ആരുടെ തലയാണ് പൊട്ടിയത്, ആരാണ് ആശുപത്രിയിൽ; സജിതയും രഞ്ജിനിയും തമ്മിൽ നടന്ന പ്രശ്നത്തിന്റെ യാഥാർഥ്യം

രണ്ടുദിവസമായി സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു വീഡിയോ ഉണ്ട്. ചന്ദ്രകാന്തം സീരിയൽ ലൊക്കേഷനിൽ കൂട്ടത്തല്ല്. ചിത്രം ഫെയിം രഞ്ജിനിയും സിനിമാ സീരിയൽ താരം സജിത ബേട്ടിയും തമ്മിൽ ലൊക്കേഷനിൽ ഏറ്റുമുട്ടി. സജിത രഞ്ജിനിയെ പിടിച്ചുത്തള്ളി, നിലത്തിട്ടു. തിരിച്ചും അറ്റാക്ക് സംഭവിച്ചു എന്നിങ്ങനെയുള്ള തലക്കെട്ടോടെയാണ് വീഡിയോ പ്രചരിച്ചത്.

സജിതയും രഞ്ജിനിയും ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ ആണ് എന്ന തരത്തിലും ചില ഓൺലൈൻ മീഡിയ വാർത്തകൾ പ്രചരിപ്പിച്ചിരുന്നു. ഒട്ടനവധി കാഴ്ചക്കാരെയാണ് യൂ ട്യൂബ് ചാനലുകളുടെ വീഡിയോ നേടി കൊടുത്തത്. എന്നാൽ ഇങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല എന്നാണ് ഇപ്പോൾ സജിതയും, രഞ്ജിനിയും പ്രതികരിച്ചത്. ഇത്തരമൊരു വാർത്ത എന്തിന്റെ പേരിലാണ് പ്രചരിച്ചത് എന്ന് അറിയില്ലെന്നും, എങ്ങനെ ആയാലും സീരിയലിന് നല്ല റീച്ച് കിട്ടിയെന്നും ആണ് രഞ്ജിനി പുതിയ വീഡിയോയിൽ പറഞ്ഞത്.

ആരുടെ തലയാണ് പൊട്ടിയത്, ആരാണ് ആശുപത്രിയിൽ, ഞാൻ ഒരു ലോയർ ആണ്. എനിക്ക് അറിയാം ഈ ക്രൈം എങ്ങനെ നേരിടണം എന്ന്. നോക്കൂ ഞങ്ങളുടെ തലയ്ക്ക് എന്തെങ്കിലും ഇഷ്യൂ ഉണ്ടോ- എന്നും രഞ്ജിനിക്ക് ഒപ്പം സജിത ചോദിക്കുന്നു.

കുടുംബബന്ധങ്ങളുടെ തീവ്രത വരച്ചുകാട്ടുന്ന ഒരു പരമ്പരയാണ് ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം. അളകനന്ദയെ ഒരു ഐപിഎസ് ഓഫീസറാക്കുകയെന്നതാണ് സീരിയലില്‍ നായികയുടെ പിതാവിന്റെ സ്വപ്‍നം ഒരു ഡോക്ടറാകാനുള്ള നായികാ കഥാപാത്രത്തിന്റെ ആഗ്രഹവും ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം എന്ന സീരിയലില്‍ പ്രമേയമാകുന്നു. നിലവില്‍ മൻസി നായികയായി എത്തുന്ന സീരിയലില്‍ രഞ്ജിനിക്കും സജിതക്കും പുറമെ നിരവധി ഹാരങ്ങൾ ആണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

ബാലതാരമായി അഭിനയരംഗത്തേക്ക് എത്തി പിന്നീട് ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ സീരിയലുകളിലും സിനിമകളിലും ടെലിവിഷന്‍ പരിപാടികളിലുമൊക്കെയായി സജീവ സാന്നിധ്യമായിരുന്നു നടി സജിത ബേട്ടി. ശ്രീ കൃഷ്ണപുരത്തെ നക്ഷത്ര തിളക്കത്തിലെ സജിത അവതരിപ്പിച്ച ബാലതാരത്തിന്റെ വേഷം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് ആയിരുന്നു.നിരവധി ജനപ്രീയ പരമ്പരകളുടെ ഭാഗമായിരുന്ന സജിത കൂടുതലും ശ്രദ്ധിക്കപ്പെട്ടത് വില്ലത്തി വേഷങ്ങളിലൂടെ ആയിരുന്നു. വിവാഹശേഷം സജിത അഭിനയത്തില്‍ നിന്നും ചെറിയൊരു ഇടവേള എടുത്തിരുന്നു എങ്കിലും ശക്തമായ തിരിച്ചു വരവ് നടത്തി. രഞ്ജിനി സാഷയും സീനിയർ താരമാണ്. 1980 കളിൽ ദക്ഷിണേന്ത്യൻ സിനിമകളിൽ ഒട്ടേറെ കഥാപാത്രങ്ങൾക്കു ജീവൻ നൽകിയ ഒന്നാം നിര നായികാതാരമായിരുന്നു രഞ്ജിനി. തമിഴ് സിനിമയിലാണ് തന്റെ സിനിമാജീവിതം ആരംഭിച്ചതെങ്കിലും മലയാളത്തിലാണ് ഏറെ പ്രശോഭിച്ചത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *