വീണ്ടും വിവാഹം ചെയ്യാന്‍ തയ്യാര്‍.. അടുത്ത വര്‍ഷം വിശ്വസ്തനായ ഒരു പങ്കാളിയെ കിട്ടണം, പറ്റുമെങ്കില്‍ ഗര്‍ഭം ധരിക്കാന്‍ സാധിക്കണം; പ്രതീക്ഷകള്‍ പങ്കുവച്ച് സമാന്ത
നാഗ ചൈതന്യ – ശോഭിത ധൂലിപാല വിവാഹം കഴിഞ്ഞതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയാകുന്നത്, നാഗ ചൈതന്യയുടെ മുന്‍ ഭാര്യയും നടിയുമായ സമാന്ത റുത്ത് പ്രഭുവിന്റെ ജീവിതമാണ്. വിവാഹ മോചനത്തിന് ശേഷം സമാന്ത നേടിയെടുത്ത കരുത്തും, 200 കോടി ജീവനാംശം വാഗ്ദാനം ചെയ്തിട്ടും നിരസിച്ചതും എല്ലാം ചര്‍ച്ചയായി.
അത് മാത്രമല്ല, വിവാഹത്തിന്റെ രണ്ട് ദിവസം മുതല്‍, വിവാഹം കഴിഞ്ഞതുവരെ സമാന്ത പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറികളും ചര്‍ച്ചയായിരുന്നു. വിവാഹം കഴിഞ്ഞപ്പോള്‍, പെണ്ണിനെ പോലെ പോരാടി ജയിക്കുക എന്നായിരുന്നു ക്യാപ്ഷന്‍. ശോഭിത – നാഗ ചൈതന്യ വിവാഹ ചിത്രങ്ങള്‍ വൈറലാവുന്ന സാഹചര്യത്തില്‍, ‘വളര്‍ത്തുനായ സാഷയുടെ അത്രയും സ്നേഹം മറ്റൊന്നുമില്ല’ എന്ന ക്യാപ്ഷനുമായി എത്തി.
ഇപ്പോഴിതാ 2025 ല്‍ താന്‍ എന്ത് പ്രതീക്ഷിക്കുന്നു എന്നതിന്റെ ഒരു ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് സമാന്ത റുത്ത് പ്രഭു. അതില്‍ നാലാമാത്തേതും, ഏറ്റവും പ്രധാനപ്പെട്ടതുമായ ഒരു പോയിന്റിലാണ് ആരാധകരുടെ ശ്രദ്ധയുടക്കിയത്. അതെ, സമാന്ത റുത്ത് പ്രഭു രണ്ടാം വിവാഹത്തിന് തയ്യാറാണ്. അതിനായി വിശ്വസ്തനും സ്നേഹമുള്ളതുമായ ഒരു പങ്കാളിയെ പ്രതീക്ഷിക്കുന്നു എന്നാണ് നാലാമത്തെ പോയിന്റ്. 2025 ല്‍ സാം വിവാഹിതയാകുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
പണം സമ്പാദിക്കണം, മാനസികാരോഗ്യവും ശാരീരികാരോഗ്യവും ഒക്കെയാണ് മറ്റ് പ്രതീക്ഷകള്‍. വളരെ തിരക്കുള്ള ഒരു വര്‍ഷമായിരിക്കണം, കഴിവില്‍ പുരോഗതിയും അതിലൂടെ കൂടുതല്‍ പണം സമ്പാദിക്കുകയും ചെയ്യണം, തനിക്കും കുടുംബത്തിനും സാമ്പത്തിക സ്ഥിരത, വളരെ വിശ്വസ്തനും സ്നേഹമുള്ളതുമായ പങ്കാളി, വര്‍ഷങ്ങളായി കൈവരിച്ച വലിയ ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണം, പല വരുമാന സ്രോതസ്സുകള്‍, മാറി താമസിക്കാനുള്ള അവസരം, മികച്ച മാനസികവും ശാരീരികവുമായ ആരോഗ്യം, ഗര്‍ഭം ധരിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ അത് വളരെ നല്ലതാണ്. ഇല്ലെങ്കില്‍, ശ്രദ്ധിക്കുക- എന്നിങ്ങനെയാണ് മറ്റ് പോയിന്റുകള്‍.
വിക്രമിന്റെ തങ്കലാൻ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു
വിവാഹ മോചനം തന്നെ എത്രമാത്രം മാനസികമായി തകർത്തി എന്ന് അടുത്തിടെ നൽകിയ അഭിമുഖത്തിലും സമാന്ത റുത്ത് പ്രഭു തുറന്ന് പറഞ്ഞിരുന്നു. ഏഴ് വർഷത്തെ പ്രണയത്തിന് ശേഷമാണ്, 2017 ൽ നാഗ ചൈതന്യയുമായുള്ള സമാന്തയുടെ വിവാഹം കഴിഞ്ഞത്. 2020 ൽ, നാലാം വിവാഹ വാർഷികത്തിന് ദിവസങ്ങൾ മുൻപാണ് ഇരുവരും വിവാഹ മോചനം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ആ വേദനയിൽ നിന്ന് പുറത്തുകടക്കാൻ യാത്രകളായിരുന്നു സമാന്ത കണ്ടെത്തിയ മാർഗം. ഇനി ജീവിതമില്ല എന്ന തരത്തിൽ ആ സമയത്ത് ചിന്തിച്ചിരുന്നു എന്നാണ് സമാന്ത പറഞ്ഞിട്ടുള്ളത്.
@All rights reserved Typical Malayali.
Leave a Comment