സായി പല്ലവി പ്രണയത്തിലോ, ആരാണ് ആ നടന്‍? പ്രതികരിക്കാതെ നടി; ചൂടുപിടിച്ച ചര്‍ച്ചകൾ
ഇന്റസ്ട്രിയില്‍ വന്ന കാലം മുതലേ ഗോസിപ്പുകള്‍ നേരിട്ടുകൊണ്ടിരിയ്ക്കുന്ന നടിയാണ് സായി പല്ലവി. അനാവശ്യ നിബന്ധനകള്‍ വയ്ക്കുന്ന നടി, നിര്‍മാതാവിന് വെല്ലുവിളി ഉയര്‍ത്തുന്നു, ഭീമമായ പ്രതിഫലം ആവശ്യപ്പെടുന്നു, മണിരത്‌നം ചിത്രത്തോട് നോ പറഞ്ഞു എന്നിങ്ങനെ പുറത്തുവന്ന പലതരം വാര്‍ത്തകള്‍ക്ക് അറ്റവും കണക്കുമില്ല. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്നത് അല്പം ഗുരുതരമായ ഒരു വാര്‍ത്തയാണ്.
വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായി പ്രമുഖ നടനുമായി സായി പല്ലവി പ്രണയത്തിലാണ് എന്ന്. സിനി ജോഷിനെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങളടക്കം ഇപ്പോള്‍ ഈ വാര്‍ത്ത ആഘോഷിക്കുകയാണ്. എന്നാല്‍ ആരാണ് നടന്‍ എന്നോ, എന്താണ് വാര്‍ത്തകള്‍ക്ക് അടിസ്ഥാനമെന്നോ എവിടെയും പറയുന്നില്ല. ഇത്രയും ഗൗരവത്തോടെ തമിഴ് – തെലുങ്ക് – ഇംഗ്ലീഷ് മാധ്യമങ്ങളില്‍ എല്ലാം വാര്‍ത്ത വൈറലാവുമ്പോഴും സായി പല്ലവി പ്രതികരിക്കാതിരിക്കുന്നതിലാണ് ചിലര്‍ക്ക് കൗതുകം.
ഇത് തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് സായി പല്ലവിയുടെ ആരാധകര്‍ പറയുന്നു. വിവാഹം എന്ന സമ്പ്രദായത്തോടെ എനിക്ക് താത്പര്യമില്ല, ഞാന്‍ വിവാഹം ചെയ്യില്ല എന്ന് തുടക്കത്തിലേ വ്യക്തമാക്കിയിട്ടുള്ള ആളാണ് സായി പല്ലവി. പിന്നെ എന്തിനാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്നത് എന്നാണ് ആരാധകരുടെ ചോദ്യം.
നിലവില്‍ തന്റെ പുതിയ സിനിമകളുമായി തിരക്കിലാണ് സായി പല്ലവി. നാഗ ചൈതന്യയ്‌ക്കൊപ്പം ചെയ്യുന്ന തണ്ടെല്‍ എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. ലവ് സ്‌റ്റോറി എന്ന ഹിറ്റ് ചിത്രത്തിന് ശേഷ നാഗ ചൈതന്യയും സായി പല്ലവിയും ഒന്നിക്കുന്ന ചിത്രം ഡിസംബര്‍ 20 ന് തിയേറ്ററുകളിലെത്തും.
തണ്ടെലിന് ശേഷം ബോളിവുഡ് സിനിമാ ലോകത്തേക്ക് പോകാനിരിക്കുകയാണ് സായി പല്ലവി. രണ്‍ബീര്‍ കപൂറിനെ നായകനാക്കി നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണ എന്ന സിനിമ വന്‍ പ്രതീക്ഷയോടെയാണ് അണിയറയില്‍ തയ്യാറെടുക്കുന്നത്. സീതയായിട്ടാണ് സായി പല്ലവി എത്തുന്നത്.
ടെലിവിഷന്‍ ഡാന്‍സ് റിയാലിറ്റി ഷോകളിലൂടെ കരിയര്‍ ആരംഭിച്ച സായി പല്ലവിയെ നായികയായി സിനിമയിലേക്ക് കൊണ്ടുവന്നത് അല്‍ഫോണ്‍സ് പുത്രനാണ്. പ്രേമം എന്ന സിനിമയിലെ മലര്‍ മിസ് എന്ന ഒറ്റ കഥാപാത്രത്തിലൂടെ സായി പല്ലവി എന്ന നടിയ്ക്ക് കിട്ടിയ മൈലേജ് സങ്കല്‍പിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്. തന്റെ മുഖത്തെ കുരുക്കളും, പരുക്കന്‍ ശബ്ദവും ഒരു നടിയ്ക്ക് ചേര്‍ന്നതല്ല എന്ന് വിശ്വസിച്ച സായി പല്ലവിയെ, പറഞ്ഞ് സമ്മതിപ്പിച്ചതും പ്രോത്സാഹിപ്പിച്ചതും അല്‍ഫോണ്‍സ് പുത്രനാണ്. പിന്നീട് തമിഴ് – തെലുങ്ക് സിനിമകളില്‍ സജീവമാവുകയായിരുന്നു.
@All rights reserved Typical Malayali.
Leave a Comment