ഇത്രയും നാൾ ചേച്ചി എന്നു വിളിച്ച വ്യക്തിയെ ടീച്ചറെ എന്നു വിളിച്ചു കുട്ടികൾ ലിൻസ ടീച്ചർ പുലിയാണ്
മാസങ്ങൾക്ക് മുൻപ് വരെ സ്കൂളിലെ തൂപ്പുകാരിയായിരുന്നു ലിൻസ. ഇന്ന് കുട്ടികളുടെ പ്രിയപ്പെട്ട ഇംഗ്ലീഷ് അധ്യാപികയും. ദിവസവും ക്ലാസ് മുറികൾ വൃത്തിയാക്കാൻ വന്നിരുന്ന ചേച്ചിയെ ഇന്ന് ടീച്ചറെ എന്ന് സ്നേഹത്തോടെ വിളിക്കുകയാണ് കുട്ടികൾ. അതിശയിപ്പിക്കുന്ന ജീവിത കഥയാണ് കാഞ്ഞങ്ങാടെ ഇഖ്ബാൽ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപികയായ കഥ. തൂപ്പുകാരിയുടെ ജോലിയിൽ നിന്നും അതേ വിദ്യാലയത്തിലെ അധ്യാപികയായി മാറിയ ആർ.ജെ ലിൻസ എന്ന അധ്യാപികയുടെ ജീവിതം ഏവർക്കും മാതൃകയാണ്. അച്ഛൻ്റെത്തോടെ ജീവിതം പ്രതിസന്ധിയിലായി. അമ്മയ്ക്കും അനുജനും താങ്ങായിട്ടാണ് ലിൻസ തൂപ്പുകാരിയുടെ ജോലി സ്വീകരിച്ചത്.ബിരുദം പാതിവഴിയിൽ ഉപേക്ഷിച്ചപ്പോഴും മനസ് നിറയെ അധ്യാപനമായിരുന്നു ലിൻസയുടെ സ്വപ്നം.രാവിലെയും വൈകിട്ടും ക്ലാസ് മുറികൾ വൃത്തിയാക്കുന്നതിനിടയിൽ ലിൻസ പഠനം തുടർന്നു. പ്രധാന അധ്യാപകയായ പ്രവീണയായിരുന്നു ലിൻസയ്ക്ക് എല്ലാ പിൻതുണയും നൽകിയത്. ജോലി ചെയ്തു കൊണ്ട് തന്നെ ലിൻസ ഇംഗ്ലീഷിൽ ബി എ, എം എ എന്നിവ പാസായി. ഇതിനിടയിൽ ലീവ് വെയ്ക്കൻസിയിൽ ചെയ്തിരുന്ന തൂപ്പ് ജോലിയുടെ കാലാവധി തീർന്നു. ഒടുവിൽ ലിൻസ ബിഎഡ് പഠനം പൂർത്തിയാക്കി. പിന്നീട് സെറ്റ് യോഗ്യതയും,ലൈബ്രറി സയൻസിൽ ബിരുദവും നേടി. ഒപ്പം വീണ്ടും സ്കൂളിൽ തൂപ്പുകാരിയായി സ്ഥിര നിയമനം ലഭിച്ചു. യോഗ്യതകൾ കൂടുതൽ ഉണ്ടായിട്ടും ലിൻസതൂപ്പുകാരിയുടെ ജോലി തന്നെ തുടർന്നു.
ഒടുവിൽ അതേ സ്കൂളിൽ ഇംഗ്ലീഷ് അധ്യാപികയുടെ ഒഴിവ് വന്നപ്പോൾ ലിൻസയ്ക്ക് വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് അധ്യാപികയായി പ്രമോഷൻ നൽകാൻ മാനേജ്മെൻറ് തീരുമാനിക്കുകയായിരുന്നു. കാഞ്ഞങ്ങാട് നെഹ്റു കോളേജിലെ എൽഡി ക്ലർക്ക് സുധീരൻ മൈച്ചിയുടെ ഭാര്യയാണ് ലിൻസ. സോണി, സംഘമിത്ര എന്നിവരാണ് മക്കൾ. അന്നൊരു അധ്യാപക ദിനത്തിൽ വന്ന ഈ വാർത്ത ഏവരുടെ ശ്രദ്ധ ആകർഷിച്ചിരുന്നു. നാളുകൾക്ക് മുമ്പ് വന്ന വാർത്തയാണെങ്കിലും ഇന്ന് ഈ വാർത്തയ്ക്ക് കൂടുതൽ പ്രധാന്യമുണ്ട് എന്ന് പ്രേക്ഷകർ പറയുന്നു.
@All rights reserved Typical Malayali.
Leave a Comment