അസ്വസ്ഥത തോന്നിയപ്പോഴേ ആശുപത്രിയിലേക്ക് പോയി! പ്രസവ ശേഷമുണ്ടായ സങ്കടമായൊരു കാര്യത്തെക്കുറിച്ച് പറഞ്ഞ് ശീതളും വിനുവും

സോഷ്യല്‍മീഡിയയിലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയതാണ് ശീതള്‍ എല്‍സ. മുന്‍പ് ടിക് ടോക്കില്‍ സജീവമായിരുന്നു ശീതള്‍. യൂട്യൂബ് ചാനലിലൂടെയായി പങ്കിടുുന്ന വിശേഷങ്ങളെല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട്. ശീതളിന്റെ ഭര്‍ത്താവ് വിനുവും പ്രേക്ഷകര്‍ക്ക് പരിചിതനാണ്. അടുത്തിടെയായിരുന്നു ഇവര്‍ക്ക് കുഞ്ഞ് ജനിച്ചത്. പ്രസവത്തെക്കുറിച്ച് പറഞ്ഞുള്ള വീഡിയോ വൈറലായിരുന്നു. ബ്ലീഡിങ് കണ്ടപ്പോഴും വേദന തുടങ്ങിയപ്പോഴുമൊന്നും പേടിയൊന്നും തോന്നിയില്ല. ടെന്‍ഷനൊന്നുമില്ലാതെയായിരുന്നു ശീതളും വിനുവും ആശുപത്രിയിലെത്തിയത്. കുഞ്ഞ് വരാന്‍ ഇനിയും സമയം എടുക്കുമെന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ നമുക്കൊരു റീല്‍ എടുത്താലോ എന്നായിരുന്നു ശീതളിന്റെ ചോദ്യം. പ്രസവം കുഴപ്പങ്ങളൊന്നുമില്ലാതെ കഴിഞ്ഞുവെന്നും ഇരുവരും പറഞ്ഞിരുന്നു.

പ്രസവ ശേഷമുണ്ടായ സങ്കടപ്പെടുത്തിയ കാര്യത്തെക്കുറിച്ച് പറഞ്ഞുള്ള വീഡിയോ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. കുറച്ച് ദിവസമായി പനി ആയിരുന്നു. തൊണ്ടവേദനയുമുണ്ട്. വെളുപ്പിനെ മൂന്ന് മണിക്കായിരുന്നു വീഡിയോ പകര്‍ത്തിയത്. കുഞ്ഞിന്റെ കാര്യവും നോക്കേണ്ടതല്ലേ, പനി കുറച്ച് കൂടിയത് പോലെ തോന്നുന്നുണ്ട്, അതാണ് ആശുപത്രിയിലേക്ക് പോവാമെന്ന് കരുതിയത്.

പൊതുവെ ഫാനും എസിയും ഇട്ടാലും ചൂടെന്ന് പറയുന്ന ആളാണ്. ഇന്ന് ഇതൊന്നും ഇടാതെ ഇരിക്കുകയായിരുന്നു. അസുഖമായതും വീഡിയോ ചെയ്യുന്നു എന്നൊക്കെ വിമര്‍ശിച്ച് ചിലര്‍ എത്തിയേക്കാം. ഫീഡിംഗ് മദേഴ്‌സിനൊക്കെ ചില സംശയങ്ങളുണ്ടാവും. ഫീഡ് ചെയ്യുമ്പോള്‍ പനി വന്നാല്‍ എന്താണ് ചെയ്യേണ്ടതെന്ന്. അതേക്കുറിച്ച് അറിയാവുന്നവരുണ്ടാവും, അറിയാത്തവര്‍ക്ക് വീഡിയോ ഉപകാരപ്രദമാവുമല്ലോ എന്ന് കരുതിയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നതെന്നായിരുന്നു വിനു പറഞ്ഞത്.

പെട്ടെന്ന് വീട്ടില്‍ പോവണമെന്ന് പറയുന്നുണ്ടായിരുന്നു ശീതള്‍. നല്ല ക്ഷീണമുള്ളതിനാല്‍ ഡ്രിപ് ഇട്ടിട്ട് പോവാമെന്നായിരുന്നു വിനു പറഞ്ഞത്. വിറച്ച് തുള്ളിയാണ് ആശുപത്രിയിലേക്ക് പോയത്. ഇപ്പോള്‍ അതൊക്കെ മാറി. മൂന്ന് ദിവസത്തേക്ക് മാസ്‌ക്ക് വെച്ചോളാനായിരുന്നു പറഞ്ഞത്. ഈ സമയത്ത് ഫീഡ് ചെയ്യുന്നതില്‍ കുഴപ്പമില്ലെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. മാസ്‌ക്ക് വെയ്ക്കുന്നതാണ് നല്ലതെന്നും പറഞ്ഞിരുന്നുവെന്നും ശീതള്‍ വ്യക്തമാക്കിയിരുന്നു.

കുഞ്ഞുങ്ങളുടെ കാര്യമാണ് റിസ്‌ക്കെടുക്കാന്‍ നില്‍ക്കരുത്. ഫീഡ് ചെയ്യുന്ന അമ്മമാര്‍ക്ക് എന്തെങ്കിലും അസുഖം വന്നാല്‍ ആശുപത്രിയിലേക്ക് പോവുക എന്നുമായിരുന്നു ശീതളും വിനുവും പറഞ്ഞത്. അസുഖം പെട്ടെന്ന് ഭേദമാവട്ടെ, പ്രസവം കഴിഞ്ഞ് ഇതുപോലെ പനി വന്നിരുന്നു. വേണ്ടത്ര കരുതല്‍ എടുത്തതിനാല്‍ കുഞ്ഞിന് കുഴപ്പങ്ങളൊന്നും വന്നില്ല. നിരവധി പേരായിരുന്നു വീഡിയോയുടെ താഴെ കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *