താലി കെട്ടിയ പുരുഷന് ശരണ്യ ഒരു ഭാരമായി..!! നെഞ്ചുപൊട്ടുന്ന വേദനയില്‍ ഒഴിഞ്ഞു പൊക്കോളാമെന്ന് അവള്‍ പറഞ്ഞു..!! ശരണ്യയുടെ ദാമ്പത്യം തകര്‍ന്നത് ഇങ്ങനെ

ഞങ്ങളുടെ ശാരുമോൾക്ക് ഇന്ന് സ്വർഗ്ഗത്തിൽ പിറന്നാൾ ആണ്, അവൾ അവിടെ അടിച്ചു പൊളിക്കുന്നുണ്ടാകും.
നിരവധി തവണ ട്യൂമറിനെ തോല്‍പ്പിച്ച ശരണ്യ ശശി ജീവിതത്തെ പഴിച്ച്‌ കഴിയുന്നവര്‍ക്ക് ഉത്തമ മാതൃകയായിരുന്നു. സിനിമ – സീരിയലുകളിലെ അഭിനയത്തിലൂടെ ജീവിതത്തിൽ ഉയര്‍ന്നു വന്ന ഈ കണ്ണൂരുകാരിക്ക് ബ്രെയിന്‍ ട്യൂമര്‍ വരുന്നത് 2012 ലാണ്. പിന്നീട് നിരവധിതവണയാണ് ശരണ്യക്ക് ട്യൂമറിനുള്ള മേജ‍ർ സ‍ർജറിക്ക് വിധേയയാകേണ്ടി വന്നത്. എന്നാൽ 2021 ഓഗസ്റ്റിൽ വേദനകൾ ഇല്ലാത്ത ലോകത്തേക്ക് അവൾ യാത്രയായി. ഇന്ന് ശരണ്യയുടെ ജന്മദിനം ആണ്. ഇപ്പോഴിതാ സീമയുടെ വാക്കുകൾ ആണ് വൈറലായി മാറുന്നത്.ഞങ്ങളുടെ പ്രിയപ്പെട്ട മോൾക്ക് ഇന്ന് സ്വർഗ്ഗത്തിൽ പിറന്നാൾ.. അവൾ അവിടെ അടിച്ചു പൊളിയ്ക്കുന്നുണ്ടാവും.. അവളെ സ്നേഹിച്ചവരുടെ മനസ്സിൽ തീച്ചൂളകൾ കോരിയിട്ട് ശാരു കടന്നു പോയപ്പോൾ.. ആ തീച്ചൂളയുടെ ചൂട് ഇന്നും ഞങ്ങളുടെ നെഞ്ചിലുണ്ട്.. അവൾ എവിടെയായിരുന്നാലും സന്തോഷത്തോടെ ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു.. കോവിഡിന് ശേഷമുള്ള പൊങ്കാലയ്ക്കായി ഞാൻ ചെന്നപ്പോൾ എല്ലാവരും നിന്നെയാണ്‌ ചോദിച്ചത്- സീമ പങ്കിട്ട കുറിപ്പിൽ പറയുന്നു.

പണ്ടത്തെ പൊങ്കാലയ്ക്ക് നമ്മൾ ഒരുമിച്ചുള്ള ഫോട്ടോ പലരുടെയും കയ്യിൽ ഉണ്ടെന്ന്.. അതെനിക്കയച്ചു തരാമെന്നും പറഞ്ഞു എന്റെ നമ്പറും വാങ്ങിയിട്ടുണ്ട്.. ഞാൻ എല്ലാവരോടും പറഞ്ഞു ഈ പൊങ്കാല നീ കാണുന്നുണ്ടെന്നു.. എല്ലാരും കണ്ടിട്ടുണ്ടാവും.. നന്ദുട്ടനും, സുരേഷും, അഥീനയും, ശാലിനിയും, പ്രഭുവും, ശ്രീകലയും അങ്ങനെ അങ്ങനെ എല്ലാരും. നാടൻ വേഷങ്ങളിൽ ശാലീനസുന്ദരിയായിട്ടാണ് ശരണ്യ പലപ്പോഴും സീരിയലുകളിൽ തിളങ്ങിയിട്ടുള്ളത്. ഒരുകാലത്ത് മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുൻപിൽ വില്ലത്തിയായും ശരണ്യ നിറഞ്ഞുനിന്നിട്ടുണ്ട്. കൈനിറയെ അവസരങ്ങളുമായി 2012ൽ ഫീൽഡിൽ നിൽക്കുമ്പോഴാണ് തലവേദനയുടെ രൂപത്തിൽ ശരണ്യയെ തേടി ബ്രയിൻ ട്യൂമർ എത്തുന്നത്.ഓരോ വർഷവും ശരണ്യയുടെ തലച്ചോറിൽ ട്യൂമർ വളർച്ചയുണ്ടായി. തെലുങ്കില്‍ സ്വാതി എന്നൊരു സീരിയല്‍ ചെയ്തുകൊണ്ടിരുന്ന സമയത്താണ് ഭയങ്കരമായ തലവേദന വന്നത്. ഡോക്ടറിനെ കാണിച്ചശേഷം മൈഗ്രേയ്‌ന് ഉള്ള മരുന്ന് രണ്ടു മാസത്തോളം കഴിച്ചു. എന്നാൽ 2012 ല്‍ ഓണത്തിന് ബ്രെയിന്‍ ട്യൂമറിന്റെ ചികിത്സാര്‍ത്ഥം ആണ് ശരണ്യയെ ഹോസ്പിറ്റലില്‍ എത്തിക്കുന്നത്. പിന്നീട് അങ്ങോട്ടുള്ള വർഷങ്ങൾ ശരണ്യക്ക് അതിജീവനത്തിന്റെ ദിനങ്ങൾ ആയിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *