സീരിയല്‍ നടി ശാലു ഭര്‍ത്താവിനോട് ചെയ്തത്.. മുറിയില്‍ പൂട്ടിയിട്ട് ഭക്ഷണം പോലും നല്‍കാതെ പീഡിപ്പിച്ചു..!! ഒടുക്കം അനുഭവിച്ചതെല്ലാം തുറന്നുപറഞ്ഞ് നടന്‍..!!

എന്റെ കാലക്കേട് സമയത്താണ് ഞാൻ അതൊക്കെയും അനുഭവിച്ചത്. എന്നെ വലിച്ചിഴച്ചതാണ്. ആരുടേയും പേര് ഞാൻ എടുത്തുപറയാൻ ആഗ്രഹിക്കുന്നില്ല.
തീർത്തും അപ്രതീക്ഷിതമായി എത്തി

നര്‍ത്തകി എന്ന ലേബലില്‍ നിന്നുമാണ് അഭിനയ മേഖലയിൽ എത്തിയത് എന്ന് പറയുകയാണ് ശാലു മേനോന്‍. സ്കൂള്‍ കാലഘട്ടത്തില്‍ തുടർച്ചയായി കലാതിലകപട്ടം നേടിയിട്ടുണ്ട്. തീര്‍ത്തും അപ്രതീക്ഷിതമായി അഭിനയ മേഖലയിലേക്ക് എത്തിയ ആളാണ് താനെന്നും ശാലു പറയുന്നു. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ആണ് ആദ്യമായി അഭിനയത്തിന് എത്തുന്നതെന്നും താരം പറഞ്ഞു.

സീസൺ എത്തുമ്പോൾ തിരക്കാകും

മണ്ഡലകാലത്ത് മുതലാണ് നൃത്ത പരിപാടികളുടെ സീസണ്‍ തുടങ്ങുന്നത്‌. Covid കാലഘട്ടം കഴിഞ്ഞ ശേഷം ഇപ്പോഴാണ് തിരക്കുകൾ വന്നു തുടങ്ങുന്നതും. രണ്ട് സീരിയലുകൾ ആണ് ചെയ്യുന്നതെന്നും ശാലു പറഞ്ഞു.സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയി ഇരിക്കുക എന്നത് ഇന്നത്തെ കാലത്ത് വലിയ ഘടകം ആണെന്നും നടി പറയുന്നു.

നമ്മൾ അപ്‌ഡേറ്റ് ആകണം എപ്പോഴും

അപ്ഡേറ്റ് ആയി ഇരിക്കുക എന്നത് വലിയ കാര്യം തന്നെയാണ് അങ്ങിനെയാണ് റീല്‍സിലേക്ക് ഒക്കെ എത്തുന്നത്.
നാടൻ വേഷങ്ങൾ മാറ്റാന്‍ കാരണം മറ്റൊന്നുമില്ല. തടി കുറഞ്ഞതാണ് കാരണം. നൃത്തം ചെയ്യുന്നതുകൊണ്ട് വണ്ണം കുറയും എന്നൊക്കെ ഒരു ധാരണ ആളുകള്‍ക്ക് ഉണ്ട്. എന്നാൽ അത് ശരി അല്ല. വര്‍ക്ക് ഒട്ടും ഡയറ്റ് ഒക്കെയും ആവശ്യമാണ്. അങ്ങനെ ഞാന്‍ ഡയറ്റ് ഒക്കെ നോക്കി. ഒന്‍പതു കിലോ കുറച്ചു. ഡ്രെസ്സ് പാറ്റേണിൽ മാറ്റങ്ങൾ കൊണ്ട്‌ വന്നത് അപ്പോൾ മുതലാണ്.

എല്ലാ കമന്റ്സും വായിക്കും

സോഷ്യൽ മീഡിയ ഹാൻഡിൽ ചെയ്യുന്നതും ഞാന്‍ തന്നെയാണ്. എല്ലാ കമന്റ്സും വായിക്കാറുണ്ട്. തീരെ ഗതികെടുമ്പോൾ ആണ് പ്രതികരിക്കുന്നത്. ചിലത് വായിക്കുമ്പോൾ വളരെ അരോചകം ആയി തോന്നാറുണ്ട്. അത് കാണുമ്പൊൾ നമ്മുടെ ടെമ്പർ തെറ്റും. ഞരമ്പന്മാർ ആണ് അത്തരം കമന്റുകൾ പങ്കിടുന്നത്. അത്തരം കാര്യങ്ങൾക്ക് പ്രതികരിക്കാതെ പോകാൻ എനിക്ക് ആകില്ല- കൗമുദി ചാനലിനോട് ശാലു പറഞ്ഞു.

സ്ട്രോങ്ങ് ആക്കിയത് വിവാദങ്ങൾ

വിവാദങ്ങളോടുകൂടിയാണ് സ്ട്രോങ്ങ് ആയത്. നമ്മൾ നല്ല ബോൾഡ് ആയി. ആളുകളെ തിരിച്ചറിയാൻ ആയി. ഒരു കണക്കിന് വിവാദങ്ങൾ വന്നത് നന്നായി എന്നാണ് എനിക്ക് തോന്നുന്നത്. ഇൻഡസ്ട്രയിൽ നിന്നുള്ള ഒരുപാട് ആളുകൾ നമ്മളെ ഒഴിവാക്കാൻ പറഞ്ഞതൊക്കെ ഉണ്ട് എന്നാൽ ഞാൻ അതൊന്നും കാര്യം ആക്കുന്നില്ല. ദേഷ്യം വളരെ കുറവായ ആളാണ്‌. ദൈവ വിശ്വാസിയാണ് ഞാൻ അതാകാം ആരോടും കോപം ഉണ്ടാകാതെ ഇരിക്കാൻ കാരണം.

വീട് അമ്പലം പോലെ

ട്രാവൽ ചെയ്യുമ്പോൾ കുറെ സാധനങ്ങൾ വാങ്ങാറുണ്ട്. വിഗ്രഹങ്ങളും, പുസ്തകങ്ങളും ഒക്കെയാണ് വാങ്ങുക. ട്രഡീഷണൽ സാധനങ്ങളോട് ആണ് കൂടുതൽ പ്രിയം. ഈ വീട് അത്തരം സാധങ്ങൾ കൊണ്ട് നിറയ്ക്കണം എന്നൊക്കെ ആയിരുന്നു എന്റെ ആഗ്രഹം അതുകൊണ്ട് തെന്നെ പോകുന്ന സഥലങ്ങളിൽ നിന്നും അത്തരം സാധനങ്ങൾ വാങ്ങാറുണ്ട് എന്നും ശാലു പറഞ്ഞു.

ഞാൻ ആണ് ഡിവോഴ്സ് കേസ് കൊടുത്തത്.

ഡിവോഴ്സ് കേസ് ഞാൻ ആണ് കൊടുത്തത്. കേസ് നടന്നു കൊണ്ടിരിക്കുന്നു. പരസ്പരം അഡ്ജസ്റ്റ് ചെയ്തു പോകാൻ ആകുന്നില്ല അതാണ് കേസ് കൊടുക്കാൻ കാരണം. അദ്ദേഹം ഇടുന്ന പോസ്റ്റുകൾ ഒന്നും നോക്കാറില്ല. പിന്നെ അതേകുറിച്ചാരും എന്നോട് ചോദിക്കാറുമില്ല. ഇനി മുന്പോട്ടുള്ള യാത്രയിൽ ഒരു പാർട്ണർ വേണം എന്ന് ചിന്തിക്കുന്നുണ്ട്. കാരണം അമ്മ ഒക്കെ പ്രായം ആയി വരികയാണ്. അപ്പോൾ എനിക്ക് ഒരു കൂട്ട് എന്തായാലും വേണം.

എനിക്കൊരു കൂട്ടുവേണം

എനിക്ക് എല്ലാം നോക്കി നടത്തണം. അതിനു എന്റെ കൂടെ ഒരു കൂട്ടുവേണം. നമ്മൾ കഷ്ടപ്പെട്ടു ഉണ്ടാക്കി എടുത്തതാണ് അതൊന്നും നഷ്ടപെടുത്തിക്കളയാൻ എനിക്ക് ആകില്ലല്ലോ. പെട്ടെന്ന് ഇല്ലെങ്കിലും വിവാഹം ഉണ്ടാകും. ആളെ കണ്ട് ഇഷ്ടമായി മനസിലാക്കിയ ശേഷമേ വിവാഹം ഉണ്ടാകൂ. പ്രണയവിവാഹം ആയിരിക്കാം, അതിപ്പോൾ പറയാൻ ആകില്ല. ജീവിതത്തിൽ താൻ വലിയ ഈശ്വരവിശ്വാസി ആണെന്നും ശാലു പറഞ്ഞു.

പൊട്ടിക്കരഞ്ഞ നിമിഷങ്ങൾ

ഞാനും അച്ഛനും തമ്മിൽ വലിയ കൂട്ടായിരുന്നു. അച്ഛൻ മരിച്ച സമയം ആണ് പൊട്ടിക്കരഞ്ഞ നിമിഷം . അച്ഛന്റെ മരണം പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു. ന്യൂമോണിയ ആയിരുന്നു, പിന്നെ അത് ഹാർട്ട് അറ്റാക്ക് ആയി. പിന്നെ കരഞ്ഞിട്ടുള്ളത് ആ വലിയ കേസ്. ജയിലിലേക്ക് കൊണ്ട് പോകുന്നു എന്ന് പറഞ്ഞപ്പോൾ ആകെ പിടി വിട്ടുപോയി. ആകെ ഒരു ദിവസം മാത്രമാണ് അത് ഉണ്ടായത്. പിന്നെ ഞാൻ ബോൾഡ് ആകാൻ തുടങ്ങി ശാലു പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *