സീരിയല്‍ കാണുന്നവര്‍ സൂക്ഷിക്കുക.. വൈകാതെ ഈ രോഗത്തിന് അടിമയാകും

വലിയ പ്രേക്ഷക പിന്തുണ ലഭിച്ച സീരിയസാണ് ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സാന്ത്വനം സീരിയല്‍. തമിഴ് സീരിയലിന്റെ റീമേക്ക് ആയിരുന്നുവെങ്കിലും, കേരള സംസ്‌കാരത്തിന്റേതായ മാറ്റങ്ങള്‍ വരുത്തി വന്നിരുന്ന സീരിയല്‍ മലയാളികള്‍ ഏറ്റെടുത്തു. കുടുംബ ബന്ധത്തിന്റെയും സ്‌നേഹത്തിന്റെയും കഥ പറഞ്ഞ സീരിയല്‍ കഴിഞ്ഞ ജനുവരിയില്‍ ആണ് അവസാനിച്ചത്. സാന്ത്വനത്തിന്റെ രണ്ടാം ഭാഗം വരണം എന്ന ആഗ്രഹം പ്രേക്ഷകരെല്ലാം ഒന്നടങ്കം ആഗ്രഹിച്ചിരുന്നു.

ആ സാഹചര്യത്തിലാണ് പുതിയ ഫോട്ടോകള്‍ പുറത്ത് വന്നത്. സാന്ത്വനത്തിലെ അപ്പുവിന്റെയും (രക്ഷ ദല്ലു), അഞ്ജലിയുടെയും (ഗോപിക അനില്‍), ശിവന്റെയും (സജിന്‍), കണ്ണന്റെയും (അച്ചു സുഗദ്) ബാലേട്ടന്റെയും (രാജീവ് പരമേശ്വരന്റെയു) ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഫോട്ടോകള്‍ പങ്കുവച്ചത്. നിജിന്‍ വേണുചന്ദ്ര പകര്‍ത്തിയ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഹരിയും ദേവിയും ഒഴികെ എല്ലാവരുമുണ്ട്.

റീയൂണിയന്‍ എന്നാണ് എല്ലാവരും ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ കൊടുത്തിരിയ്ക്കുന്നത്. എന്തിന് വേണ്ടിയാണ് ഇപ്പോള്‍ ഇങ്ങനെ ഒരു റീയൂണിയന്‍? സാന്ത്വനം സീരിയലിന്റെ രണ്ടാം ഭാഗം വരുന്നുണ്ടോ? ദേവിയേട്ടത്തിയും ഹരിയേട്ടനും എവിടെ? എന്നിങ്ങനെ നൂറ് സംശയങ്ങളും ചോദ്യങ്ങളുമാണ് കമന്റ് ബോക്‌സില്‍. ഇങ്ങനെ ഒരു ചിത്രം ഇപ്പോള്‍ ഒട്ടും പ്രതീക്ഷിച്ചില്ല, പ്രതീക്ഷിക്കാത എല്ലാവരെയും ഒരുമിച്ച് കണ്ടതിന്റെ സന്തോഷമുണ്ട് എന്നിങ്ങനെയൊക്കെയുള്ള കമന്റുകളും ചിത്രങ്ങള്‍ക്ക് തഴെ വരുന്നു.

മലയാളത്തില്‍ നിലവാരമുള്ള ഒരു സീരിയല്‍ ആയിരുന്നു, പെട്ടന്ന് അവസാനിപ്പിക്കേണ്ടിയിരുന്നില്ല, രണ്ടാം ഭാഗം വരണം എന്നൊക്കെയുള്ള ആഗ്രഹങ്ങളും അഭ്യര്‍ത്ഥനകളും അറിയിച്ച് എത്തിയവരും കമന്റിലുണ്ട്. നിങ്ങളെ ഒരു കുടുംബത്തെ പോലെ തന്നെയാണ് ഞങ്ങളും കണ്ടത്, ഇങ്ങനെയുള്ള റീ യൂണിയന്‍ ഇടയ്ക്കിടെ വച്ചിരുന്നുവെങ്കില്‍ സന്തോഷമാകും, നിങ്ങളെ വീണ്ടും കാണുന്നത് ഞങ്ങളുടെ സന്തോഷമാണ് എന്നൊക്കെയുള്ള കമന്റുകള്‍ കണ്ടാലറിയാം സാന്ത്വനം എത്രത്തോളം പ്രിയപ്പെട്ടതായിരുന്നു പ്രേക്ഷകര്‍ക്ക് എന്ന്.

സീരിയല്‍ തുടങ്ങി ആദ്യാവസാനം വരെ ഒരു ആര്‍ട്ടിസ്റ്റും പിന്മാറുകയോ, നിര്‍ത്തി പോകുകയോ ചെയ്യാത്ത മലയാളത്തിലെ ഒരേ ഒരു സീരിയല്‍ ആയിരുന്നു സാന്ത്വനം. പിള്ളമാമന്‍ എന്ന കഥാപാത്രമായി വന്ന കൈലാസ് നാഥ് എന്ന നടന്‍ അസുഖമായതിനെ തുടര്‍ന്ന് പിന്മാറി, പിന്നീട് അദ്ദേഹം മരണപ്പെടുകയും ചെയ്തു. ആ കഥാപാത്രത്തിന് പകരക്കാരനായിട്ടാണ് ശത്രു എന്ന കഥാപാത്രം സീരിയലിലേക്ക് എത്തിയത്. സംവിധായകന്‍ ആദിത്യന്റെ മരണവും സാന്ത്വനം പ്രേമികള്‍ക്ക് വലിയ ഷോക്ക് ആയിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *