ഉപ്പും മുളകിലെ മുടിയന് വിവാഹം വധു ആരെന്ന് അറിയാമോ കാത്തിരിപ്പില്‍ ആരാധകര്‍
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് റിഷി എസ് കുമാര്‍. ഉപ്പും മുളകുമെന്ന പരമ്പരയില്‍ മുടിയനായെത്തിയത് റിഷിയാണ്. അഭിനയം മാത്രമല്ല നല്ലൊരു ഡാന്‍സര്‍ കൂടിയാണ് താനെന്ന് റിഷി തെളിയിച്ചിട്ടുണ്ട്. റിഷിയുടെ ചുരുണ്ട മുടിക്ക് ആരാധകരേറെയാണ്. തലയിലെ കടന്നല്‍ക്കൂട് എന്നെങ്കിലും ഭാരമായിത്തോന്നിയിട്ടുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു റിഷി നല്‍കിയ മറുപടി. തന്റെ മുടിയുടെ രഹസ്യത്തെക്കുറിച്ച് വാചാലനായുള്ള റിഷിയുടെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.
ഈ മുടിയുടെ വളര്‍ച്ചയുടെ രഹസ്യത്തെക്കുറിച്ച് എല്ലാവരും ചോദിക്കാറുണ്ട്. എല്ലാവരും കുളിക്കുന്ന പോലെ കുളിക്കും. എല്ലാവരും ഉണക്കുന്നത് പോലെ മുടി ഉണക്കും, അല്ലാതെ പ്രത്യേകിച്ച് ഒന്നും ഉപയോഗിക്കുന്നില്ല. മുടി മുറിക്കണമെന്ന് അമ്മ ഒരിക്കലും പറയാറില്ല. അതാണ് എന്റെ കുടുംബത്തില്‍ നിന്നുള്ള സപ്പോര്‍ട്ട്. ഇടയ്ക്ക് അമ്മ എണ്ണയൊക്കെയായി വന്ന് മസാജ് ചെയ്യാറുണ്ട്. ഇതില്‍ പെട്ടെന്ന് ജഡ പിടിക്കാറുണ്ട്. അമ്മയ്ക്ക് അത് കളയാന്‍ കൃത്യമായി അറിയാം.പ്രതീക്ഷിക്കാതെയാണ് അഭിനയത്തിലേക്ക് വന്നത്. പ്രൊഫഷണലി ഞാന്‍ ഡാന്‍സറാണ്. ചെയ്യാന്‍ പറ്റുമോയെന്നായിരുന്നു തുടക്കത്തിലെ ആശങ്ക. വഴിയിലൂടെ പോവുമ്പോഴെല്ലാം തിരിച്ചറിയാന്‍ തുടങ്ങി, അതേ പോലെ കൂടെ നിന്ന് ഫോട്ടോയൊക്കെ എടുക്കാന്‍ തുടങ്ങിയപ്പോഴാണ് അഭിനയം പറ്റുമെന്ന് മനസ്സിലാക്കിയത്. ഡാന്‍സ് എന്റെ ലൈഫ് സ്റ്റൈലാണ്. സ്റ്റെപ്പൊക്കെ ഇട്ടേ നടക്കാറുള്ളൂ. ഞരമ്പിന് അസുഖമുണ്ടോയെന്നൊക്കെ പണ്ട് പലരും ചോദിച്ചിട്ടുണ്ട്. ഡാന്‍സ് പഠിച്ചിട്ടില്ല. വണ്ടിയോടിക്കുമ്പോള്‍ സ്റ്റിയറിംഗിലും സ്റ്റെപ്പിടാറുണ്ട് റിഷി.ഡാന്‍സും അഭിനയവും ഒന്നിച്ച് കൊണ്ടുപോവാനുള്ള ആഗ്രഹമുണ്ട്.
അതൊക്കെ തന്റെ സ്റ്റൈലാണെന്നായിരുന്നു റിഷി പറഞ്ഞത്. ഇനിയും പുതിയ സ്റ്റൈലുകള്‍ വന്നേക്കാം. ലുക്കില്‍ മാത്രമേ അശ്വതി പെണ്ണായുള്ളൂ, ബാക്കിയെല്ലാം നമ്മളെപ്പോലെ തന്നെയുള്ള വൈബാണ്. ശിവയും കേശുവും നല്ല മെച്വേര്‍ഡാണ്. അവരുമായും നല്ല കൂട്ടാണെന്നും അശ്വതിയും റിഷിയും പറഞ്ഞിരുന്നു. സുഹൃത്താണ് തന്നെ ഉപ്പും മുളകിലേക്ക് ക്ഷണിച്ചതെന്നും ആ കുടുംബത്തിനൊപ്പം ചേരാനുള്ളൊരു എക്‌സൈറ്റ്‌മെന്റ് ഉണ്ടായിരുന്നുവെന്നായിരുന്നു അശ്വതി പറഞ്ഞത്.മുടിയന്റെ ഗേള്‍ ഫ്രണ്ടായാണ് അശ്വതി ഉപ്പും മുളകിലേക്ക് എത്തിയത്. ഏഴെട്ട് മാസത്തോളം ഒന്നിച്ച് അഭിനയിച്ചിരുന്നു ഇരുവരും. ചാനലില്‍ പോഗ്രാം പ്രൊഡ്യൂസറായി ജോലി ചെയ്യുന്നതിനിടയിലായിരുന്നു ഉപ്പും മുളകിലേക്ക് എത്തിയത്. പെറ്റ്‌സിനെ ഏറെ ഇഷ്ടമാണെന്നും ഇരുവരും പറഞ്ഞിരുന്നു. റിഷിയുടെ അമ്മയ്ക്കും പെറ്റ്‌സിനെ ഇഷ്ടമാണ്. അവിടെ 2 പേരുണ്ട്.
@All rights reserved Typical Malayali.
Leave a Comment