15 വർഷമായി ഉറക്കം എണീക്കാത്ത സൗദിയിലെ സുന്ദരനായ രാജകുമാരൻ. വീഡിയോ കണ്ടോ.

ഓരോവർഷവും ലോകത്തെ സമ്പന്നരുടെ പട്ടിക പുറത്തു വിടാറുണ്ട്. നാമേവരും ഏറെ ആകാംക്ഷയോടെയും ചിലപ്പോൾ പ്രതീക്ഷയോടെയും നോക്കി കാണുന്ന ആ പട്ടികയിൽ ചെറിയ രീതിയിൽ ഉയർച്ചകളും താഴ്ചകളും ഉണ്ടെങ്കിലും ചിലരുടെ സ്ഥാനം എന്നും മായാതെ നിൽക്കും. അത്തരത്തിൽ ലോകത്തെ സമ്പന്നരുടെ പട്ടികയിൽ എടുത്താൽ അതിൽ പലരും സൗദിയിൽ നിന്നുള്ള രാജകുടുംബാംഗങ്ങൾ ആകുമെന്നതിൽ സംശയമില്ല. ലോകത്തെ സമ്പന്നരുടെ പട്ടികയിൽ സൗദി രാജകുടുംബാംഗങ്ങൾ എപ്പോഴും ഇടം പിടിക്കാറുണ്ട്. വർഷങ്ങൾക്ക് മുമ്പുവരെ സമ്പന്നരുടെ പട്ടികയിൽ ഉണ്ടായിരുന്ന, ഏവർക്കും അറിയാവുന്ന സൗദിയിലെ പ്രമുഖ രാജകുടുംബാംഗമാണ് അൽവലീദ് ബിൻ തലാൽ രാജകുമാരൻ.ഇദ്ദേഹത്തിൻ്റെ കുടുംബത്തിലെ ഒരു രാജകുമാരൻ വർഷങ്ങളായി ഒരേ കിടപ്പിലാണ്. ഒരു അപകടത്തിൽ പരിക്കു പറ്റിയ ശേഷം 15 വർഷമായി കോമയിലാണ് അൽ വലീദ് ബിൻ ഖാലിദ് ബിൻ തലാൽ രാജകുമാരൻ. എന്നാൽ കഴിഞ്ഞദിവസം ഇദ്ദേഹത്തിൻ്റെ വീഡിയോ റിമാബിൻ തലാൽ രാജകുമാരി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയുണ്ടായി.ഇതോടെയാണ് രാജകുമാരൻ വീണ്ടും വാർത്തകളിൽ ഇടം പിടിച്ചത്.എന്നാൽ പലർക്കും ഇന്നും സംശയമാണ്.എന്താണ് ഈ രാജകുമാരന് സംഭവിച്ചത് എന്ന്. ഉറങ്ങുന്ന രാജകുമാരൻ എന്നാണ് അൽവലീദിനെ പൊതുവേ വിശേഷിപ്പിക്കുന്നത്. 15 വർഷമായി ഒരേ കിടപ്പ് ആയതുകൊണ്ടാണ് ഈ വിളി പേര് നൽകിയത്. 2005-ൽ ലണ്ടനിൽ നടന്ന ഒരു അപകടത്തിലാണ് അൽവലീദിന് സാരമായി പരിക്കേറ്റത്. ലണ്ടനിലെ മിലിറ്ററി കോളേജിൽ പഠിക്കുകയായിരുന്നു അദ്ദേഹം. ഗുരുതരമായി പരിക്കേറ്റ അൽവലീദ് പിന്നീട് ഇതുവരെ എഴുന്നേറ്റിട്ടില്ല.

കണ്ണുകൾ തുറന്നിട്ടില്ല. അപകടത്തിനുശേഷം തലയിൽനിന്ന് രക്തസ്രാവം ഉണ്ടായിരുന്നു. ഇതിനുശേഷമാണ് ബോധം നഷ്ടമായത്. എന്നാൽ എന്നെങ്കിലും രാജകുമാരൻ എഴുന്നേൽക്കും എന്ന പ്രതീക്ഷയിലാണ് കുടുംബം. കഴിഞ്ഞദിവസം രാജകുമാരൻ്റെ വീഡിയോ റിമാ രാജകുമാരി ട്വിറ്ററിൽ പങ്കുവെക്കുകയുണ്ടായി. പ്രിയപ്പെട്ടവരെ ദൈവം നിന്നെ രക്ഷിക്കട്ടെ. എന്നാണ് അവർ വീഡിയോയ്ക്കൊപ്പം കുറിച്ചത്.ജീവൻരക്ഷാ സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് അൽവലീദ് 15 വർഷത്തിലധികമായി ഇത്തരത്തിൽ കഴിയുന്നത്. സൗദിയുടെ പതാക കൊണ്ട് അലങ്കരിച്ച മുറിയിലാണ് അൽവലീദ് രാജകുമാരൻ കിടക്കുന്നത്. വിദേശ ഡോക്ടർമാരെല്ലാം അൽവലീദിനെ ചികിത്സിച്ചിരുന്നു.അമേരിക്കയിൽ നിന്നുള്ള മൂന്ന് ഡോക്ടർമാർ, ഒരു സ്പാനിഷ് ഡോക്ടർ എന്നിവരെല്ലാം ഏറെ പരിശ്രമിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല. അതോടൊപ്പം തന്നെ പിതാവ് ഖാലിദ് ബിൻ തലാലിൻ്റെ നിർദ്ദേശപ്രകാരം അൽവലീദ് പ്രത്യേക നിരീക്ഷണത്തിലാണ്. ഇത്രയധികം ജീവൻ രക്ഷാ ഉപകരണങ്ങളുടെ ഉപയോഗം നിർത്തിക്കൂടെ എന്ന് പിതാവിനോട് ഒരിക്കൽ ഒരാൾ ചോദിച്ചിരുന്നു. മകൻ മരിക്കണമെന്ന് ദൈവം ആഗ്രഹിച്ചിട്ടില്ല. എന്നാണ് ഖാലിദ് ബിൻ തലാൽ മാധ്യമങ്ങളോട് പ്രതികരിച്ചത്. മരിക്കണമെന്ന് ദൈവം തീരുമാനിച്ചിരുന്നുവെങ്കിൽ ആ അപകടത്തിൽ തന്നെ ആകാമായിരുന്നല്ലോ. പക്ഷേ ജീവൻ തിരിച്ചുകിട്ടി. എന്നെങ്കിലും അവൻ എഴുന്നേൽക്കുന്ന പ്രതീക്ഷയാണ് ഖാലിദ് ബിൻ തലാൽ ഏവരോടും പങ്കുവയ്ക്കുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *