വിവാഹം കഴിഞ്ഞ നാള് മുതല്‍ കണ്ണീരില്‍ നടി സേതുലക്ഷ്മിയുടെ കണ്ണീര് തോരാത്ത ജീവിത കഥ
മേക്കപ്പ്മാനുമായി ഒളിച്ചോടി ഉപദ്രവം കൂടിയതോടെ ഉപേക്ഷിച്ചു മകളുടെ മരണം ഓര്‍ത്ത് ഇപ്പോഴും കരയും സേതുലക്ഷ്മിയുടെ വീഡിയോ.പപ്പ മരിച്ചതൊന്നും ഞങ്ങള്‍ അറിഞ്ഞിട്ടില്ല. സഹോദരിയുടെ വീട്ടിലായിരുന്നു. അമ്മ ഞങ്ങളേയും കൊണ്ട് പിണങ്ങിപ്പോന്നതായിരുന്നല്ലോ. അതുകൊണ്ട് മരണവിവരമൊന്നും അറിയിച്ചില്ല. അദ്ദേഹം മരിച്ചെന്നറിഞ്ഞപ്പോള്‍ എനിക്കൊന്നും തോന്നിയിരുന്നില്ല. എന്നോട് ചെയ്തതൊക്കെ വെച്ച് എനിക്കൊരു ഫീലിംഗ്സുണ്ടായിരുന്നില്ല. നാടകം ചെയ്യണം, അഭിനയിക്കണം അതൊക്കെയായിരുന്നു മനസില്‍.നാടകത്തില്‍ നിന്നും മിനിസ്ക്രീനിലേക്കും ബിഗ് സ്ക്രീനിലേക്കും എത്തി താരമായി മാറിയതാണ് സേതുലക്ഷ്മി. അമ്മയ്ക്ക് പിന്നാലെയായി മകള്‍ ലക്ഷ്മിയും അഭിനയ മേഖലയിലേക്ക് എത്തിയിരുന്നു. മേക്കപ്പ് ആര്‍ടിസ്റ്റിനെയായിരുന്നു അവര്‍ വിവാഹം ചെയ്തത്. വിവാഹ ജീവിതത്തെക്കുറിച്ചും മക്കളെക്കുറിച്ചുമൊക്കെയുള്ള സേതുലക്ഷ്മിയുടെ വാക്കുകള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫ്ളവേഴ്സ് ഒരുകോടിയില്‍ മകള്‍ ലക്ഷ്മിക്കൊപ്പം എത്തിയപ്പോഴായിരുന്നു അവര്‍ ജീവിതകഥ പറഞ്ഞത്.സ്വാതന്ത്ര്യത്തിന് മുന്‍പ് ജനിച്ചയാളാണ്. നാടകത്തില്‍ അഭിനയിക്കാനായി അവസരം ലഭിച്ചിരുന്നു. അങ്ങനെയാണ് ഡാന്‍സ് പഠിക്കാന്‍ ശ്രമിച്ചത്. വീട്ടുകാര്‍ക്ക് താല്പര്യമില്ലായിരുന്നു ഡാന്‍സ് പഠിക്കുന്നത്. അതിനിടയിലായിരുന്നു ഒരു മേക്കപ്പുകാരനെ പ്രണയിച്ചത്. ജീവിക്കാന്‍ ഒരു നിവൃത്തിയുമില്ലായിരുന്നു. കുറേ സ്വത്തൊക്കെയുള്ളയാളാണ് ഞാന്‍ എന്നായിരുന്നു അദ്ദേഹം കരുതിയത്. അവളെ തള്ളിക്കളയണം എന്നായിരുന്നു ബന്ധുക്കള്‍ പറഞ്ഞത്. അമ്മ ഒളിച്ചും പാത്തുമായി കാണാന്‍ വരുമായിരുന്നു.കേള്‍ക്കില്ലായിരുന്നു.പപ്പയ്ക്ക് സാമ്പത്തികമൊന്നുമുണ്ടായിരുന്നില്ല. ഒരുപാട് ഉപദ്രവിക്കുമായിരുന്നു. നന്നായി മദ്യപിക്കുമായിരുന്നു. ആദ്യമൊന്നും എനിക്ക് അതിന്റെ മണം എനിക്ക് മനസിലാവില്ലായിരുന്നു. ഇങ്ങനെ കുടിച്ചാല്‍ ശരിയാവില്ലെന്നൊക്കെ ഞാന്‍ പറഞ്ഞിരുന്നു. അദ്ദേഹം അതൊന്നും ചെവിക്കൊണ്ടില്ല. എനിക്ക് നാടകങ്ങളുണ്ടായിരുന്നെങ്കിലും ശമ്പളം കുറവായിരുന്നു. മക്കളെല്ലാം ചെറുതായിരുന്നു. അവരെ ഇട്ടാണ് ഞാന്‍ അഭിനയിക്കാന്‍ പോയത്.
മദ്യപാനം.പപ്പ പൈസയൊന്നും തരില്ലായിരുന്നു. സുഹൃത്തുക്കളുമായി ചേര്‍ന്ന് മദ്യപാനമാണ്. ഞങ്ങളെയൊന്നും ഉപദ്രവിക്കാറില്ല. നല്ല സ്നേഹമാണ്. അമ്മയ്ക്കാണ് അടി കിട്ടുന്നത്. അമ്മയെ അടിക്കുന്ന രംഗമാണ് കുട്ടിക്കാലം ഓര്‍ക്കുമ്പോള്‍ മനസിലേക്ക് വരുന്നത്. ആദ്യമൊന്നും അദ്ദേഹം ഉപദ്രവിക്കുമായിരുന്നില്ല. പിന്നെയാണ് അടിക്കാനൊക്കെ തുടങ്ങിയത്.ഉപദ്രവമായിരുന്നു.കൊല്ലത്ത് വന്നപ്പോഴാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. ചെലവിനൊന്നും തരാത്തതിനെക്കുറിച്ച് ചോദിക്കുമ്പോള്‍ അടിക്കും. മൂക്കും തല്ലിയൊക്കെ വീണിട്ടുണ്ട്. അടിക്കാന്‍ വരുമ്പോള്‍ ഞാന്‍ ഓടും. നാടകം കഴിഞ്ഞ് വന്ന് ഒളിച്ച് കിടക്കും. അദ്ദേഹം രാവിലെ എഴുന്നേറ്റ് പോവും. അപ്പച്ചിമാരൊക്കെ മരിച്ചതിന് ശേഷം ഞാന്‍ അമ്മയുടെ കൂടെ പോയിരുന്നു. അദ്ദേഹം എന്നെ അടിക്കുമ്പോള്‍ അത് നിശ്ചലമായി പോവണേയെന്ന് പ്രാര്‍ത്ഥിച്ചിരുന്നു. അദ്ദേഹത്തിന് പരാലിസിസ് വന്നിരുന്നു. എന്റെ പ്രാര്‍ത്ഥന കൊണ്ടല്ല അത് വന്നത്. അദ്ദേഹത്തിന് വയ്യാതായ സമയത്ത് മക്കളാണ് നോക്കിയത്. എനിക്ക് സ്നേഹമൊന്നുമില്ലായിരുന്നു.മൂത്ത മകളുടെ മരണം.ഭർത്താവ് മരിച്ചെന്നറിഞ്ഞപ്പോള്‍ എനിക്കൊന്നും തോന്നിയിരുന്നില്ല. എന്നോട് ചെയ്തതൊക്കെ വെച്ച് എനിക്കൊരു ഫീലിംഗ്സുണ്ടായിരുന്നില്ല. നാടകം ചെയ്യണം, അഭിനയിക്കണം അതൊക്കെയായിരുന്നു മനസില്‍. ബ്ലഡ് ക്യാന്‍സര്‍ വന്നാണ് മോള് മരിച്ചത്. ഞാന്‍ ലൊക്കേഷനിലായിരുന്നു. മോള്‍ക്ക് വയ്യെന്ന് പറഞ്ഞ് എന്നെ വിളിച്ചിരുന്നു. എന്താണ് എന്നെ മറയ്ക്കുന്നത് മോള് മരിച്ചല്ലേ എന്ന് ഞാന്‍ ചോദിച്ചിരുന്നു. മോളുടെ വീട്ടില്‍ ചെന്നപ്പോള്‍ എനിക്ക് അവിടെ ഇറങ്ങാന്‍ പറ്റുന്നില്ല. എനിക്ക് കാണണ്ടെന്ന് പറഞ്ഞ് വണ്ടിയില്‍ തന്നെ ഇരിക്കുകയായിരുന്നു. മകളെ ശ്മശാനത്തില്‍ കൊണ്ടുപോയിട്ട് ഇറങ്ങാമെന്ന് പറഞ്ഞു. എല്ലാവരും വലിച്ചിറക്കിയപ്പോള്‍ ഞാന്‍ ഒന്ന് നോക്കി. അന്ന് കുറച്ച് കരഞ്ഞു, ഇപ്പോഴും അതോര്‍ത്ത് കരയാറുണ്ടെന്നായിരുന്നു സേതുലക്ഷ്മി പറഞ്ഞത്.
@All rights reserved Typical Malayali.
Leave a Comment