പൈസക്കാര്‍ക്ക് എന്തും ആവാമല്ലോയെന്ന് വിമര്‍ശനം! എന്തറിഞ്ഞിട്ടാണ് നിങ്ങളൊക്കെ ഇങ്ങനെ പറയുന്നത്! മറുപടിയുമായി ശീതളും വിനുവും
സോഷ്യല്‍മീഡിയയിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറിയതാണ് ശീതളും വിനുവും. ഇവരുടെ വ്‌ളോഗുകളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്്. അടുത്തിടെയായിരുന്നു ഇവര്‍ക്ക് മകന്‍ ജനിച്ചത്. ഗര്‍ഭിണിയായത് മുതലുള്ള വിശേഷങ്ങളെല്ലാം ഇവര്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. വീഡിയോകളുടെ താഴെയായി വരുന്ന നെഗറ്റീവ് കമന്റുകള്‍ക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് ഇരുവരും. ഞങ്ങളെ അറിയാത്തവരാണ് ഇങ്ങനെയൊക്കെ പറയുന്നത്. കാര്യങ്ങളെക്കുറിച്ച് വ്യക്തമായി മനസിലാക്കാതെ സംസാരിക്കുന്നത് ശരിയല്ലെന്നും ഇരുവരും പറഞ്ഞിരുന്നു. പ്രതിസന്ധികളും കഷ്ടപ്പാടുകളുമൊക്കെ താണ്ടിയാണ് ഇവിടെ വരെ എത്തിയത്. വിഷമഘട്ടങ്ങളെക്കുറിച്ചൊന്നും പൊതുവെ എവിടെയും പറയാറില്ലെന്നും ഇരുവരും വ്യക്തമാക്കുന്നു.
ഏഴ് വര്‍ഷം മുന്‍പത്തെ കഥയായിരുന്നു ശീതളും വിനുവും പറഞ്ഞത്. പൈസയൊന്നുമില്ലാതെ കഷ്ടപ്പെട്ട് നിന്ന സമയത്ത് ഈ ഹോട്ടലില്‍ വന്ന് ഭക്ഷണം കഴിക്കുന്നത് ഞങ്ങള്‍ക്കൊരു സ്വപ്‌നമായിരുന്നു. നല്ല വിശപ്പുണ്ടായിരുന്നു, കൈയ്യിലാണേല്‍ അധികം പൈസയൊന്നുമില്ലായിരുന്നു. ഈ കടയില്‍ കയറിയാല്‍ അധികം പൈസയാവുമെന്ന് പറഞ്ഞ് മാറിനടക്കുകയായിരുന്നു ഞങ്ങള്‍. വല്ല തട്ടുകട നോക്കാമെന്ന് പറഞ്ഞ് മാറിപ്പോയി. ഇന്നിപ്പോള്‍ വിശക്കുന്നു എന്ന് പറഞ്ഞപ്പോള്‍ അതേ ഹോട്ടലില്‍ പോയാണ് ഭക്ഷണം കഴിച്ചത്. ഇവിടെ വന്ന് ഭക്ഷണം കഴിക്കാനുള്ള പൈസയുണ്ടാക്കാന്‍ ഏഴ് വര്‍ഷമെടുത്തു എന്നല്ല ഞങ്ങള്‍ പറയുന്നത്. ഇവിടെ വന്നപ്പോള്‍ ആ സംഭവം മനസിലേക്ക് വന്നതാണ്. വില നോക്കാതെ ഓര്‍ഡര്‍ ചെയ്യാനുള്ള അവസ്ഥ ഇന്ന് ഞങ്ങള്‍ക്കുണ്ട്.
ദാരിദ്ര്യം വിറ്റ് കാശാക്കണമെന്നില്ല ഞങ്ങള്‍ക്ക്. ഫോണ്‍ മുന്നില്‍ വെച്ച് ദയനീയാവസ്ഥ വിവരിക്കുന്നതില്‍ താല്‍പര്യമില്ല. ബസിന് പോവാതെ ആ കാശ് പിടിച്ച് വെച്ച് കാര്യങ്ങള്‍ നടത്തിയ സമയമുണ്ടായിരുന്നു. അതേക്കുറിച്ചൊന്നും ഞങ്ങള്‍ എവിടെയും പറഞ്ഞിട്ടില്ല. പൈസക്കാര്‍ക്ക് എന്തും ആവാമല്ലോയെന്ന് പറയുന്നവരുണ്ട്. കഷ്ടപ്പെട്ടാണ് ഞങ്ങള്‍ ഇവിടെ വരെ എത്തിയത്. ഞങ്ങളുടെ ബാക്ക്ഗ്രൗണ്ട് അറിയാത്തവരാണ് ഇങ്ങനെയൊക്കെ പറയുന്നത്. ഉറക്കമിളച്ചാണ് ഇവിടെ വരെ എത്തിയത്. പല ജോലികളും ചെയ്താണ് ഇന്നത്തെ അവസ്ഥയിലെത്തിയത്. ഒരേ സമയം ഒന്നിലധികം ജോലികളൊക്കെ ചെയ്തിട്ടുണ്ടെന്നുമായിരുന്നു വിനു പറഞ്ഞത്.
നെഗറ്റിവിറ്റി ഒഴിവാക്കുക. എന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗം പോലും നെഗറ്റിവിറ്റിയുള്ള ആള്‍ക്കാര്‍ കാരണം നശിച്ച് പോയിട്ടുണ്ട്. പിന്നീട് അവരെ ഞാന്‍ ഒഴിവാക്കുകയായിരുന്നു. നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്്‌നം വന്നാല്‍ കൂടെ നില്‍ക്കാന്‍ ആരും കാണില്ല. ഉപദേശിക്കാന്‍ എല്ലാവര്‍ക്കും കഴിയും. അനുഭവത്തിലൂടെയാണ് ഇതേക്കുറിച്ച് പറയുന്നതെന്നുമായിരുന്നു വിനുവും എല്‍സയും പറഞ്ഞത്.
@All rights reserved Typical Malayali.
Leave a Comment