എന്താണ് ബഡഗ വിവാഹം? സായി പല്ലവിയുടെ സഹോദരി പൂജ കണ്ണൻ്റെ വിവാഹ ആചാരങ്ങളെയും ചടങ്ങുകളെയും കുറിച്ച് അറിയാമോ?

മലയാളത്തിലും തമിഴിലും തെലുങ്കിലും ഒക്കെ ഏറെ ആരാധകരുള്ള താരമാണ് സായ് പല്ലവി. തികച്ചും സ്വാഭാവികമായ അഭിനയ ശൈലി കൊണ്ടും ചടുലമായ നൃത്ത ചുവടുകൾ കൊണ്ടും ആരാധകരുടെ ഹൃദയങ്ങൾ കീഴടക്കിയ താരത്തിന്റെ സഹോദരിയുടെ വിവാഹം ഇക്കഴിഞ്ഞ ദിവസമായിരുന്നു.
താരത്തിന്റെ സഹോദരി പൂജ കണ്ണൻ്റെ വിവാഹം . പൂജയുടെയും ഭർത്താവ് വിനീത് ശിവകുമാറിൻ്റെയും ബഡഗ ശൈലിയിലുള്ള വിവാഹത്തെകുറിച്ചുള്ള ചർച്ചകളിൽ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ.

തങ്ങളുടെ പ്രിയപ്പെട്ടവരുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ ഊട്ടിയിലായിരുന്നു ചടങ്ങ്. വിവാഹത്തിന് ശേഷം ഭർത്താവ് വിനീതിനൊപ്പം സന്തോഷത്തോടെ പോസ് ചെയ്യുന്ന പൂജ കണ്ണനെയാണ് ഫോട്ടോകളിൽ കാണാൻ കഴിയുന്നത്. സഹോദരി വിവാഹിതയാകുന്നത് കണ്ട് സായി പല്ലവിയുടെ കണ്ണുകൾ ഈറൻ അണയുന്നതും , ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തു. അതേസമയം, ബഡഗ ശൈലിയിലുള്ള വിവാഹത്തെ കുറിച്ചാണ് ഏവരും ചർച്ച ചെയ്യുന്നത്

ബഡഗ കല്യാണം എന്നാൽ ഏറ്റവും ലളിതമായ വിവാഹം എന്നർത്ഥം. ചടങ്ങിനായി വധുവും വരനും വെള്ളയോ ഇളം നിറമോ ഉള്ള വസ്ത്രങ്ങൾ ആകും ധരിക്കുക, ആഡംബരങ്ങൾ തീർത്തും ഒഴിവാക്കിയുള്ള ചടങ്ങുകൾ ആകും നടക്കുന്നതും.. നീലഗിരി മലനിരകളിലാണ് സാധാരണയായി ഈ വിവാഹം നടക്കുന്നത്. ബഡഗ വിവാഹത്തിൻ്റെ ഏറ്റവും എടുത്തുപറയേണ്ട പ്രത്യേകത സ്ത്രീധനം വാങ്ങുന്നല്ല എന്നതാണ്, ചടങ്ങ് എപ്പോഴും വരൻ്റെ വീട്ടിലാകും നടക്കുക. മാത്രമല്ല, വിവാഹത്തിൻ്റെ എല്ലാ ചെലവുകളും വരൻ്റെ വീട്ടുകാരാണ് വഹിക്കുന്നത്. ഈ ആചാരങ്ങൾ പാലിച്ചാണ് പൂജ കണ്ണനും ഭർത്താവ് വിനീതും വിവാഹിതരായതും.

ഫോട്ടോകൾ പങ്കിട്ടുകൊണ്ട് ഫോട്ടോഗ്രാഫർ എഴുതിയത് ഇങ്ങനെ ആണ് , “നീലഗിരിയുടെ സൗന്ദര്യത്താൽ നിറഞ്ഞ ഹൃദയസ്പർശിയായ വിവാഹം. ചിരിയും സന്തോഷത്തിന്റെ എല്ലാം കൂടിയുള്ള ആഹ്ലാദകരമായ സംയോജനം കൂടി ആയിരുന്നു, മായാത്ത മറക്കാൻ ആകാത്ത നിമിഷം തന്നെ.

ബഡഗ ഗോത്ര വിഭാഗത്തില്‍ പെട്ട ആദിവാസി കുടുംബമാണ് ഞങ്ങളുടേത് എന്ന് നേരത്തെ ഒരു അഭിമുഖത്തില്‍ സായി പല്ലവി വെളിപ്പെടുത്തിയതാണ്. വിശ്വാസങ്ങളെ മുറുകെ പിടിക്കുന്ന സായി പല്ലവി, സത്യ സായി ബാവയുടെ കടുത്ത വിശ്വാസിയാണ്. അക്കാര്യങ്ങളും നടി പലപ്പോഴും തുറന്ന് പറഞ്ഞിട്ടുള്ളതാണ്. കുടുംബത്തില്‍ എന്തും വിശ്വാസങ്ങളും ആചാരങ്ങളും ബഡഗ വിശ്വാസം അനുസരിച്ചാണ് നടത്തുന്നത് എന്നും സായി പല്ലവി പറഞ്ഞിരുന്നു.

ഈ വര്‍ഷം ജനുവരി 21നായിരുന്നു പൂജയുടേയും വിനീതിന്റേയും വിവാഹ നിശ്ചയം. മ്യൂസിക്ക് ആല്‍ബം, ഷോർട് ഫിളിം എന്നിവയിലൂടെ അഭിനയ രംഗത്തെത്തിയ പൂജ ഒരു സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ചിത്തിര സെവാനം എന്ന സിനിമയില്‍ സമുദ്രക്കനിയുടെ മകളായാണ് വേഷമിട്ടത്. എന്നാല്‍ പിന്നീട് സിനിമകളിൽ നിന്നും പൂജ വിട്ടുനിന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *