മഹാന്‍..!! എന്നല്ലാതെ ഒന്നും വിളിക്കാനില്ല മോനെ നിന്നെ! കേരളത്തെ കരയിച്ച് സാരംഗിന്റെ 10ാം ക്ലാസ് ഫലം

ഏറെ കാത്തിരുന്ന പത്താംക്ലാസ് പരീക്ഷാഫലം കാത്തുനിൽക്കാതെ സാരംഗ് യാത്രയായപ്പോൾ അവൻ്റെ പത്താംക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ച് വിതുമ്പിക്കരഞ്ഞ് വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടിയും. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ ബി ആർ സാരംഗ് എന്ന പതിനഞ്ചുകാരൻ എസ്എസ്എൽസി പരീക്ഷ ഫലം കാത്തിരിക്കെ അപകടത്തിൽ പെടുകയായിരുന്നു. കരവാരം നികുംജത്തിൽ ബിനീഷ് കുമാറിൻ്റെയും രഞ്ജിനിയുടെയും മകൻ സാരംഗ് കഴിഞ്ഞ ആറിന് വൈകിട്ട് മൂന്നുമണിക്ക് അമ്മയോടൊപ്പം ഓട്ടോറിക്ഷയിൽ സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ സാരംഗിന് മസ്തിഷ്ക മരണം സംഭവിച്ചു. പിന്നാലെ ബുധനാഴ്ച രാവിലെ സാരംഗിൻ്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
അകാലത്തിൽ മരണമടഞ്ഞപ്പോഴും 10 പേർക്ക് പുതുജീവൻ നൽകിയാണ് സാരംഗ് യാത്രയായത്. മകൻ്റെ നഷ്ടമായതിൻ്റെ തീരാ വേദനയിലും അവൻ്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ സമ്മതം നൽകി. സാരംഗിൻ്റെ കണ്ണുകൾ, ഹൃദയം, കരൾ, മജ്ജ തുടങ്ങിയവ 10 പേർക്ക് ദാനം ചെയ്യാൻ മാതാപിതാക്കൾ സമ്മതം നൽകി. സാരംഗിൻ്റെ ഹൃദയം കോട്ടയം സ്വദേശിയായ കുട്ടിക്ക് വേണ്ടി കഴിഞ്ഞ ദിവസം തന്നെ കൊണ്ടുപോയിരുന്നു. മറ്റ് അവയവദാന നടപടികൾ പുരോഗമിക്കുമ്പോഴാണ് എസ്എസ്എൽസി പരീക്ഷാ ഫലം പുറത്തുവന്നത്. മന്ത്രി വി ശിവൻകുട്ടി സാരംഗിൻ്റെ പരീക്ഷാഫലം പ്രഖ്യാപിച്ച് കണ്ണീർ അണിയുകയായിരുന്നു. അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെ.

122913 ആയിരുന്നു സാരംഗിൻ്റെ രജിസ്ട്രേഷൻ നമ്പർ. അകാലത്തിൽ മരണമടഞ്ഞപ്പോഴും പത്ത് പേർക്ക് ഉയിരേകിയ ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥി വി ആർ സാരംഗിന് പത്താം ക്ലാസിൽ എല്ലാ വിഷയത്തിനും എ പ്ലസ് ആണ് ലഭിച്ചത്. ഗ്രേസ്മാർക്ക് ഇല്ലാതെയാണ് സാരംഗ് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത്. വലിയ ഫുട്ബോൾ താരം ആയിരുന്നു സാരംഗ്. ദുഃഖത്തിന് ഇടയിലും അവയവദാനം നടത്താൻ സാരംഗിൻ്റെ കുടുംബം സന്നദ്ധരായി. ആറുപേർക്കാണ് അവയവങ്ങൾ ദാനം ചെയ്തത്. കുടുംബത്തിൻ്റെ സന്നദ്ധതയെ അഭിനന്ദിക്കുന്നു. അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു. മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പഠിക്കാൻ മിടുക്കനായിരുന്നു സാരംഗെന്ന് അധ്യാപകർ പറയുന്നു.പഠനത്തിനൊപ്പം ഫുട്ബോളിനെയും പ്രണയിച്ചു. മികച്ച ഫുട്ബോൾ കളിക്കാരൻ ആകണമെന്നായിരുന്നു സാരംഗിൻ്റെ ആഗ്രഹമെന്ന് അധ്യാപകർ പറയുന്നു. റൊണാൾഡോ ആയിരുന്നു ഇഷ്ടതാരം. പരിക്കേറ്റ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന സാരംഗ് ഓർമ്മ തെളിഞ്ഞപ്പോൾ ഫുട്ബോൾ കിറ്റ് ആവശ്യപ്പെട്ടിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉച്ചയ്ക്ക് ശേഷം മൃതദേഹം സ്കൂളിൽ പൊതുദർശനത്തിന് വെച്ചു. വിദേശത്തുള്ള ബന്ധുവാങ്ങി നൽകിയ ഫുട്ബോൾ ജേഴ്സി അണിയിച്ചാണ് സാരംഗിൻ്റെ ശരീരം സ്കൂളിലും വീട്ടിലും എത്തിച്ചത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *