ഗ്രീഷ്മയുടെ വീഡിയോകളാണ് എന്നും വൈറലായിട്ടുള്ളത്. വിവാഹത്തോടെ അമ്മ തനിച്ചാകുമോ എന്നായിരുന്നു ഗ്രീഷ്മയുടെ ആരാധകരുടെ സംശയം. വിവാഹം കഴിഞ്ഞാല്‍ എങ്ങനെയായാലും അങ്ങോട്ട് പോകണമല്ലോ, പക്ഷെ അമ്മയെ തനിച്ചാക്കില്ല എന്നും ഗ്രീഷ്മ പറഞ്ഞിരുന്നു.
സോഷ്യല്‍ മീഡിയയില്‍ ഏറെ വിമര്‍ശനങ്ങളും കുത്തുവാക്കുകളും കേട്ട താരമാണ് ഗ്രീഷ്മ ബോസ്. രൂപത്തെയും, സൗന്ദര്യത്തെയും കളിയാക്കി മറ്റൊരു സോഷ്യല്‍ മീഡിയ താരത്തിന്റെ അമ്മ പറഞ്ഞ വാക്കുകള്‍ എല്ലാം ചര്‍ച്ചയായിരുന്നു. വിവാഹം കഴിഞ്ഞില്ലേ, എന്താ വിവാഹം ചെയ്യാത്തത് എന്നൊക്കെയുള്ള നിരന്തര ചോദ്യത്തിനും ഇതിലൂടെ ഗ്രീഷ്മ ബോസ് മറുപടി നല്‍കുന്നു.
ആക്ഷേപഹാസ്യത്തിലൂടെ സമകാലിക കാര്യങ്ങളാണ് ഗ്രീഷ്മ തന്റെ റീല്‍ വീഡിയോകളിലൂടെ സംസാരിക്കുന്നത്. സമീപകാലത്ത് മൂവി പ്രമോഷനുകളിലെല്ലാം ഗ്രീഷ്മ സജീവമായിരുന്നു.
@All rights reserved Typical Malayali.
Leave a Comment