അച്ഛന്‍ കല്യാണ ചെറുക്കനെക്കാള്‍ പൊളിയാണല്ലോ! മകന്റെ കല്യാണത്തിന് തന്റെ വൈറല്‍ ഡയലോഗുമായി റിയാസ് ഖാന്‍: താരപുത്രന്റെ ഹല്‍ദി ചിത്രങ്ങള്‍

അങ്ങനെ മറ്റൊരു താരപുത്രന്‍ കൂടെ വിവാഹ ജീവിതത്തിലേക്ക് കടക്കുകയാണ്. നാളെ, ആഗസ്റ്റ് 8 നാണ് റിയാസ് ഖാന്റെയും ഉമയുടെയും മകന്‍ ഷാരിഖ് ഹസ്സന്റെ വിവാഹം. കല്യാണത്തിന്റെ ഹല്‍ദി ചിത്രങ്ങളും വീഡിയോകളും ഒക്കെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയല്‍ വൈറലാവുന്നത്.

ആവേശം എന്ന ചിത്രത്തിലെ ‘എട മോനെ’ എന്ന ഡയലോഗ് ഹിറ്റായതിന് പിന്നാലെ റിയാസ് ഖാന്റെ പഴയ ഒരു സിനിമയിലെ ഡയലോഗും വൈറലായിരുന്നു. ‘അടിച്ചു കയറി വാ’ എന്ന ആ ഡയലോഗ് ഹൈലൈറ്റ് ചെയ്താണ് ഷാരിഖിന്റെ വിവാഹ വീഡിയോകള്‍ എല്ലാം വരുന്നത്. പുറത്തുവന്ന ചിത്രങ്ങളിലും വീഡിയോകളിലും കല്യാണ ചെക്കനെക്കാള്‍ പൊളിയാണ് അച്ഛന്‍ റിയാസ് ഖാന്‍ എന്ന് ആരാധകര്‍ പറയുന്നു.

ഡാന്‍സും പാട്ടുമൊക്കെയായി ഫുള്‍ വൈബിലാണ് കല്യാണ് നടക്കുന്നത്. മരിയ ജെന്നിഫറാണ് വധു. ഏറെക്കാലമായി ഷാരിഖും മരിയയും പ്രണയത്തിലായിരുന്നു. നടനും തമിഴ് ബിഗ് ബോസ് താരവുമായ ഷാരിഖ് ഇതിനോടകം തന്റെ കരിയര്‍ ഭദ്രമാക്കിയതാണ്. നിലവില്‍ ലോകേഷ് കുമാര്‍ സംവിധാനം ചെയ്യുന്ന റിസോര്‍ട്ട് എന്ന ചിത്രത്തില്‍ അഭിനയിച്ചു വരികയായിരുന്നു ഷാരിഖ്. രാജ് അയ്യപ്പയും ഷാരിഖ് ഹസ്സനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

മകന്റെ വിവാഹത്തെ കുറിച്ച് ആദ്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത് അമ്മ ഉമ റിയാസ് ആണ്. ‘അവസാനം എന്റെ ബേബി മാലാഖയെ പോലെ അത്ഭുതമായ പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ പോകുന്നു. ആഗസ്റ്റ് 8 നാണ് വിവാഹം’ എന്ന സന്തോഷം രണ്ട് ദിവസം മുന്‍പ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഉമ അറിയിച്ചത്. ആശംസകളുമായി പൂര്‍ണിമ ഭാഗ്യരാജ്, ഐശ്വര്യ ബാസ്‌കര്‍, രാധിക ശരത്കുമാര്‍ തുടങ്ങിയവരെ പോലുള്ള സെലിബ്രിറ്റികളും എത്തിയിരുന്നു.

1992 ല്‍ ആണ് റിയാസ് ഖാന്റെയും ഉമയുടെയും വിവാഹം കഴിഞ്ഞത്. ഫോര്‍ട്ട് കൊച്ചിക്കാരനായ ചെന്നൈയിലാണ് പഠിച്ചത്. മലയാളത്തിനൊപ്പം തമിഴ് സിനിമാ ലോകത്തും സജീവമായിരുന്നു. അങ്ങനെയാണ് തമിഴ് സംഗീത സംവിധായകന്‍ കമലേഷിന്റെയും നടി കമല കമലേഷിന്റെയും മകളായ ഉമയുമായി പ്രണയത്തിലായത്. ഷാരിഖിനെ കൂടാതെ ഒരു മകന്‍ കൂടെ റിയാസിനും ഉമയ്ക്കുമുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *