ഞാൻ തളർന്നുവീണപ്പോൾ താങ്ങും തണലുമായവൾ! അതേ ഞാൻ എന്റെ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ ശരി!

എന്നെന്നും മലയാളികളുടെ പ്രിയ നടൻ ആണ് സലിം കുമാർ. സോഷ്യൽ മീഡിയയിലും സജീവമായ സലിം കുമാർ പങ്കിടുന്ന കുറിപ്പുകൾ ഒക്കെയും വൈറൽ ആകാറുണ്ട്. ഇത്തവണ വിവാഹ വാർഷികദിനം പങ്കുവച്ച കുറിപ്പാണു ആരാധകർ ഏറ്റെടുത്തിയിരിക്കുന്നത്. തന്റെ ജീവിതത്തിൽ തന്നെ ഇവിടെ വരെ എത്തിച്ചതിൽ പ്രധാനികൾ തന്റെ അമ്മ കൗസല്ല്യയും ഭാര്യ സുനിതയുമാണെന്നും സലിം കുമാർ പറയുന്നു.ഭാര്യ സുനിതയുമായുള്ള വിവാഹ ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് സലീം കുമാർ വിവാഹ വാർഷികം ആരാധകരെ അറിയിച്ചത്.

എന്റെ ജീവിതയാത്രയിൽ ഞാൻ തളർന്നു വീണപ്പോൾ എല്ലാം എനിക്ക് താങ്ങും തണലുമായി നിന്നത് രണ്ട് “സ്ത്രീ മരങ്ങളാണ്,” ഒന്ന് എന്റെ അമ്മയും മറ്റൊന്ന് എന്റെ ഭാര്യയുമാണ്. സുനിത എന്റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് ഇന്നേക്ക് 28 വർഷം തികയുകയാണ് അതെ, ഞാൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ ശരിക്ക് ഇന്ന് 28 വയസ്സ് – അദ്ദേഹം കുറിച്ചു.

1996 സെപ്തംബർ 14നാണ് സലിം കുമാറും സുനിതയും വിവാഹിതരാകുന്നത്. ചന്തു, ആരോമൽ എന്നിവരാണ് മക്കൾ. ഇത്രയും വർഷത്തെ ദാമ്പത്യത്തിനിടയ്ക്ക് തങ്ങൾ തമ്മിൽ വഴക്കിട്ടതായി ഓർക്കുന്നില്ലെന്നും അഥവാ ഉണ്ടെങ്കിൽ തന്നെ അതിനൊന്നും പത്തു മിനിറ്റിന്റെ ആയുസ്സു പോലും ഉണ്ടായിട്ടില്ലെന്നും സലിം കുമാർ മുമ്പൊരിക്കൽ പറഞ്ഞിരുന്നു.

ഐസിയുവിൽ നിന്നും തന്നെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നത് പ്രിയപ്പെട്ടവളുടെ കാത്തിരിപ്പാവാമെന്ന് മുൻപൊരിക്കൽ സലിം കുമാർ കുറിച്ചിരുന്നു. ഒരുപാട് തവണ മരിച്ചു പുറപ്പെട്ടു പോകാൻ തുനിഞ്ഞ എന്നെ ഇവിടെ പിടിച്ചു നിർത്തിയതും ഇവരുടെ മറ്റൊരു ദൃഢനിശ്ചയം തന്നെ. എങ്ങനെ നന്ദി പറയണം എന്നറിയില്ല. ആഘോഷങ്ങൾ ഒന്നുമില്ല. എല്ലാവരുടെയും പ്രാത്ഥനകൾ ഉണ്ടാകും എന്ന വിശ്വാസത്തോടെ നിങ്ങളുടെ സ്വന്തം സലിംകുമാർ എന്നായിരുന്നു അന്നത്തെ താരത്തിൻ്റെ കുറിപ്പ്.

ഒരു സെപ്റ്റംബർ 14 നു ആയിരുന്നു ഞങ്ങളുടെ വിവാഹം. അന്ന് ഞാനൊരു മിമിക്രിക്കാരൻ ആയിരുന്നു. സുനിത എന്റെ ജീവിതത്തിലേക്ക് വന്ന പിറ്റേ ദിവസം ആണ് തന്നെ സിനിമയിലേക്ക് വിളിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

എന്റെ ജീവിതത്തിൽ എന്നെ ഇവിടെ വരെ എത്തിച്ചതിൽ പ്രധാനികൾ രണ്ടു സ്ത്രീകളാണെന്നും ഒന്ന് എന്റെ അമ്മ കൗസല്ല്യ, പിന്നെ എന്റെ ഭാര്യ സുനിതയുമാണ് എന്ന് പലവട്ടം അദ്ദേഹം പറഞ്ഞിട്ടുണ്ട്.

“വർഷങ്ങൾക്ക് മുൻപ് എനിക്ക് ഒരു മേജർ ഓപ്പറേഷൻ ഉണ്ടായിരുന്നു, അതിനുശേഷം ഡോക്ടർ എന്നോട് പറഞ്ഞു “ഞങ്ങളൊക്കെ നിങ്ങളുടെ ഭാര്യയോട് പറഞ്ഞു ആൾക്ക് കുഴപ്പം ഒന്നുമില്ല റൂമിൽ പോയി റസ്റ്റ്‌ ചെയ്‌തോളാൻ. പക്ഷെ അവർ നിങ്ങളെ റൂമിലേക്കു മാറ്റുന്നത് വരെ I.C.U വിന്റെ വാതിക്കൽ നിന്നും മാറിയിട്ടില്ല”.എനിക്ക് അതിൽ ഒട്ടും അതിശയം തോന്നിയില്ല കാരണം ആ കാത്തിരിപ്പായിരുന്നു I.C.U വിൽ നിന്നും എന്നെ ഇവിടെ വരെ എത്തിച്ചത്. ഭാര്യയോട് നന്ദി പറയാമോ എന്ന് എനിക്കറിയില്ലെന്നും”, മുൻപൊരിക്കൽ അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *