ഒന്നും സംഭവിച്ചില്ല എന്നാണ് ആദ്യം കരുതിയത്, പക്ഷെ ഇത് എന്റെ രണ്ടാം ജന്മം! ഒരു കുഞ്ഞിനെ പോലെ അവള്‍ എന്നെ പരിപാലിച്ചു; അപകടത്തെ കുറിച്ച് സംഗീത് പ്രതാപ്
പ്രേമലു സിനിമയിലെ അമല്‍ ഡേവിസ് ആയി എത്തി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ നടനാണ് സംഗീത് പ്രതാപ്. എന്നാല്‍ വെറും നടന്‍ മാത്രമല്ല, മികച്ച ഒരു ചിത്രസംയോജനകന്‍ കൂടെയാണ് സംഗീത് എന്ന് ഭൂരിഭാഗം ആളുകളും തിരിച്ചറിഞ്ഞത് ഇത്തവണത്തെ സംസ്ഥാന പുരസ്‌കാരം പ്രഖ്യാപിച്ചതിന് ശേഷമാണ്. ലിറ്റില്‍ മിസ് റാവുത്തര്‍ എന്ന സിനിമയുടെ എഡിറ്റിങ് കര്‍മം നിര്‍വ്വഹിച്ച സംഗീത് പ്രതാപ് ആണ് ഈ വര്‍ഷത്തെ മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയത്.
ജീവിതത്തിലേക്ക് നടത്തിയ തിരിച്ചുവരവിനെ കുറിച്ചുള്ള ഒരു ഇന്‍സ്പയറിങ് പോസ്റ്റ് ആണ് സംഗീത് ഏറ്റവുമൊടുവില്‍ പങ്കുവച്ചത്. ബ്രൊമാന്‍സ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ വച്ച് സംഗീത് പ്രതാപിനും അര്‍ജുന്‍ അശോകിനും ഒരു ആക്‌സിഡന്റ് സംഭവിച്ചതായ വാര്‍ത്ത കഴിഞ്ഞ മാസം പുറത്തുവന്നിരുന്നു. എന്നാല്‍ പരിക്കുകള്‍ സാരമുള്ളതല്ല, രണ്ട് പേരും സേഫ് ആണ് എന്ന വിവരവും പിന്നാലെ പുറത്തുവന്നു. എന്നാല്‍ ഇത് തനിക്ക് ജീവിതത്തിലേക്കുള്ള സെക്കന്റ് ചാന്‍സ് ആണെന്നാണ് സംഗീത് പ്രതാപ് പറയുന്നത്.
അപകടം നടന്നതിന് ശേഷം, കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞെടുത്ത ഫോട്ടോയും, ഇന്ന് ഷൂട്ടിങിന് പോകുന്നതിന് മുന്‍പ് എടുത്ത ഒരു ഫോട്ടോയും പോസ്റ്റ് ചെയ്തുകൊണ്ടാണ് സംഗീത് പ്രതാപിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ജൂലൈ 27 നായിരുന്നു അപകടം സംഭവിച്ചത്.
‘കഴിഞ്ഞ മാസം, ഇതേ ദിവസം, ഒരു അപകടം നേരിട്ടപ്പോള്‍ എന്റെ ജീവിതം തലകീഴായി. എനിക്ക് ഒന്നും സംഭവിച്ചില്ല എന്ന് ആദ്യം കരുതിയെങ്കിലും കുറച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ വളരെ അപകടകരമായ അവസ്ഥയിലാണെന്നും ഭാഗ്യം കൊണ്ടാണ് ഞാന്‍ രക്ഷപെട്ടതെന്നും ഒരു നഴ്‌സ് പറഞ്ഞപ്പോള്‍ മുതല്‍ ടെന്‍ഷന്‍ തുടങ്ങി. അന്നുമുതല്‍, ഞാന്‍ പല വികാരങ്ങളിലൂടെ കടന്നുപോയി-ചിലപ്പോള്‍ സങ്കടവും വിഷാദവും ഭയവും ഉള്ളവനായിരുന്നു, എന്നാല്‍ മറ്റുചിലപ്പോള്‍ ഇരുന്ന് ചിന്തിക്കാനുള്ള രണ്ടാമത്തെ അവസരം കിട്ടിയതായി എനിക്ക് തോന്നി. ഒന്നും നിങ്ങളുടെ നിയന്ത്രണത്തിലല്ലാത്തതിനാല്‍ ആസൂത്രണം പലപ്പോഴും ഉപയോഗശൂന്യമാണെന്ന് മനസ്സിലാക്കി, ഭാവിയെക്കുറിച്ചുള്ള എന്റെ സംശയങ്ങള്‍ക്ക് എനിക്ക് ഒരുപാട് ഉത്തരങ്ങള്‍ ലഭിച്ചു. ഒഴുക്കിനൊപ്പം പോകുന്നതാണ് നല്ലത് എന്ന് തികിച്ചറിഞ്ഞു’
‘എന്റെ ഭാര്യ, എന്റെ ഉറ്റസുഹൃത്ത്, ഞാന്‍ അവളുടെ കുട്ടിയെ എന്നതുപോലെ എന്നെ പരിപാലിച്ചു, എനിക്ക് അവളെ എത്രമാത്രം സ്‌നേഹിക്കാന്‍ കഴിയുമെന്നും, അവള്‍ അത് അര്‍ഹിക്കുന്നുവെന്നും ഞാന്‍ മനസ്സിലാക്കി. എന്റെ മാതാപിതാക്കളും ഉറ്റസുഹൃത്തുക്കളും എനിക്കൊപ്പം നിന്നു, എനിക്ക് ലഭിച്ച ഓരോ മെയിലുകളും മെസ്സേജുകളും പല കാര്യങ്ങളും മനസ്സിലാക്കാന്‍ എന്നെ സഹായിച്ചു.
‘ഒടുവില്‍ ജീവിതം സാധാരണ നിലയിലായി, ഞാന്‍ എന്റെ പ്രിയപ്പെട്ട സ്ഥലമായ ബ്രോമാന്‍സിന്റെ ഷൂട്ടിംഗ് സെറ്റിലേക്ക് മടങ്ങുകയാണ്. ഞാന്‍ ഇപ്പോഴും അല്‍പ്പം മേഘാവൃതനാണ്, പക്ഷേ വിഷമിക്കേണ്ട കാര്യമില്ലെന്ന് ഇപ്പോള്‍ എനിക്കറിയാം; മേഘങ്ങള്‍ തനിയെ തെളിയും. ഉറക്കം കണ്ണുകളുടെ തിരശ്ശീലയില്‍ നിന്ന് വഴുതി വീഴുന്നു, പക്ഷേ എനിക്ക് കിലോമീറ്ററുകള്‍ മുന്നോട്ട് പോകാനുണ്ട്’ സംഗീത് പ്രതാപ് കുറിച്ചു.
@All rights reserved Typical Malayali.
Leave a Comment