മിന്നുകെട്ടു തൊട്ട് സാന്ത്വനം വരെ സ്വന്തമായി ബ്യൂട്ടിപാർലർ മകനും പിന്നാലെ സീരിയലിലേക്ക് ഈ വില്ലത്തി യഥാർത്ഥത്തിൽ ആരെന്നറിയാമോ
ചാരുലത എന്ന സീരിയലിലൂടെയാണ് സരിതയുടെ സീരിയല്‍ രംഗത്തേക്ക് വരുന്നത്. കുഞ്ഞ് ആയിരുന്ന സമയത്ത് അമ്മ പറഞ്ഞി പഠിപ്പിച്ചതാണ് നടിയാവണം എന്ന്. വലുതായപ്പോള്‍ തന്നോടൊപ്പം ആ ആഗ്രഹവും വലുതായി. 2000 ല്‍ അമ്മയുടെ സുഹൃത്ത് ആയ തെസ്‌നി ഖാന്‍ വഴി സീരിയലില്‍ നന്ദി കുറിച്ചു. പക്ഷെ പലരും തന്നെ തിരിച്ചറിഞ്ഞത് മിന്നുകെട്ട് എന്ന സീരിയലിലെ ‘അശകുശലേ പെണ്ണുണ്ടോ’ എന്ന ടൈറ്റില്‍സോങിലൂടെയാണ് എന്ന് സരിത പറയുന്നു. അഭിനയത്തോടുള്ള തന്റെ അടങ്ങാത്ത മോഹം കാരണം മരണം വരെ മുഖാമുഖം കണ്ടിട്ടുണ്ട് എന്നാണ് സരിത പറയുന്നത്. പറയാം നേടാം എന്ന ഷോയില്‍ ആ അനുഭവം സരിത പങ്കുവച്ചു.ഒരു സീരിയലിന്റെ ഷൂട്ടിങ് സമയത്ത്, ഞാന്‍ ഒരു ഭിക്ഷക്കാരിയായിട്ടാണ് അഭിനയിക്കുന്നത്. അനിയന്മാരെയും കൂട്ടി റെയില്‍വെ ട്രാക്കിലൂടെ നടക്കുമ്പോള്‍ അവിടെ ഒരു കുപ്പിയില്‍ എന്തോ വെള്ളം കാണുന്നു. ദാഹിച്ച ഞങ്ങള്‍ മൂന്ന് പേരും ആ വെള്ളം കുടിച്ച് മയങ്ങി റെയില്‍വെ ട്രാക്കില്‍ വീഴുന്നു. ഇത് കണ്ട് കൊണ്ട് വരുന്ന ഗോപകുമാര്‍ അങ്കിള്‍ ഞങ്ങളെ അവിടെ നിന്ന് എടുത്ത് മാറ്റുന്നത് ആണ് രംഗം.
ട്രെയിന്‍ വരുമ്പോള്‍, വളരെ റിയലിസ്റ്റിക് ആയിട്ട് തന്നെയാണ് ചിത്രീകരണം നടക്കുന്നത്. ഷൂട്ട് തുടങ്ങി, ഞങ്ങള്‍ മയങ്ങി വീണു. ഗോപകുമാര്‍ അങ്കിള്‍ വന്നു, ആദ്യത്തെ അനിയനെ എടുത്ത് മാറ്റി, അടുത്ത ആളെയും എടുത്ത് മാറ്റി. പക്ഷെ എന്നെ എടുത്ത് മാറ്റാന്‍ വൈകുന്നു. ട്രെയിന്‍ വരുന്നത് കാണാന്‍ വേണ്ടി എന്നെ ആ ഭാഗത്തിന് അഭിമുഖമായിട്ടാണ് കിടത്തിയിരിയ്ക്കുന്നത്.
ട്രെയിന്‍ അടുത്ത് വരികയാണ്. അങ്കിള്‍ എന്നെ എടുത്ത് മാറ്റുന്നില്ല. ട്രെയിന്‍ അടുത്ത് വരുന്നത് ഞാന്‍ കാണുന്നുമുണ്ട് എങ്കിലും എഴുന്നേല്‍ക്കാന്‍ എനിക്ക് തോന്നുന്നില്ല. എനിക്ക് അറിയാം ഇപ്പോള്‍ ട്രെയിന്‍ വരും എന്നെ തട്ടും എന്നൊക്കെ. എന്നാല്‍ ഞാന്‍ ഇപ്പോള്‍ ഇവിടെ നിന്ന് എഴുന്നേറ്റാല്‍ ഷൂട്ടിങ് മുടങ്ങുമോ, എന്നെ പുറത്താകുമോ എന്നൊക്കെയുള്ള ടെന്‍ഷനായിരുന്നു എനിക്ക്.ട്രെയിന്‍ തൊട്ടു തൊട്ടില്ല എന്ന് ആയപ്പോള്‍ അങ്കിള്‍ എന്നെ വലിച്ച് പുറത്തേക്ക് ഇട്ടു. എന്നെ മാറ്റിയതും ട്രെയിന്‍ പാസ് ചെയ്ത് പോയതും ഒരുമിച്ച് ആണ്. പക്ഷെ എനിക്ക് തോന്നുന്നു, അങ്കിള്‍ പിടിച്ച് മാറ്റിയില്ലായിരുന്നുവെങ്കില്‍ ഞാന്‍ അവിടെ നിന്ന് എഴുന്നേല്‍ക്കുമായിരുന്നില്ല, ചത്താലും അഭിനയിക്കും എന്ന മെന്റാലിറ്റിയായിരുന്നിരിക്കാം അപ്പോഴും.
അങ്ങനെയുള്ള സംഭവങ്ങള്‍ എന്റെ കരിയറില്‍ ഉണ്ടായിട്ടുണ്ട്. വീഴുന്നത് പോലെ അഭിനയിക്കാന്‍ പറഞ്ഞാല്‍, എനിക്ക് അറിയാം വീണാല്‍ എനിക്ക് പരിക്ക് പറ്റും, നടുവിന് എനിക്ക് സുഖമില്ലാത്തത് ആണ് എന്നൊക്കെ. എന്നാലും ഞാന്‍ വീഴും. അങ്ങനെ വീണ് നടുവിന് പരിക്ക് പറ്റി മൂന്ന് മാസത്തോളം കിടപ്പിലായിരുന്നു – സരിത പറഞ്ഞു.
@All rights reserved Typical Malayali.
Leave a Comment