ആ വിലാസം എനിക്കൊരുപാട് തരത്തില്‍ ഗുണകരമായിട്ടുണ്ട്! സായ് കുമാറിനെക്കുറിച്ച് പറഞ്ഞ് വൈഷ്ണവി

സായ്കുമാറിന്റെയും പ്രസന്നകുമാരിയുടെയും മകളായ വൈഷ്ണവി അഭിനയരംഗത്ത് സജീവമാണ്. അഭിനയിച്ച് തുടങ്ങിയിട്ട് നാളുകള്‍ ഏറെയായെങ്കിലും ഇപ്പോഴാണ് ആളുകള്‍ തന്നെ തിരിച്ചറിഞ്ഞ് തുടങ്ങിയതെന്ന് വൈഷ്ണവി പറയുന്നു. ഫ്‌ളവേഴ്‌സ് ഒരുകോടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു വൈഷ്ണവി വിശേഷങ്ങള്‍ പങ്കിട്ടത്. സീമ ജി നായരായിരുന്നു വൈഷ്ണവിയെ കൈയ്യെത്തും ദൂരത്തിലേക്ക് റഫര്‍ ചെയ്തത്. സ്‌ക്രീന്‍ ടെസ്റ്റ് നടത്തി അവര്‍ എന്നെ തിരഞ്ഞെടുക്കുകയായിരുന്നു. ടെസ്റ്റിന് പോവുന്ന സമയത്ത് എന്നെക്കൊണ്ട് അഭിനയം സാധിക്കുമോ എന്നൊക്കെയുള്ള ആശങ്ക അലട്ടിയിരുന്നു. വില്ലത്തരം ചോദിച്ച് വാങ്ങിയതായിരുന്നില്ല. കിട്ടുന്ന കഥാപാത്രം മനോഹരമായി അവതരിപ്പിക്കാന്‍ ശ്രമിച്ചു, അത് പ്രേക്ഷകര്‍ ഏറ്റെടുത്തതില്‍ സന്തോഷം തോന്നിയെന്നുമായിരുന്നു താരം പറഞ്ഞത്.

അച്ഛന്‍ ചെയ്യുന്ന വേഷങ്ങള്‍ ഫലിപ്പിക്കാന്‍ അച്ഛനേ കഴിയൂ. അപ്പൂപ്പനെ ഞാന്‍ നേരിട്ട് കണ്ടിട്ടില്ല, സിനിമകളൊക്കെ കണ്ടിട്ടുണ്ട്. സായ്കുമാറിന്റെ മകള്‍ എന്ന വിലാസം എനിക്ക് ഗുണകരമായിട്ടുണ്ടെന്നും വൈഷ്ണവി പറയുന്നു. അപ്പൂപ്പന്റെയും അച്ഛന്റെയും പേര് വെച്ചാണ് പഞ്ചാഗ്നിയുടെ പ്രമോ ചെയ്തത്. ആദ്യമായാണ് അങ്ങനെയൊരു അനുഭവം. മൂന്നര വര്‍ഷമായി ഞാന്‍ സീരിയലില്‍ വന്നിട്ട്. ഇതാണ് എന്റെ ആദ്യ സീരിയല്‍ എന്നാണ് ആളുകള്‍ ചിന്തിക്കുന്നത്.

സീരിയല്‍ ചെയ്യുകയാണെങ്കിലും സിനിമയില്‍ നിന്നുള്ള അവസരങ്ങള്‍ ലഭിച്ചാല്‍ സ്വീകരിക്കും. പ്ലാന്‍ ചെയ്ത് വന്നതല്ല അഭിനയ മേഖലയിലേക്ക്. പ്ലാന്‍ ചെയ്താല്‍ ഒന്നും നടക്കില്ല. എല്ലാം നമ്മളിലേക്ക് വന്ന് ചേരുകയായിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ പോവുകയാണെന്ന് പറഞ്ഞപ്പോള്‍ പഠനം നടക്കട്ടെ എന്നായിരുന്നു അച്ഛന്‍ പറഞ്ഞത്. നല്ലൊരു ജോലി കിട്ടി ആ രംഗത്ത് തുടരാനായിരുന്നു അച്ഛന്‍ പറഞ്ഞത്.

മെഡിസിന്‍ പഠനമായിരുന്നു അച്ഛന്‍ ആഗ്രഹിച്ചത്. ബിഡിഎസിന് ചേര്‍ന്നെങ്കിലും ആറ് മാസം കഴിഞ്ഞപ്പോള്‍ നിര്‍ത്തിപ്പോരികയായിരുന്നു. ഇത് എനിക്ക് പറ്റിയ മേഖലയല്ലെന്ന് മനസിലാക്കി തിരിച്ച് വരികയായിരുന്നു. എന്തോ എനിക്ക് അവിടെ സെറ്റായില്ല, പഠിക്കാനാണെങ്കിലും വര്‍ക്ക് ചെയ്യാനാണെങ്കിലും നമ്മളെ സപ്പോര്‍ട്ട് ചെയ്ത് കൂടെ നില്‍ക്കാന്‍ ഒരാളെങ്കിലും വേണം. അങ്ങനെയൊരു ചിന്താഗതിയായിരുന്നു എന്റേത്. അതില്ലെങ്കില്‍ തളര്‍ന്ന് പോവും. ആ സമയത്ത് വല്ലാതെ തളര്‍ന്നുപോയെന്നുമായിരുന്നു വൈഷ്ണവി പറഞ്ഞത്.

അറേഞ്ച്ഡ് മാര്യേജായിരുന്നു വൈഷ്ണവിയുടേത്. സുജിത്ത് മുന്‍പ് വിദേശത്തായിരുന്നു. നാടിനോടും വീടിനോടുമുള്ള താല്‍പര്യം പരിഗണിച്ചായിരുന്നു നാട്ടിലേക്കെത്തിയത്. കരിയറിലെയും ജീവിതത്തിലെയും കാര്യങ്ങളിലെല്ലാം മികച്ച പിന്തുണയാണ് അദ്ദേഹം നല്‍കുന്നതെന്നും വൈഷ്ണവി വ്യക്തമാക്കിയിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *