സീരിയല്‍ താരങ്ങളുടെ ഞെട്ടിക്കുന്ന ശമ്പളം നടി ഉമാ നായര്‍ സത്യം പറഞ്ഞപ്പോള്‍

സീരിയൽ താരങ്ങളുടെ ഞെട്ടിക്കുന്ന ശമ്പളം ശരിക്കും അത് കണ്ട് ഞെട്ടിയത് നമ്മൾ യാതാർഥ്യം മറ്റൊന്നാണ് ഉമ പറയുന്നു.വ്യത്യസ്തമായ കഥാപാത്രങ്ങളുമായി സീരിയലില്‍ സജീവമാണ് താരം. സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്തുവരുന്ന കളിവീടില്‍ അഭിനയിച്ച് വരികയാണ് താരമിപ്പോള്‍. വാനമ്പാടിയിലെ നിര്‍മ്മലേട്ടത്തിയെ അവതരിപ്പിച്ചതോടെയാണ് ഉമ നായരുടെ കരിയര്‍ മാറിമറിയുന്നത്.വാനമ്പാടിയിലെ നിർമ്മലേടത്തിയാണ് ഇപ്പോഴും ഉമാ നായർ മിനി സ്‌ക്രീൻ പ്രേക്ഷകർക്ക്. സ്വന്തം വീട്ടിലെ അംഗമായി തന്നെയാണ് ഉമയെ പ്രേക്ഷകർ കാണുന്നത്. ഉമ്മയുടെ ഏറ്റവും പുതിയ വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറുന്നത്. സീരിയൽ താരങ്ങളുടെ ഞെട്ടിക്കുന്ന ശമ്പളം എന്ന തലക്കെട്ടോടെ വരുന്ന വാർത്തകളിൽ എന്തെങ്കിലും യാഥാർഥ്യം ഉണ്ടോ എന്ന് തുറന്നു പറയുകയാണ് നടി. സീരിയൽ താരങ്ങളുടെ ശമ്പളം ചിലരൊക്കെ എഴുതുന്നത് കണ്ടാൽ ശരിക്കും ഞെട്ടൽ തോന്നും. നമുക്ക് ഈ പറയുന്നത്ര ശമ്പളം ഒന്നുമല്ല എന്ന് പറയുകയാണ് നടി. തുടർന്ന് വായിക്കാം! ALSO
സീരിയൽ താരങ്ങളുടെ ശമ്പളം ചിലരൊക്കെ എഴുതുന്നത് കണ്ടാൽ ശരിക്കും ഞെട്ടൽ തോന്നും. നമുക്ക് ഈ പറയുന്നത്ര ശമ്പളം ഒന്നുമല്ല. അത് യൂ ട്യൂബിലൊക്കെ വരുന്നന് ഒരു ട്രെൻഡ് ആണെന്ന് തോനുന്നു, തോന്നിയപോലെ ശമ്പളം എഴുതാൻ. ഫീമെയിൽ ആർട്ടിസ്റ്റുകൾക്ക് കിട്ടുന്ന സാലറിയുടെ വലിയൊരു പങ്ക്‌ കോസ്റ്റ്യൂമിന് തന്നെ പോകും. പത്തു സാരി എടുത്താൽ പത്തു രീതിയിൽ ഉള്ള ബ്ലൗസ് തയ്പ്പിക്കണം, പിന്നെ അതിനു വേണ്ടുന്ന ആക്‌സസറീസ് എല്ലാം കൂടി നല്ല തുക ചിലവാകും.ആ സംതൃപ്തി കിട്ടില്ല.എല്ലാത്തിന്റെയും കൂടി തുക കാൽക്കുലേറ്റ് ചെയ്തു കഴിഞ്ഞാൽ ഒരു ഷെഡ്യൂൾ കഴിയുമ്പോൾ സങ്കടം വരും. അപ്പോൾ ആളുകൾ ചോദിക്കും നിങ്ങൾ എന്തിനാണ് ഇതിൽ കടിച്ചു തൂങ്ങി നിൽക്കുന്നത് എന്ന്. അത് വേറെ നിവൃത്തി ഇല്ലാത്തതുകൊണ്ടാണ്. എനിക്കിപ്പോ വേണേൽ ഒരു സ്ഥാപനത്തിൽ പോയി ജോലി ചെയ്യാം. ഒരു അൻപതിനായിരം രൂപ ശമ്പളം കിട്ടുന്ന ജോലിയുമാകാം, എന്നാൽ ഞാൻ അത് ആസ്വദിച്ച് ചെയ്യുന്നു എന്ന് പറയാൻ ആകില്ല. ഞാൻ ജോലി ചെയ്യുന്നുണ്ട് എന്ന് മാത്രമേ പറയാൻ ആകൂ.

ഗുണവും ദോഷവും ഉണ്ടാകും.ഈ പ്രൊഫെഷൻ ചെയ്യുമ്പോൾ നമ്മൾ ഇഷ്ടമുള്ള ഒന്ന് ചെയ്യുന്നു എന്ന് പറയാൻ ആകും. അപ്പോൾ അതിനു ഗുണവും ദോഷവും ഉണ്ടാകും. ഇതൊരു ഉപജീവന മാർഗ്ഗം എന്ന് പറയാൻ ആകില്ല. ടെലിവിഷൻ മേഖലയിൽ ഇപ്പോൾ 500 ആർട്ട്സിറ്റുകൾ ഉണ്ടെന്നു കരുതുക അതിൽ നൂറ്റി അമ്പതോ, 160 ഓ ആളുകൾക്കെ സ്ഥിരമായി ജോലി ഉണ്ട് എന്ന് പറയാൻ ആകൂ. ബാക്കി ഉള്ളവർ ജോലി ഇല്ലാതെ ഇരിക്കുകയാണ്. ഇത് ആരെങ്കിലും അറിയുന്നുണ്ടോ, അല്ലെങ്കിൽ ആർക്കൊക്കെ മനസിലാകുന്നുണ്ട് ഉമ ചോദിക്കുന്നു.
കിട്ടിയാ കിട്ടി.ഉന്നതവിദ്യാഭ്യാസം നടത്തിയ ആളുകൾ പോലും ഇപ്പോഴും തൊഴിൽ രഹിതരായി തുടരുന്നു. പാത്രം കഴുകി ജീവിക്കേണ്ട അവസ്ഥയിൽ ആണ് ഉള്ളത്. സമൂഹത്തിൽ നിലനിൽക്കുന്ന അവസ്ഥയാണിത്. നമുക്ക് ഇത് ചോദിക്കാൻ ആണെങ്കിൽ ചോദിച്ചുകൊണ്ടേ ഇരിക്കാം, പറയാൻ ആണെങ്കിൽ പറഞ്ഞുകൊണ്ടും ഇരിക്കാം അല്ലാതെ നിവർത്തിയൊന്നും ഇല്ല. ഇഷ്ടപ്പെട്ടതുകൊണ്ടാണ് ചെറുപ്പത്തിലേ അഭിനയത്തിലേക്ക് വന്നത്. തുടർച്ചയായി ജോലി ഉണ്ട് എന്ന് നമുക്ക് പറയാൻ ആകില്ല. കിട്ടിയാ കിട്ടി പോയാ പോയി എന്ന അവസ്ഥയാണ്- ഉമ സീ ചാനലിനോട് പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *