ഡിവോഴ്‌സ് സ്‌പെഷ്യൽ ഫോട്ടോഷൂട്ട് നടത്തി നടി ശാലിനി – ചിത്രങ്ങൾ വൈറൽ
വിവാഹ മോചനം ആഘോഷമാക്കി നടി ശാലിനി, ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോ വലിച്ച് കീറിയും ചവിട്ടി അരച്ചും നടത്തിയ ഫോട്ടൂഷൂട്ട് വൈറലാവുന്നു.മാസങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിന് ഒടുവില്‍ വിവാഹ മോചനം കിട്ടി. അത് ആഘോഷിക്കുകയാണ് ഇപ്പോള്‍ നടി. ഫോട്ടോസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ശബ്ദമില്ലാത്തവര്‍ക്ക് വേണ്ടിയുള്ള വിവാഹ മോചന സന്ദേശമാണ് ഇത്’ എന്നാണ് ഫോട്ടോയ്‌ക്കൊപ്പം ശാലിനി കുറിച്ചത്. എന്തെന്നാല്‍ നിങ്ങള്‍ സന്തോഷത്തോടെ ഇരിക്കാന്‍ അര്‍ഹരാണ്. ഒരിക്കലും സ്വയം വിലകുറച്ച് കാണരുത്. നിങ്ങള്‍ സ്വയം ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും നിങ്ങളുടെ കുട്ടിയുടെ ഭാവിയ്ക്ക് ആവശ്യമായ മറ്റങ്ങള്‍ വരുത്താന്‍ തയ്യാറാവുകയും ചെയ്യുക. വിവാഹ മോചനം ഒരു പരാജയം അല്ല. നിങ്ങളുടെ ജീവിതത്തിലെ നല്ല മാറ്റങ്ങളുടെ വഴിത്തിരിവാണ്.ഇപ്പോള്‍ എന്തും ആഘോഷമാണ്. പിറന്നാള്‍ ആഘോഷത്തിനും കല്യാണത്തിനും റിസപ്ഷനും എന്‍ഗേജ്‌മെന്റിനും ഋതുമതിയാവുന്നത് വരെ ഫോട്ടോഷൂട്ട് നടത്തി ആഘോഷിക്കുന്നവരാണ് ഇന്ന് ഇന്റസ്ട്രിയില്‍ പലരും. സാധാരണക്കാര്‍ക്കും പ്രചോദനപരമായ കുറേ ഏറെ ഫോട്ടോഷൂട്ടുകള്‍ ഉണ്ടായിട്ടുണ്ട്. നല്ലതിന് വേണ്ടിയും, ഇന്‍സ്പിരേഷന് വേണ്ടിയും നടത്തിയ ഫോട്ടോഷൂട്ടുകള്‍ എല്ലാം ശ്രദ്ധ നേടിയിട്ടുണ്ട്.
എന്നാല്‍ ഇതാ ആദ്യമായി ഒരു നടി തന്റെ വിവാഹ മോചനവും ഫോട്ടോഷൂട്ട് നടത്തി ആഘോഷിയ്ക്കുന്നു. തമിഴ് ടെലിവിഷന്‍ താരം ശാലിനിയാണ് വിവാഹ മോചനം ആഘോഷമാക്കി ഫോട്ടോഷൂട്ട് നടത്തുകയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചതും.മുള്ളു മലരും എന്ന സീരിയലിലൂടെ പരിചിതയായ നടിയാണ് ശാലിനി. സൂപ്പര്‍ മോം എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോയിലും ശാലിനി പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഈ ഡിവോഴ്‌സ് ഫോട്ടോഷൂട്ടിലൂടെയാണ് നടി ശ്രദ്ധ നേടുന്നത്.ചുവന്ന നിറത്തിലുള്ള ലെഗ്തി ഗൗണ്‍ ധരിച്ച് നില്‍ക്കുന്ന ഫോട്ടോസ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. സന്തോഷത്തോടെ പൊട്ടിച്ചിരിയ്ക്കുന്ന ചിത്രങ്ങളും കോപത്തോടെ നോക്കുന്നതും, അറപ്പോടെ ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോ കീറുന്നതും, വെറുപ്പോടെ ഫോട്ടോസ് ചവിട്ട് അരക്കുന്നതും എല്ലാം ചിത്രങ്ങളില്‍ കാണാം.റിയാസ് ആയിരുന്നു ശാലിനിയുടെ ഭര്‍ത്താവ്. ഇരുവരും സന്തോഷത്തോടെയുള്ള ദാമ്പത്യ ജീവിത വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു. ഒരു മകളും ദമ്പതിമാര്‍ക്കുണ്ട്. ഈ മകള്‍ക്കൊപ്പമാണ് സൂപ്പര്‍ മോം എന്ന റിയാലിറ്റി ഷോയില്‍ ശാലിനി പങ്കെടുത്തത്.മാസങ്ങള്‍ക്ക് മുന്‍പ് ആണ് ഭര്‍ത്താവ് റിയാസിന് എതിരെ ആരോപണങ്ങളുമായി ശാലിനി രംഗത്ത് വന്നത്. മാനസികമായും ശാരീരികമായും ഭര്‍ത്താവ് തന്നെ ഉപദ്രവിയ്ക്കുന്നു എന്നായിരുന്നു ആരോപണം. താന്‍ ഡൈവോഴ്‌സിന് വേണ്ടി ശ്രമിയ്ക്കുകയാണ് എന്നും നടി പറഞ്ഞിരുന്നു.അവസാനം മാസങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിന് ഒടുവില്‍ വിവാഹ മോചനം കിട്ടി. അത് ആഘോഷിക്കുകയാണ് ഇപ്പോള്‍ നടി. ഫോട്ടോസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ‘ശബ്ദമില്ലാത്തവര്‍ക്ക് വേണ്ടിയുള്ള വിവാഹ മോചന സന്ദേശമാണ് ഇത്’ എന്നാണ് ഫോട്ടോയ്‌ക്കൊപ്പം ശാലിനി കുറിച്ചത്.എന്തെന്നാല്‍ നിങ്ങള്‍ സന്തോഷത്തോടെ ഇരിക്കാന്‍ അര്‍ഹരാണ്. ഒരിക്കലും സ്വയം വിലകുറച്ച് കാണരുത്.
@All rights reserved Typical Malayali.
Leave a Comment