ആ​ഗ്രഹിച്ചത് പാട്ടുകാരിയാവാൻ! അഭിനേത്രിയാവാനായിരുന്നു നിയോ​ഗം! 40 വർഷമായി ഈ രം​ഗത്ത്! ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ എന്ന് സീമ ജി നായർ

അഭിനയവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമൊക്കെയായി സജീവമാണ് സീമ ജി നായര്‍. നാടകവേദിയിലൂടെയായിരുന്നു തുടക്കം. 17ാമത്തെ വയസിലായിരുന്നു ആദ്യ നാടകം. അമ്മ ചേര്‍ത്തല സുമതിക്ക് പിന്നാലെ മകളും അഭിനയ മേഖല തിരഞ്ഞെടുക്കുകയായിരുന്നു. അന്ന് അഭിനയത്തിലേക്ക് ഇറങ്ങിയെങ്കിലും പാട്ടുകാരി ആവാനായിരുന്നു താന്‍ ആഗ്രഹിച്ചതെന്ന് സീമ പറയുന്നു. വൈഷ്ണവ് ഗിരീഷിനെ കണ്ടുമുട്ടിയ സന്തോഷം പങ്കിട്ടപ്പോഴായിരുന്നു സീമ തന്റെ ആഗ്രഹത്തെക്കുറിച്ച് പറഞ്ഞത്.

കഴിഞ്ഞ ദിവസം ഹൈദരാബാദിലെ ഫങ്ഷനിൽ വൈഷ്ണവ് ഗിരീഷും കൂടെ ഉണ്ടായിരുന്നു. ടിവിയിൽ കൂടിയേ ആ മോന്റെ പാട്ട് കേട്ടിട്ടുള്ളു. പക്ഷെ, നേരിട്ട് കേട്ടിട്ടുണ്ടായിരുന്നില്ല. അത് കേൾക്കാനുള്ള ഒരു ഭാഗ്യം കിട്ടി അന്ന്. ഒരുപാട് കഴിവുള്ള കുട്ടി. വൈഷ്ണവ് മോന് എല്ലാ നന്മകളും നേരുന്നു. അഭിനയത്തെക്കാളും, ഞാൻ സ്നേഹിച്ചിരുന്നത് സംഗീതത്തെ ആയിരുന്നു. പാടിയതും, പിന്നെ പഠിച്ചതും സംഗീതം ആയിരുന്നു.

സ്കൂളിലെ മികച്ച ഗായികയും ആയിരുന്നു. പക്ഷേ ഒരു അഭിനേത്രി ആകാൻ ആയിരുന്നു യോഗം. 40 വർഷം ആയില്ലേ ഈ രംഗത്ത് വന്നിട്ട്. ഇനി അത് പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ, എന്നാലും പാട്ടു പഠിക്കാം. വീട്ടിൽ തന്നെ ഗുരു സ്ഥാനത്തു ചേച്ചി ഉണ്ടല്ലോ. പിന്നെന്തിനു വിഷമിക്കണം എന്നുമായിരുന്നു സീമയുടെ കുറിപ്പ്.

ശബ്ദത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ചികിത്സയ്ക്ക് പോയിരുന്നു. വല്ലാതെ ഇമോഷണലായാലോ, മാനസികമായി ബുദ്ധിമുട്ട് തോന്നിയാലോ അത് ശബ്ദത്തെ ബാധിക്കും. അലറി അഭിനയിച്ചാല്‍ ശബ്ദം തന്നെ മാറും. സര്‍ജറി ചെയ്യാമായിരുന്നു, അതേക്കുറിച്ച് ചോദിച്ചപ്പോള്‍ വേണ്ടെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. അങ്ങനെ ചെയ്താല്‍ ശബ്ദം തന്നെ മാറിപ്പോവും. ജീവിതത്തില്‍ അമ്മയില്‍ നിന്നാണ് ഞാന്‍ എല്ലാ കാര്യങ്ങളും പഠിച്ചതെന്നും സീമ പറഞ്ഞിരുന്നു.

സഹജീവികളോടുള്ള സ്‌നേഹവും കാരുണ്യവുമൊക്കെ എങ്ങനെയാണ് കാണിക്കേണ്ടത് എന്ന് പഠിപ്പിച്ചത് അമ്മയാണ്. സാമ്പത്തികമായി ഏത് അവസ്ഥയിലാണെങ്കിലും സഹായം ചോദിച്ച് വരുന്നവരെ സഹായിക്കണമെന്ന് അമ്മ പറഞ്ഞുതന്നിട്ടുണ്ട്. ആരെങ്കിലും സങ്കടം പറഞ്ഞാല്‍ അത് പരിഹരിക്കുന്നത് വരെ എനിക്കും ടെന്‍ഷനാണ്. അഭിനേത്രിയായിരുന്നില്ലെങ്കില്‍ ഞാനൊരു പാട്ടുകാരിയായേനെ. പക്ഷേ, തലവരയില്‍ അഭിനയമായിരിക്കും ഉള്ളത് എന്നുമായിരുന്നു മുന്‍പൊരു അഭിമുഖത്തില്‍ താരം പറഞ്ഞത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *